സുനിത [Smitha]

Posted by

അത് പറഞ്ഞ് പ്രശാന്ത് അവന്‍റെ മുറിയിലേക്ക് പോയി പെട്ടെന്ന് തന്നെ ചുവന്ന ചട്ടയുള്ള ഒരു നോട്ട് ബുക്ക് എടുത്തുകൊണ്ട് വന്നു.

“ഈ ബുക്ക്!!”

ചകിതമായ ഭാവത്തോടെ ഡെന്നീസ് പ്രശാന്തിന്‍റെ മേരെ നോക്കി.

“ഇതെങ്ങനെ നിന്‍റെ കയ്യില്‍? ഈശോയെ! നീയതൊക്കെ വായിച്ചോ?? എടാ ഇങ്ങ് താ! തരാന്‍!”

ഡെന്നീസ് ചാടി എഴുന്നേറ്റ് പ്രശാന്തിന്‍റെ കൈയ്യില്‍ നിന്നും ആ ബുക്ക് പിടിച്ചുവാങ്ങാന്‍ തുടങ്ങിയപ്പോള്‍ സുനിത അവന്‍റെ കൈക്ക് ബലമായി പിടിച്ച് അവനെ കസേരയില്‍ തന്നെ ഇരുത്തി.

“അടങ്ങി അവടെ ഇരിക്കെടാ!”

അവന്‍റെ കയ്യിലെ പിടി വിടുവിക്കാതെ സുനിത പറഞ്ഞു. പിന്നെ മകനെ നോക്കി.

“മോനെ എന്നാടാ ആ ബുക്കില്‍? ഇവന്‍ ഇത്രേം കെടന്ന് ചാടണം എങ്കില്‍ അതിനകത്ത് എന്തൊക്കെയോ കാണൂല്ലോ!’

“പിന്നില്ലാതെ!”

പ്രശാന്ത് പരിഹാസത്തോടെ പറഞ്ഞു.

“ബോംബാ ഇതില്‍! അറിയാവോ! പൊട്ടിത്തെറിച്ച് ചങ്ക് പിളരുന്ന പ്രേമബോംബ്‌!”

“എന്നതാന്നാ?”

സുനിത ചോദിച്ചു.

“നീ വല്ല്യ സാഹിത്യം വെച്ച് കാച്ചാതെ കാര്യം പറ എന്‍റെ പ്രശാന്തേ!”

അവന്‍ ആ ബുക്ക് വിടര്‍ത്തി.

“പ്രശാന്തേ, ആന്‍റി കേള്‍ക്കെ അത് വായിക്കരുത്!”

സുനിതയുടെ കയ്യില്‍ നിന്ന് കുതറാന്‍ ശ്രമിച്ച് ഡെന്നീസ് മുന്നറിയിപ്പ് കൊടുത്തു.

“ഒന്ന് പോടാ…”

പ്രശാന്ത് പറഞ്ഞു.

“എന്‍റെ സുന്ദരീ…”

ആദ്യത്തെ പേജ് വിടര്‍ത്തി അവന്‍ വായിക്കാന്‍ തുടങ്ങി.

“രാത്രിയാണ് ഇപ്പോള്‍…ഉറങ്ങാനുള്ള സമയം…പക്ഷെ ഇരുട്ടില്‍ നിലാവ് ഒരു കണ്ണാടിയായി എന്‍റെ മുമ്പില്‍ നില്‍ക്കുന്നു… അതില്‍ ഒരാളുടെ രൂപം എപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു…സുനിതേ…നിന്‍റെ രൂപം…”

വികാരനിര്‍ഭരമായ ഭാഷയിലാണ് പ്രശാന്ത്‌ അത് വായിച്ചത്. അത് കേട്ട് സുനിതയുടെ പിടി അയഞ്ഞു. കുതറിക്കൊണ്ടിരുന്ന ഡെന്നീസും കസേരയില്‍ നിശ്ചലം ഇരുന്നു. അവിശ്വനീയമായ ഭാവത്തോടെ അവളുടെ നീള്‍മിഴികള്‍ ഡെന്നീസില്‍ പതിഞ്ഞു.

“ഞാന്‍ എങ്ങനെ ഉറങ്ങും എന്‍റെ പ്രണയിനീ…”

പ്രശാന്ത് വായന തുടര്‍ന്നു.

“ഉറങ്ങുമ്പോള്‍ നൂറു സൂര്യന്മാര്‍ ഒരുമിച്ചു പ്രകാശിക്കുന്ന വെളിച്ചപ്രവാഹമായി നീ എന്നെ ഉണര്‍ത്തുന്നു…നിന്‍റെ നീള്‍മിഴികളില്‍ കത്തുന്ന പുഷ്യരാഗപുഷ്പ്പങ്ങള്‍ ആണ് എന്‍റെ ശ്വാസത്തിലും ചോരയിലും പ്രാണനിലും…”

പ്രശാന്ത്‌ അമ്മയേയും കൂട്ടുകാരനെയും നോക്കി.

“ഇത് എപ്പോള്‍ എഴുതിയതാണ് എന്ന് അറിയാമോ അമ്മയ്ക്ക്…?”

Leave a Reply

Your email address will not be published. Required fields are marked *