ബസ്സില്‍ നിന്നുമിറങ്ങിയപ്പോള്‍ അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് ഗായത്രി ചോദിച്ചു.
“അതോ ഫ്രണ്ട്സിന്‍റെ അടുത്ത് പോകണം എന്നുണ്ടോ?”
ജോയല്‍ എന്താണ് പറയേണ്ടതെന്ന് ഒരു നിമിഷം സംശയിച്ചു.
“മാത്രമല്ല, എന്‍റെ അടുത്ത ഫ്രണ്ട്സ് ഒന്നും വന്നിട്ടില്ല. ജോയല്‍ വിളിച്ചത് കൊണ്ട് മാത്രമല്ലേ വന്നത്?”
ശരിയാണ്.
ഈ ടൂറിലേക്ക് ഗായത്രിയെ വിളിച്ചത് താനാണ്.
അപ്പോള്‍ കമ്പനി കൊടുത്തില്ലെങ്കില്‍ മര്യാദകേടാണ്.
“ഷ്വര്‍!”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഞാന്‍ ഗായത്രിയുടെ കൂടെ ഉണ്ടാവും…”
“ഞാന്‍ ഫോഴ്സ് ചെയ്യുവൊന്നും അല്ലല്ലോ അല്ലെ? ശരിക്കും ഇഷ്ടമായിട്ട് ആണല്ലോ അല്ലെ?”
അവളുടെ ചിരിയുടെ വശ്യതയിലേക്ക് ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ പാളി.
“നോ…ഫോഴ്സോ! നെവര്‍! യൂ ആര്‍ സച്ച് എ ഗുഡ് കമ്പനി!”
അവള്‍ വീണ്ടും പുഞ്ചിരിച്ചു.
“ജോയല്‍ ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ടോ?”
അവള്‍ തിരക്കി.
“യെസ് ഗായത്രി”
അവന്‍ പറഞ്ഞു.
“മമ്മ രാവിലെ തന്നെ എഴുന്നേറ്റു. ഞാന്‍ വേണ്ട എന്ന് പറഞ്ഞതാ…അത്ര വെളുപ്പിനെ എഴുന്നേറ്റ് മമ്മയെ കഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലായിരുന്നു. ബട്ട് മമ്മ സമ്മതിച്ചില്ല…ഇഡലിയും ചട്ണിയും ഒക്കെ ഉണ്ടാക്കി….തെര്‍മോ ബോക്സില്‍ അതൊക്കെ പാക്ക് ചെയ്തു തന്നു…”
“വൌ!!”
അവള്‍ അഭിനന്ദിച്ച് പറഞ്ഞു.
“ദാറ്റ്സ് ഗ്രേറ്റ്! ഞാനുംബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. നമുക്ക്…”
അവള്‍ ചുറ്റും നോക്കി.
അല്‍പ്പ ദൂരെ, റോഡില്‍ നിന്നും അല്‍പ്പം മാറി ഒരു വലിയ ആല്‍മരം നിന്നിരുന്നു.
അതിനടുത്ത് ഒരു ചെറിയ ക്ഷേത്രം.
“ജോയല്‍..നമുക്ക് അവിടെ ഇരിക്കാം..റെസ്റ്റോറന്‍റ്റില്‍ പോയി ഫ്രഷ് ആയിട്ട്