സൂര്യനെ പ്രണയിച്ചവൾ 9
Sooryane Pranayichaval Part 9 | Author : Smitha | Previous Parts
“ഗായത്രി,”
ബസ്സ് നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു.
“ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?”
ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു.
“ഒന്ന് നോക്ക് പ്ലീസ്,”
അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് അവന്‍ വീണ്ടും കെഞ്ചി.
“ഓക്കേ! ഓക്കേ!”
അവള്‍ ചിരിച്ചു.
“ഇങ്ങനെ ഒരാള്‍! എന്തൊരു ടെന്‍ഷന്‍ ആണ്!”
“ഉണ്ടോ?”
അവള്‍ പതിയെ മുഖം തിരിച്ച് നോക്കുന്നത് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.
“പിന്നില്ലേ!”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആരാ?”
ആകാംക്ഷയോടെ ജോയല്‍ തിരക്കി.
“സോണല്‍, നേഹാ, സഫീന, സരിത …”
“അയ്യോ അങ്ങനെ എല്ലാരുമല്ല!”
ജോയല്‍ അസന്ത്ഷ്ടിയോടെ പറഞ്ഞു.
“ഗായത്രി, എന്നെ മാത്രം, പ്രത്യേകതയോടെ, സ്പെഷ്യല്‍ ആയി …ആരേലും
ആരേലും നോക്കുന്നുണ്ടോ…?”
“അതും ഉണ്ട്,”
“ഉണ്ടോ? ഉണ്ടോ? ആരാ? ആരാ?”
ആകാംക്ഷ കാരണം അവന്‍റെ വാക്കുകള്‍ക്ക് വേഗതയും തിടുക്കവും കൂടി.
“അവര് തന്നെ”
അവള്‍ ചിരിച്ചു.
“സോണലും സരിതേം ഒക്കെ ജോയലിനെ സ്പെഷ്യല്‍ ആയാ നോക്കുന്നെ. സംശയം ഉണ്ടെങ്കില്‍ തിരിഞ്ഞു നോക്കൂ..”