സന്തോഷ് വീണ്ടും പറഞ്ഞു.
ഷബ്നം വീണ്ടും വിരല്‍ പതിപ്പിച്ചു.
“ഇനി നിനക്ക് മാത്രം അറിയാവുന്ന ഒരു ഫോര്‍ ഡിജിറ്റ് പാസ്വേഡ് ടൈപ്പ് ചെയ്യ്..കണ്‍ഫേം ചെയ്തിരിക്കണം…”
ഷബ്നം തന്‍റെ ജനന വര്‍ഷം ടൈപ്പ് ചെയ്തു.
“ഇനി ഈ സ്ക്രീനില്‍ തെളിയുന്ന വാക്കുകള്‍ ഈ കാണുന്ന മൈക്കിലൂടെ സംസാരിക്ക്…”
മുമ്പിലെ ഏരിയല്‍ വര്‍ക്ക് സ്പേസിലേ മധ്യത്തിലേക്ക് വിരല്‍ ചൂണ്ടി സന്തോഷ് പറഞ്ഞു.
“ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം…”
അത് പറഞ്ഞ് സ്ക്രീനിലെ ഏറ്റവും മുകളിലുള്ള ഫീല്‍ഡില്‍ സന്തോഷ് ഒരു നമ്പര്‍ ഡയല്‍ ചെയ്തു.
ഷബ്നം അങ്ങോട്ട് നോക്കി.
“എഹ്?”
ടൈപ്പ് ചെയ്യപ്പെട്ട നമ്പറിലേക്ക് നോക്കി അവള്‍ അദ്ഭുതപ്പെട്ടു.
“മൂന്ന്‍ ഏഴ് ഏഴ്…”
അവള്‍ ഗാഡമായി ആലോചിച്ചു.
“മോള്‍ഡോവാ! മോള്‍ഡോവയിലെ നമ്പര്‍ ആണല്ലോ ഇത്…!”
കിഴക്കന്‍ യൂറോപ്പിലുള്ള ആ മനോഹരമായ ഭൂവിഭാഗമോര്‍മ്മിച്ച് ഷബ്നം പറഞ്ഞു.
പെട്ടെന്ന് ടെലിഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം അവര്‍ കേട്ടു.
സന്തോഷ് ഏരിയല്‍ വര്‍ക്ക് സ്പെസിലെക്ക് വിരല്‍ ചൂണ്ടി.
“കേരളത്തിലെ ഹോം സെക്രട്ടറി വിശ്വനാഥന്‍ നായരെ വിളിക്കുക. മുന്‍കേന്ദ്രമന്ത്രിയും നിയുക്ത മഹാരാഷ്ട്ര ഗവര്‍ണ്ണറുമായ പത്മനാഭന്‍ തമ്പിയുടെ മകള്‍ നമ്മുടെ കസ്റ്റഡിയിലുണ്ട് എന്ന് പറയുക. നമ്മുടെ നാല് പേരെയും വിട്ടയച്ചാല്‍ മാത്രമേ പദ്മനാഭന്‍ തമ്പിയുടെ മകളെ വിട്ടുതരികയുള്ളൂ എന്ന് പറയുക…പോലീസിനെ വിട്ട് മകള്‍ ഗായത്രിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ അവളെ കൊന്നുകളയും എന്നും പറയുക…”
വര്‍ക്ക് സ്പേസില്‍ തെളിഞ്ഞ വാക്കുകളുടെ അവസാന ഭാഗം മൈക്കിലൂടെ മോള്‍ഡോവയിലെ അജ്ഞാതനായ ഒരാളോട് പറയുമ്പോള്‍ ഷബ്നം ജോയലിനെ നോക്കി.
അപ്പോള്‍ മെയില്‍ ഹാക്കര്‍ ടൂള്‍സിന് മുമ്പിലെ ജയന്‍റ്റ് സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്ന രവി ചന്ദ്രന്‍ ഷബ്നത്തേ നോക്കി.
സംസാരിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ തന്‍റെ അടുത്തേക്ക് വിളിച്ചു.
“എന്താ രവിയേട്ടാ?”
“മോളിതൊന്നു നോക്കിക്കേ!”
അയാള്‍ അവളുടെ കൈയ്യിലേക്ക് ഒരു ചെറിയ ബുക്ക് കൊടുത്തു.