“ഐം സോറി ജോ…”
ആലിംഗനത്തില്‍ നിന്നും അകന്ന് അവള്‍ ലജ്ജയോടെ പറഞ്ഞു.
“ഈശ്വരാ, ഇത്രേം ആളുകള്‍…ഇവരൊക്കെ ഡാന്‍സ് ചെയ്യുമ്പം …നമ്മള്‍…ശ്യെ!!”
താന്‍ ചിരിച്ചു.
“ആരേലും കണ്ടോ ജോ!”
പരിസരത്തിലേക്ക് വീണ്ടും നോക്കി അവള്‍ പറഞ്ഞു.
“കണ്ടാലും കുഴപ്പമില്ല…”
പെട്ടെന്ന് തീരുമാനിച്ചത് പോലെ അവള്‍ പറഞ്ഞു.
“ജോ എന്‍റെയാ…ഞാന്‍ ജോടേം…പിന്നെ എന്താ…” താന്‍ നോട്ടം തുടര്‍ന്നപ്പോള്‍ അവളുടെ പുഞ്ചിരി ലജ്ജയിലേക്ക് മാറി.
“ജോ..ഞാന്‍ …”
ലജ്ജയില്‍ കുതിര്‍ന്ന് അവളുടെ ശബ്ദം തന്‍റെ കാതുകളിലേക്ക് വീണു.
“രണ്ടു കൊല്ലമായി ഞാനിങ്ങനെ മനസ്സില്‍ കൊണ്ടുനടന്നു കൊതിക്കുന്നതാണ് ജോയെ…ഇപ്പം എന്‍റെ സ്വന്തമായപ്പം എനിക്ക് കണ്ട്രോള്‍ മൊത്തം പോയി…അതാ ഞാന്‍ അങ്ങനെ…ശ്യെ! നോക്കല്ലേ അങ്ങനെ…പ്ലീസ്!!”
“നോക്കരുതെന്നോ?”
താന്‍ ചോദിച്ചു.
“പിന്നെ ഞാന്‍ ആരെ നോക്കും?”
“എന്നെ നോക്കിയാ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യാന്‍ തോന്നില്ല…”
അവള്‍ തുടര്‍ന്നു.
“മഴയോ വെയിലോ വരുന്നതോ അറിയാതെ, വിശപ്പും ദാഹവുമൊക്കെയറിയാതെ, ഉറങ്ങണം പഠിക്കണം എന്നൊന്നും അറിയാതെ, മറ്റൊന്നും ചെയ്യാതെ ഞാന്‍ നോക്കിക്കൊണ്ടേയിരിക്കും മരണം വരെ….”
അവളുടെ കൈകള്‍ വീണ്ടും തന്നെ ചുറ്റി വരിഞ്ഞു.
“അത്രേം മയക്കുന്ന കണ്ണുകളാണ് ഇത്…”
വീണ്ടും മാറിടത്തിന്റെ ഘനം തന്‍റെ നെഞ്ചിലേക്ക് അമര്‍ത്തി അവള്‍ പറഞ്ഞു.
“എന്‍റെ ശരീരത്ത് മഴയായും മഞ്ഞായും വര്‍ഷമായും വസന്തമായും പെയ്യുകയാണ് ജോ ഈ കണ്ണുകള്‍…ജോ ആദ്യമായി ഞാന്‍ കണ്ടത് സ്റ്റേജിലാണ് ഫൌണ്ടേഷന്‍ ഡേയില്‍…അന്ന് ജോ ഒരു സ്പീച്ച് ചെയ്യുവാ…ഡീന്‍ ഒക്കെയുണ്ട്… അന്നാ എന്‍റെ മനസ്സ് കൈവിട്ടത്….ഞാനന്ന് മറ്റൊന്നും കണ്ടില്ല …ജോടെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു….”
ചിന്തകളില്‍ നിന്നുമുണര്‍ന്ന് ജോ താഴേക്ക് നോക്കി.
“മോനോട് എനിക്ക് തനിച്ചൊന്നു സംസാരിക്കണം!”
സാവിത്രി കൈകൂപ്പിക്കോണ്ട് ജോയലിനോട് വിളിച്ചു പറഞ്ഞു.
“അമ്മേ, എന്തായിത്?”
അസഹ്യമായ ഇഷ്ട്ടക്കേടോടെ ഗായത്രി സാവിത്രിയുടെ കൈകള്‍ പിടിച്ചു താഴ്ത്തി.
“ആരുടെ മുമ്പിലാ ഇങ്ങനെ താഴ്ന്ന് കെഞ്ചുന്നെ? എന്തിനാ അത്?”
“പ്ലീസ്, മോനെ!”
ഗായത്രിയുടെ വിലക്ക് വകവെയ്ക്കാതെ സാവിത്രി വീണ്ടും ജോയലിനെ നോക്കി കൈകള്‍ കൂപ്പി.
“എന്‍റെ സന്തോഷ് ചേട്ടാ?”
മുഖം തിരിച്ചുകൊണ്ട് അതിരില്ലാത്ത അസഹ്യതയോടെ ജോയല്‍ പറഞ്ഞു.
“എന്നാ മറ്റേ സീനൊക്കെയാ? രണ്ടിനേം പിടിച്ചിടത്ത്ന്ന്‍ തന്നെ തിരിച്ചുകൊണ്ടു വിട്ടേരെ! നമുക്ക് ബാക്കിയുള്ളവരെ വെച്ച് ഗെയിം കണ്ടിന്യൂ ചെയ്താ മതി…ഒരു മറ്റേടത്തെ സെന്‍റ്റിമെന്‍റ്സ്!”