തന്‍റെ മിഷന്‍റെ ഔദ്യോഗിക വാഹനമായ റെനോള്‍ട്ട് ഷെര്‍പ്പ എന്ന മിലിട്ടറി വാനില്‍ കയറി.
ഓടി വന്ന ഡ്രൈവറുടെ നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ചു.
“ആ മൂലയ്ക്ക് എങ്ങാനും പോയി നിന്നോണം!”
മനസ്സില്‍ പുകയുന്ന വികാരങ്ങളെ ശമിപ്പിക്കാനെന്നോണം അവന്‍ ശരവേഗത്തില്‍ വാഹനമോടിച്ചു.
റെനോള്‍ട്ട് ഷെര്‍പ്പ എത്തി നിന്നത് പദ്മനാഭന്‍ തമ്പിയുടെ വീട്ടില്‍.
വീടിന്‍റെ മുമ്പിലെ കൊമ്പൌണ്ടിന്റെ വിശാലതയില്‍, അതിരില്‍ നിരയായി വളര്‍ന്നു നിനിരുന്ന അശോക മരങ്ങളുടെ തണലില്‍, മനോഹരമായി വെട്ടിയൊരുക്കിയ പച്ചപ്പുല്‍ത്തകിടിയില്‍ സാവിത്രിയോടൊപ്പമിരിക്കുന്ന പദ്മനാഭന്‍ തമ്പിയെ അവന്‍ ദൂരെ നിന്നും കണ്ടു.
അവന്‍റെ വണ്ടി ഗേറ്റിലൂടെ പ്രവേശിച്ചപ്പോള്‍ പദ്മനാഭന്‍ തമ്പിയും സാവിത്രിയും എഴുന്നേറ്റു.
കൊമ്പൌണ്ടിന്റെ അരികില്‍ വാഹനം നിര്‍ത്തി ചിരിച്ചുകൊണ്ട് അവന്‍ അവരെ സമീപിച്ചു.
“ഹലോ…”
പദ്മനാഭന്‍ കൈയ്യുയര്‍ത്തി അവനെ അഭിവാദ്യം ചെയ്തു.
“യൂണിഫോമിലാണല്ലോ! അപ്പോള്‍ ഒഫീഷ്യലാണ്!”
“അങ്ങനെയും പറയാം!”
അവന്‍ ചിരി മാറ്റാതെ പറഞ്ഞു.
“എവിടെ അങ്കിള്‍ ഗായത്രി…?”
അവന്‍ മുഖവുരയൊന്നും കൂടാതെ ചോദിച്ചു.
“മോള് മുകളില്‍ ഉണ്ട്…”
സാവിത്രി പറഞ്ഞു.
“മോള്‍ടെ റൂമില്‍…”
“ഒന്ന് വിളിക്കൂ, എനിക്കൊന്നു സംസാരിക്കണം… ”
ചിരിച്ചുകൊണ്ടാണെങ്കിലും ഗൌരവത്തില്‍ ആണ് അവനത് പറഞ്ഞത്.
സാവിത്രി മുകളിലേക്ക് പോയി.
അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ മുകളില്‍ നിന്നും ഗായത്രി ഇറങ്ങി വന്നു.
“മോളോട് ഫ്രീ ആയി സംസാരിച്ചോ!”
പദ്മനാഭന്‍ തമ്പി എഴുന്നേറ്റു.
രാകേഷ് ചിരിച്ചെന്നു വരുത്തി.
അയാള്‍ വീട്ടിലേക്ക് കയറി.
അപ്പോഴേക്കും ഗായത്രി താഴത്തെ പടിയിലെത്തി.
“അവനെക്കുറിച്ചാവും രാകേഷിനു ചോദിക്കാനുണ്ടാവുക,”