അയാള്‍ പറഞ്ഞു.
“പല ഡാറ്റയും വെച്ച് കമ്പയര്‍ ചെയ്തപ്പോള്‍ ആ ഇന്‍ഫോര്‍മേഷന്‍ കറക്റ്റ് ആണ് എന്ന് കണ്‍ഫേംഡ് ആവുകയും ചെയ്തു…”
“എന്താണത്?”
രാകേഷ് ആവേശത്തോടെ ചോദിച്ചു.
“അവനെപ്പറ്റിയുള്ള ഏതറിവും നമുക്ക് ഇമ്പോര്‍ട്ടന്‍റ്റ് ആണ് പോള്‍!”
“സാര്‍, അത് ഇതാണ്…”
പോള്‍ തന്‍റെ ലാപ്പ് ടോപ്പുമായി എഴുന്നേറ്റു.
രാകേഷിന്റെ സമീപമെത്തി.
മോണിട്ടര്‍ രാകേഷിന്റെ കണ്ണുകള്‍ക്ക് നേരെ പിടിച്ചു.
“ഈ ജോയല്‍ ബെന്നറ്റിന് ഒരു ലവര്‍ ഉണ്ടായിരുന്നു…”
“റിയലി?”
രാകേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു.
“ഇറ്റ്‌സ് റിയലി വൈറ്റല്‍! ആരാ അത്? പേരെന്താ അവളുടെ? എവിടെയാ ഇപ്പം അവള്‍?”
“സാര്‍ അവള്‍ ഇവിടെ തന്നെ, എന്നുവെച്ചാല്‍ കൊല്ലങ്കോട് തന്നെയുണ്ട്…”
“മൈ ഗോഡ്! ആര്‍ യൂ ജോക്കിംഗ്?”
രാകേഷ് ആവേശത്തോടെ ചോദിച്ചു.
“നോ സാര്‍…”
പോള്‍ അഭിമാനത്തോടെ പറഞ്ഞു.
“മുന്‍ കേന്ദ്രമന്ത്രി പദ്മനാഭന്‍ തമ്പിയുടെ മകള്‍, ഗായത്രി മേനോന്‍!”
പോള്‍ ഉത്സാഹത്തോടെ പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം രാകേഷിന്റെ കൈ വായുവില്‍ ഉയര്‍ന്നു.
അത് പോളിന്‍റെ മുഖത്ത് വിലങ്ങനെ താഴ്ന്നു.
മുഖത്ത് ശക്തിയായി പതിയുന്നതിന് മുമ്പ് പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
മറ്റുള്ളവര്‍ ഒന്നും മനസ്സിലകാതെ പരസ്പ്പരം നോക്കി.
“എടാ!!”
രാകേഷ് പോളിന്‍റെ കോളറില്‍ പിടിച്ചുലച്ചു.
“എവിടുന്ന്? എവിടുന്ന് കണ്ടെത്തിയതാ ഇത്?”
പെട്ടെന്ന് രാകേഷ് ചുറ്റുപാടുകളിലേക്ക് തിരികെ വന്നു.
തന്നെ ഭീതിയോടെ നോക്കുന്ന സഹപ്രവര്‍ത്തകരെ കണ്ടു.
അവന്‍ പോളിന്‍റെ കോളറില്‍ നിന്നും പിടി വിട്ടു.
“ഐം സോറി…”
പോളിന്‍റെ തോളില്‍ ഒന്ന് തട്ടിയതിന് ശേഷം ശരവേഗത്തില്‍ അവന്‍ ക്യാമ്പ് ഓഫീസിന്‍റെ പുറത്തേക്ക് നടന്നു.