“എന്നുവെച്ചാല്‍?”
രാകേഷ് തിരിഞ്ഞു നിന്ന് ചോദിച്ചു.
“എന്നുവെച്ചാ എന്നാ?”
റെജി കലിപ്പില്‍ പറഞ്ഞു.
“ആ മഹേഷിനെപ്പോലെ ജോയല്‍ ബെന്നറ്റിനെ പിടിക്കാതെ ഞാനിനി ഷൂ ഇടില്ല…കാവിലമ്മയാണേ സത്യം സത്യം സത്യം എന്ന് ശപഥം ചെയ്യില്ലേ നീ?”
“ഡാഷ് മോനെ നൂറു ഡിഗ്രി കലിപ്പില്‍ നിക്കുമ്പം ഒരുമാതിരി ഓഞ്ഞ വളിപ്പും കൊണ്ട് വരല്ലേ!”
വാഹനത്തില്‍ കയറവേ രാകേഷ് പറഞ്ഞു.
“അവനെപ്പിടിക്കാതെ ഞാന്‍ കല്യാണം കഴിക്കില്ല എന്ന് ഓഞ്ഞ ശപഥം ഒക്കെ ചെയ്‌താല്‍ ഇമ്മാതിരി ജോക്കും പ്രതീക്ഷിച്ചോണം!”
റെജിയും വിട്ടുകൊടുത്തില്ല.
****************************************************
ക്യാമ്പ് ഓഫീസില്‍ രാകേഷ് ചിന്താകുലനായിരുന്നു.
മണിക്കൂറുകളായി ലാപ്പ് ടോപ്പിന് മുമ്പിലായിരുന്നു അവന്‍.
അവസാനത്തെ വാക്കും ടൈപ്പ് ചെയ്ത് കഴിഞ്ഞ് ലാപ് ടോപ്പുമായി അവന്‍ ഹാളിലേക്ക് നടന്നു.
ടെക്നിക് – ഡാറ്റാ ബേസ് വിങ്ങിലെ ചില സൈനികോദ്യോഗസ്ഥര്‍ കമ്പ്യൂട്ടറുകള്‍ക്ക് മുമ്പില്‍ അതീവ ശ്രദ്ധയോടെ മോണിട്ടറിലേക്ക് കണ്ണുകള്‍ നട്ടിരിക്കുന്നു.
“ഗയ്സ്!”
അവരെ നോക്കി അവന്‍ വിളിച്ചു.
എല്ലാവരും രാകേഷിനെ ശ്രദ്ധിച്ചു.
“കേരളത്തിലെ മിക്കവാറും എല്ലാ മാവോയിസ്റ്റ് അല്ലെങ്കില്‍ മാവോയിസ്റ്റ് സസ്പെക്റ്റ് ആക്റ്റിവിസ്റ്റസിന്‍റെയും കമ്പ്ലീറ്റ് ഡാറ്റാ ഞാന്‍ കളക്റ്റ് ചെയ്തിടുണ്ട് …നിങ്ങളുടെ പെഴ്സണല്‍ ഡാറ്റാ ബേസിലേക്ക് ഞാനത് പാസ്സ് ചെയ്തിട്ടുണ്ട്…”
രാകേഷ് ഓരോരുത്തരേയും മാറി മാറി നോക്കി.
“അതില്‍ റെഡ് അണ്ടര്‍ ലൈന്‍ഡ് നെയിംസ് മാക്ക്സിമം സര്‍വേയ് ലന്‍സിന്റെ ലിമിറ്റില്‍ കൊണ്ടുവരണം…പ്രത്യേകിച്ചും ജോയല്‍ ബെന്നറ്റിന്റെ പേഴ്സണല്‍ ലൈഫിനെപ്പറ്റി നമുക്ക് അത്ര കാര്യമായ വിവരം ഒന്നുമില്ല… അതറിയണം…”
“സാര്‍!”
ലാന്‍സ് നായിക്ക് പോള്‍ കൈ പൊക്കി.
“പറയൂ പോള്‍!”
“ചെറിയ രീതിയില്‍ ഞാനൊരു സ്റ്റഡി നടത്തി…”