“ഇന്നയാള്‍ വന്നു…”
ഊര്‍മ്മിള തുടര്‍ന്നു.
“ഞാന്‍ വീണ്ടും വയസ്സിയായി… ഇപ്പൊ മ്യൂസിക് ഒന്നുമല്ല ചുറ്റും …. സിറിയേലും പലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ മാത്രം കേള്‍ക്കുന്ന ചില ശബ്ദങ്ങളില്ലേ…മ്യൂസിക്കിന്‍റെ ഒരു കുഞ്ഞുപൂവുപോലും വിടരാത്ത ചില നാടുകള്‍? അവിടെയൊക്കെ മാത്രം കേള്‍ക്കുന്ന ചില മുരള്‍ച്ചകള്‍ ആണ് കാതുകള്‍ നിറയെ!”
ഊര്‍മ്മിള മലനിരകളിലേക്ക് നോക്കി.
“ന്യൂസ് ചാനലുകളും ടാബ്ലോയിഡുകളുമൊക്കെ ബാക്ക് സ്ട്രാച്ച് ചെയ്ത് ആഘോഷിക്കുന്ന ഇന്‍റെര്‍നാഷണല്‍ ടെററിസ്റ്റ്. പത്രങ്ങളില്‍, മാഗസിനുകളില്‍ ഒക്കെ പേടിയോടെ കണ്ട രൂപം… വന്നത് കൈയും വീശിയല്ല…ലോകത്ത് കിട്ടാവുന്ന ഏറ്റവും ഹാംഫുള്‍ ആയ ആയുധവുമായി…എന്നിട്ടവന്‍ മോളോട് ഫേസ് റ്റു ഫേസ് നിന്ന് സംസാരിച്ചു…അല്ല മോള്‍ അവനോട് ഫേസ് റ്റു ഫേസ് നിന്നു സംസാരിച്ചു…എങ്ങനെ?”
സവിത്രിയ്ക്ക് ഊര്‍മ്മിളയുടെ നോട്ടം നേരിടാനായില്ല.
“എല്ലാവരും പേടിച്ച് വിറച്ച് നിക്കുവാരുന്നില്ലേ?”
ഊര്‍മ്മിള തുടര്‍ന്നു.
“മോള്‍ പേടിയില്ലാതെ സംസാരിച്ചു. പറഞ്ഞ വാക്കുകളോ? അവനെ ഉത്തരം മുട്ടിച്ച വാക്കുകള്‍. എന്താ അതിനര്‍ത്ഥം?”
“ഊര്‍മ്മിളെ…”
സാവിത്രി അവരെ ദയനീയമായി നോക്കി.
“അതിന് ഒരര്‍ത്ഥമേ ഞാന്‍ നോക്കിയിട്ടുള്ളൂ സാവിത്രി…”
ഊര്‍മ്മിള സാവിത്രിയില്‍ നിന്നും നോട്ടം മാറ്റി.
“മോളും അയാളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ് ബന്ധമുണ്ടായിരുന്നു. മോള്‍ടെ മനസ്സില്‍ അത് ഇപ്പോഴുമുണ്ട്… പിന്നെ, ഏറ്റവും പേടിപ്പിക്കുന്ന മറ്റൊന്ന് …അത് …”
ഊര്‍മ്മിള സാവിത്രിയെ നോക്കി.
സാവിത്രി അവര്‍ പറയാന്‍ പോകുന്ന വാക്കുകള്‍ എന്തായിരിക്കുമെന്ന്‍ ഭയത്തോടെയോ ര്‍ത്തു.
“അയാള്‍ക്ക് മോളോടുമുണ്ട് അസാധാരണമായ ഒരു ബന്ധോം അടുപ്പോം ഇപ്പോഴും! …കയ്യില്‍ കൊലക്കത്തിയും തോക്കുമായി വന്നയാള്‍ മോള്‍ടെ വാക്കുകള്‍ക്ക് മുമ്പില്‍ കീഴടങ്ങിപ്പോകണമെങ്കില്‍ ഹീ സ്റ്റില്‍ ലവ്സ് ഹെര്‍!”
എന്താണ് ഉത്തരമായി പറയേണ്ടത്?
സാവിത്രിയ്ക്ക് ഒരു രൂപവും കിട്ടിയില്ല.
“ഒരു കാര്യം കൂടി ചോദിച്ചോട്ടെ?”
ഊര്‍മ്മിള സാവിത്രിയെ നോക്കി.
എന്തായിരിക്കാം അത്?