“എന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാ…എന്തായാലും സര്‍ജറി നടന്നു…യൂട്രസ് റിമൂവ് ചെയ്തു… ഹെവി ബ്ലീഡിങ്ങ് പിന്നെ ഉണ്ടായില്ല… എന്നാലും എന്നും …പ്രത്യേകിച്ച് കിടക്കുമ്പോള്‍ എന്നും ഒരുപാട് കൊതിയോടെ ആഗ്രഹിക്കും …. ഒരു മകള്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന്…!”
സാവിത്രി ഊര്‍മ്മിളയുടെ തോളില്‍ അമര്‍ത്തി.
“അതുകൊണ്ട് മോന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെട്ടുകാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചു…എനിക്കറിയാം ഒരുപാട് പെണ്‍കുട്ടികള്‍ അവനെ കിട്ടാന്‍ കൊതിച്ചിട്ടുണ്ട്…എന്നെ വരെ സമീപിച്ചിട്ടുണ്ട് അവന് വേണ്ടി … പക്ഷെ…”
ഊര്‍മ്മിള അകത്ത് ബെഡ്ഡില്‍ അപ്പോഴും കമിഴ്ന്ന് കിടക്കുന്ന ഗായത്രിയെ വാതിലിലൂടെ നോക്കി.
“….പക്ഷെ മോന്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി എനിക്ക് പിടിതരാതെ നടന്നപ്പോള്‍ എന്തോ മനസ്സ് കത്തുവാരുന്നു എന്‍റെ….”
ഊര്‍മ്മിള ഒന്ന് നിശ്വസിച്ചു.
“എന്നാല്‍…”
മുറിയുടെ പുറത്ത് നിന്ന് ഗായത്രി കിടക്കുന്നത് വീണ്ടും നോക്കി ഊര്‍മ്മിള തുടര്‍ന്നു.
“എന്നാല്‍ അവന്‍ ഗായത്രിയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍, എനിക്കറിയില്ല സാവിത്രീ, എനിക്ക് ഫീല്‍ ചെയ്ത ആ ത്രില്‍! ഞാന്‍ മോളെക്കണ്ടപ്പോഴോ? ഞാന്‍ മനസ്സില്‍ താലോലിച്ച ഓമനക്കുഞ്ഞിന്റെ അതേ മുഖം, അത്രയും ജ്വലിക്കുന്ന സൌന്ദര്യം… മോളെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ നേര് പറഞ്ഞാല്‍ വല്ലാതെ അങ്ങ് സ്റ്റണ്‍ഡ് ആയി… സ്വപ്നമാണോ എന്ന് പോലും സംശയിച്ചു….”
സാവിത്രി അവരുടെ വാക്കുകള്‍ അതിരില്ലാത്ത അദ്ഭുതത്തോടെ കേട്ടു.
“….ഞാനവളെ എന്‍റെ സ്വന്തം വയറ്റില്‍ പിറന്ന മകളായി എടുത്ത് കഴിഞ്ഞു…അത്രയ്ക്ക് ഇഷ്ടമാണ്, കൊല്ലുന്ന ഇഷ്ടമാണ് എനിക്ക് മോളോട്….”
ഊര്‍മ്മിള വീണ്ടും നിശ്വസിച്ചു.
“മോളെ കണ്ട് കഴിഞ്ഞ് എന്‍റെ വേള്‍ഡ് മൊത്തം മാറി…ഐ വാസ് യങ്ങ് എഗൈന്‍…എന്‍റെ നടപ്പിലും നോട്ടത്തില്‍പ്പോലും സ്ട്രേഞ്ച് ആയ ഒരു മാറ്റം ഞാന്‍ അറിഞ്ഞു…മോന്‍റെ പപ്പ പോലും പറഞ്ഞു അത് …. ചുറ്റും എല്ലാടവും വേറെ നിറം … എവിടെയും ഒരു ഗസല്‍ മ്യൂസിക് ഒക്കെ കേള്‍ക്കുന്നത് പോലെ…കേട്ടിട്ടില്ലേ ജഗജിത് സിങ്ങിന്‍റെ ഹോഷ് വാലോം കോ ഖബര്‍ ക്യാ …യാ ..അതുപോലെ …എനിക്കത് എക്സ്പ്ലൈന്‍ ചെയ്യാന്‍ പറ്റില്ല… അത്രേം മാറിപ്പോയി ഞാന്‍ മോളെ കണ്ടതിന് ശേഷം….”