ആ ചോദ്യം അപ്രതീക്ഷിതമായി ഗായത്രിയ്ക്ക് എന്ന് അവളുടെ മുഖഭാവത്തില്‍ നിന്നും അവന്‍ മനസ്സിലാക്കി.
ഒരു നിമിഷനേരമേ നിന്നുള്ളൂവെങ്കിലും ഒരു ഞെട്ടല്‍ വ്യക്തമായും അവന്‍ അവളുടെ മുഖത്ത് കണ്ടു.
“ഇല്ല,”
അവളുടെ ഉത്തരം പെട്ടെന്നായിരുന്നു.
രാകേഷ് ആ ഉത്തരത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു.
“ഗായത്രിയ്ക്ക് അയാളോട്?”
നേരിയ ഒരു സംഭ്രമം, ഒരു നിമിഷത്തേക്ക്, ഇപ്പോഴും അവളുടെ സൌന്ദര്യവിസ്മയത്തിലേക്ക് ഒളിമിന്നല്‍ നടത്തി.
ദൂരെ മലഞ്ചെരിവില്‍ എവിടെയോ ആരോ പുല്ലാങ്കുഴല്‍ വായിക്കുന്നുണ്ടോ?
അങ്ങനെ തോന്നി അവള്‍ക്ക്.
തന്‍റെ വാക്കുകള്‍ ഒക്കെ പേയായി മാറുമ്പോള്‍ ഏത് സംഗീതമാണ് ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുക?
മൊഴികളൊക്കെ കളവിന്‍റെ ഇരുട്ടുമണത്തില്‍ കുതിരുമ്പോള്‍?
ഹൃദയത്തിന്‍റെ പനയോലത്താളില്‍ ഒരു മൃദുവിരല്‍പ്പാടിന്റെ സ്പര്‍ശം താന്‍ സൂക്ഷിച്ചിരുന്നു, വളരെ മുമ്പ്…
അതിന് പകരമിപ്പോള്‍ ചതിയുടെ കന്മഴു വീണിരിക്കുന്നു….
എന്നാണ് താന്‍ രക്തമൊക്കെ കണ്ണീരാക്കി ഒഴുക്കാതിരുന്നിട്ടുള്ളത്, അതിന് ശേഷം?
“അങ്ങനെ ഒരു ഗതികേട് എനിക്കുണ്ടാവില്ല,”
അയാളില്‍ നിന്നും നോട്ടം മാറ്റി ഗായത്രി ഉത്തരമായി പറഞ്ഞു.
“അയാള്‍ അത്യാവശ്യം പോപ്പുലറും പലരുടേയും ഹാര്‍ട്ട് ത്രോബും ആണെന്നായിരുന്നു എന്‍റെ കണ്ടെത്തല്‍,”
ടൂറിന്റെ മടക്കയാത്രയില്‍….
“ജോ…”
അടുത്തടുത്ത് ഇരിക്കുമ്പോള്‍, ബസ്സ് നീങ്ങുമ്പോള്‍, പ്രണയത്തിന്‍റെ ഋതുഭേദങ്ങള്‍ ചുറ്റും വിലോഭനീയമായി കറങ്ങുന്ന വേളയില്‍, സ്പര്‍ശനം അരങ്ങുന്മാദംപോലെ ദേഹത്തെ തപിപ്പിക്കുന്ന വേളയില്‍, താന്‍ അന്ന് ചോദിച്ചു.
“എന്താ?”
“ജോയെ എത്രപേര്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്?”
“അറിയില്ല…”
“അറിയില്ല എന്നുവെച്ചാല്‍? എണ്ണാന്‍ പറ്റാത്തത്ര?”
തന്‍റെ ചോദ്യം കേട്ട് അന്നവന്‍ ചിരിച്ചു.
മയക്കുന്ന, സുഗന്ധമുള്ള, സംഗീതമുള്ള ചിരി.
“ക്യാമ്പസ് അല്ലെ പെണ്ണേ!”
ചിരിച്ചു കഴിഞ്ഞ് തന്‍റെ വിരലുകളുടെ മൃദുലതയില്‍ വസന്തത്തിന്‍റെ ഉഷ്ണം