“ഇത് അയാളെ പിടിക്കാനുള്ള സ്പെഷ്യല്‍ ടീമല്ലേ?”
അവള്‍ പെട്ടെന്ന് ചോദിച്ചു.
“രാകേഷല്ലേ ടീമിന്റെ ഡയറക്റ്റര്‍? സ്പെഷ്യല്‍ അന്വേഷണ രീതികളും സ്പെഷ്യല്‍ ഇന്‍റെലിജന്‍സും സ്പെഷ്യല്‍ ക്യാപ്പബിലിറ്റിയും ഉണ്ടാവണം സ്പെഷ്യല്‍ ടീമിന്. അല്ലെ?”
അവള്‍ ഗൌരവത്തില്‍, എന്നാല്‍ പുഞ്ചിരിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി.
“….ആ സ്പെഷ്യല്‍ ക്യാപ്പബിലിറ്റി ഉപയോഗിച്ച് രാകേഷ് മനസ്സിലാക്കിയിട്ടില്ലേ ഞാനും ടെററിസ്റ്റ് ജോയല്‍ ബെന്നറ്റും ഡി യുവില്‍, ഡെല്ലി യൂനിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ ക്ലാസ്മേറ്റ്സ് ആയിരുന്നു എന്നൊക്കെ?”
ഗായത്രി അവന്‍റെ പ്രതികരണം അറിയാനെന്നോണം ഒന്ന് നിര്‍ത്തി.
“…..സോ, ദ റൂട്ട് ഈസ് വെരി സ്ട്രൈറ്റ്…”
അവനില്‍ നിന്നും പ്രതികരണം കാണാതെ വന്നപ്പോള്‍ അവള്‍ തുടര്‍ന്നു.
“യൂ കേയിം ഹിയര്‍ റ്റു ഇന്‍റ്റൊറേഗേറ്റ് മീ റ്റു ഗെറ്റ് ദ
ഇന്‍ഫോര്‍മേഷന്‍ എബൌട്ട് ഹിം. ഹിം, ദ ടെററിസ്റ്റ്! റൈറ്റ്?”
രാകേഷ് ഇപ്പോഴാണ് ശരിക്കും അമ്പരന്നത്.
വലയെറിയാന്‍ ആണ് താന്‍ വന്നത്.
പക്ഷെ താനാണ് ഇപ്പോള്‍ വലയിലായിരിക്കുന്നത്.
“ശരി!”
അവന്‍ പുഞ്ചിരിച്ചു.
“അവനെപ്പറ്റി അറിയാവുന്ന കാര്യങ്ങള്‍ പറയൂ!”
“ഞങ്ങള്‍ വേറെ ഡിപ്പാര്ട്ട്മെ ന്റ്സ് ആയിരുന്നു…”
ഗായത്രി രാകേഷിന്റെ മുഖത്ത് നിന്നും കണ്ണുകള്‍ ദൂരെയുള്ള മലകളുടെ നിതാന്ത നിഴലുകളിലേക്ക് മാറ്റി.
“കണ്ടിട്ടുണ്ട്…സംസാരിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല …”
രാകേഷ് അവളെയൊന്ന് ചുഴിഞ്ഞു നോക്കി.
അവന്‍റെ കണ്ണുകളില്‍ നിന്നു നോട്ടം മാറ്റാതെ അവളും.
“ഗായത്രിയെ പലരും പ്രൊപ്പോസ് ചെയ്തിട്ടില്ലേ?”
രാകേഷ് അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ചോദിച്ചു.
“കോളേജ് ആണ് … പ്രൊപ്പോസല്‍സ് ഒക്കെ ക്യാമ്പസ്സിന്റെ പാര്‍ട്ടല്ലേ?”
ഇടവേളയില്ലാതെ അവള്‍ ഉത്തരം പറഞ്ഞു.
“ജോയല്‍ പ്രൊപ്പോസ് ചെയ്തിട്ടില്ലേ?”
ഇടവേളയില്ലാതെ ശരവേഗത്തില്‍ അടുത്ത ചോദ്യവുമായി രാകേഷ് അവളെ നേരിട്ടു.