സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

Posted by

സൂര്യനെ പ്രണയിച്ചവൾ 17

Sooryane Pranayichaval Part 17 | Author : Smitha | Previous Parts

 

റിസോര്‍ട്ടില്‍ നിന്നും നോക്കിയാല്‍ പാലക്കാടന്‍ മലനിരകള്‍ അതിന്‍റെ വന്യവും നിഗൂഡവുമായ മുഴുവന്‍ സൌന്ദര്യത്തോടെയും കാണാമായിരുന്നു.
പക്ഷെ മലമുടികളില്‍ നിന്നും കാറ്റിറങ്ങി വന്നപ്പോള്‍ അതൊരു വലിയ വിഷാദപ്രവാഹമായി ഊര്‍മ്മിളയ്ക്ക് തോന്നി.
കട്ടിലില്‍ കമിഴ്ന്ന് കിടന്ന് വിമ്മിക്കരയുന്ന ഗായത്രിയേയും അവളോട് ചേര്‍ന്ന് കിടക്കയിലിരിക്കുന്ന സാവിത്രിയുടേയും സമീപത്ത് നിന്നും അവര്‍ മാറിയില്ല.
ഭയവും സംശയവും നിറഞ്ഞ മുഖവുമായി അവരുടെ അടുത്ത് നില്‍ക്കുന്നതില്‍ ഔചിത്യക്കുറവുണ്ട് എന്നവര്‍ക്ക് തോന്നിയെങ്കിലും. .

“സാവിത്രീ…”

ഊര്‍മ്മിള സാവിത്രിയുടെ തോളില്‍ സ്പര്‍ശിച്ചു.
സാവിത്രി മുഖമുയര്‍ത്തി ഊര്‍മ്മിളയെ നോക്കി.
തന്‍റെ സമീപത്തേക്ക് വരാന്‍ അവര്‍ സവിത്രിയോട് കണ്ണുകള്‍ കൊണ്ടാംഗ്യം കാണിച്ചു.

മകളെ ഒന്ന് നോക്കിയതിന് ശേഷം സാവിത്രി കിടക്കയില്‍ നിന്നും എഴുന്നേറ്റു.

ഫസ്റ്റ് ഫ്ലോറിന്‍റെ കോറിഡോറില്‍ നില്‍ക്കുമ്പോള്‍ കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു.
ഭയവും പരിഭ്രമവും വിട്ടുമാറാതെ ആളുകള്‍ താഴെ പന്തലില്‍ ഇരിക്കുകയും നടക്കുകയും ചെയ്യുന്നത് അവര്‍ നോക്കി നിന്നു.
വാര്‍ത്തകളില്‍, കഥകളില്‍, ഭയങ്ങളില്‍ മാത്രം തങ്ങള്‍ അറിഞ്ഞിട്ടുള്ള ജോയല്‍ ബെന്നറ്റ്‌ എന്ന കൊടും ഭീകരനേ നേരില്‍ കണ്ടതിന്‍റെ അതിശയവും മിക്കവരുടെയും മുഖങ്ങളിലുണ്ട്.

“ആദ്യമായാ ഞാനൊരു ടെററിസ്റ്റിനേ കാണുന്നെ!”

ഒരു മധ്യവയസ്ക്ക ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് അവര്‍ കേട്ടു.

“ഏയ്‌! സിനിമയില്‍ കാണുന്ന പോലെ ഒന്നുമല്ല…ആള് കാണാന്‍ ഒക്കെ നല്ല രസമാ… നമ്മള് എന്നും കാണുന്ന പോലെ ..അങ്ങനെ…അതാ രൂപം…”

കോറിഡോറില്‍ സാവിത്രിയും ഊര്‍മ്മിളയും അഭിമുഖം നിന്നു.

“എന്താ ഊര്‍മ്മിളെ?”

സാവിത്രി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *