അവള്‍ക്ക് ലജ്ജമൂലം ഒഴുക്കോടെ പറയാന്‍ കഴിഞ്ഞില്ല.
“ഒരു പെണ്ണാണ്…പറയാന്‍ കഴിയില്ല…അത് … ജോയല്‍ ആണ് എന്നോട് പറയേണ്ടത്… ജോയല്‍ അത് എന്നോട് പറയും എന്ന് ഞാന്‍ … റിയലി …ജോയല്‍ എന്നോട് അത് പറയും എന്ന് …പലപ്പോഴും ഞാന്‍ ജോയോട് അടുത്ത് മിങ്കിള്‍ ചെയ്തു..ലാസ്റ്റ് ഇയര്‍ മുതല്‍ക്കേ …. മറ്റെല്ലാ കുട്ടികളെക്കാളും .ഐ മീന്‍ ഗേള്‍സിനെക്കാളും ഞാന്‍ എപ്പോഴും ജോയലിന്റെ കൂടെയുണ്ടായിരുന്നു….. അറിയാമോ ജോയ്ക്ക്? ഈ ക്യാമ്പസ്സില്‍ വേറെ ആരാ ജോയലിനെ ജോ എന്ന് വിളിച്ചിട്ടുള്ളേ ? ഓര്‍ത്ത് നോക്കിക്കേ ആരേലും വിളിച്ചിട്ടുണ്ടോ ജോ എന്ന്? മറ്റാരും ജോയലിനെ ജോ എന്ന് വിളിച്ചിട്ടില്ല. അങ്ങനെയെങ്കിലും ജോയല്‍ എന്‍റെ മനസ്സ് കാണും എന്ന് കരുതി.”
ജോയല്‍ അദ്ഭുതപ്പെട്ടു.
അവള്‍ പറഞ്ഞത് അവന് വിശ്വസിക്കാനായില്ല.
ഗായത്രി തന്നോട് സാധാരണമായതില്‍ക്കൂടുതല്‍ ഇടപഴകിയിട്ടുണ്ടോ?
യെസ്!
പെട്ടെന്നവന് മനസ്സിലായി.
ലൈബ്രറിയില്‍, കളിസ്ഥലങ്ങളില്‍, കാന്റീനില്‍, ഇടനാഴികകളില്‍, ക്യാമ്പസ്സിലെ മരത്തണലുകളില്‍, സാംസ്ക്കാരിക-കായിക മത്സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ എപ്പോഴും നിഴല്‍ പോലെ ഗായത്രിയുണ്ടായിരുന്നു.
താന്‍ പക്ഷെ അതില്‍ അസാധാരണത്വമൊന്നും കണ്ടിരുന്നില്ല.
മറ്റ് കൂട്ടുകാരെപ്പോലെ ഒരാള്‍.
അങ്ങനെ മാത്രം ഇടപഴകി!
അതില്‍ക്കൂടുതല്‍ ഒന്നും തന്നെ താന്‍ കണ്ടിരുന്നില്ല.
ഒരുപക്ഷെ അവളുടെ തീക്ഷണ സൌന്ദര്യമായിരിക്കാം അതിന് കാരണം.
ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് തന്നോട് പ്രണയം തോന്നാന്‍ ഒരു സാധ്യതയുമില്ല എന്ന് തന്‍റെ ഉപബോധമനസ്സില്‍പ്പോലും ബോധ്യമുണ്ടായിരുന്നത് കൊണ്ടാവാം.
പക്ഷെ അവള്‍ തന്നെ ഇപ്പോള്‍ പറയുകയാണ്.
അവളുടെ രക്തത്തില്‍, ശ്വാസത്തില്‍, പ്രാണനില്‍ താനുണ്ടായിരുന്നു എന്ന്!
ജീവരേണുക്കളെ നിദ്രയില്‍ നിന്നുമുണര്‍ത്തുന്ന സംഗീതത്തില്‍ നിന്നും സ്വര്‍ണ്ണത്തൂവലുകള്‍ അടര്‍ന്ന് തന്‍റെ മേല്‍ പെയ്തിറങ്ങുന്നു.
ദൂരെ ഗോതമ്പ് പാടങ്ങളുടെ അതിരില്‍, പുലരിക്കാറ്റില്‍ തിരയിളക്കുന്ന ജമന്തിപ്പൂക്കളുടെ സുവര്‍ണ്ണ ഗന്ധം ക്ഷേത്രത്തില്‍ നിന്നുമൊഴുകുന്ന ദേവസങ്കീര്‍ത്തനത്തിലലിഞ്ഞ് അവരെ തഴുകി.
അപ്പോള്‍ പ്രണയത്തിന്‍റെ തീവ്രമായ ഒരു കനല്‍മിന്നല്‍ തന്‍റെ ഇന്ദ്രിയങ്ങള സുഖകരമായി പൊള്ളിച്ചത് ജോയല്‍ അറിഞ്ഞു.
പ്രണയത്തിന്‍റെ വിണ്‍ശംഖ് മീട്ടുന്നതാരാണ്?
“ഗായത്രി, അത് പക്ഷെ ..ഞാന്‍…അങ്ങനെ ഗായത്രിയെ…ഒരിക്കല്‍പ്പോലും…അല്ല ഞാന്‍ മറ്റാരോടും അങ്ങനെ..ഗായത്രിക്ക് അറിയാമല്ലോ…”
ഗായത്രിയുടെ പുഞ്ചിരിയുടെ ഊഷ്മളത അല്‍പ്പം കുറഞ്ഞു.
“അതെനിക്ക് മനസിലായത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ഡ്രാമ…”
അവള്‍ പറഞ്ഞു.
“കാരണം എങ്ങനത്തെ പെണ്‍കുട്ടിയാണ് ജോയലിന്റെ മനസ്സില്‍ ഉള്ളതെന്ന് എനിക്കറിയണമായിരുന്നു. യൂ നോ…എനിക്കെന്തോ നോര്‍മ്മല്‍ അല്ലാത്ത ഒരു കോണ്‍ഫിഡന്‍സ് ആരുന്നു ജോയലിനെ എനിക്ക് പെട്ടെന്ന് കിട്ടും എന്നൊക്കെ… അതിന് എനിക്ക് ഒത്തിരി ക്വാളിറ്റി ഉണ്ട് എന്നൊക്കെ ഞാന്‍ അങ്ങ് വിശ്വസിച്ചു …കാരണം എന്നാന്ന് വെച്ചാ കുറെ പേര് എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് … ജോയലിന്റെ ഭാഷേല്‍ പറഞ്ഞാല്‍ ..എന്താ അത്? ആ, വായില്‍