അവന് ഒരു ചുവടുകൂടി അവളോടടുത്തു.
“നിന്നെപ്പോലെ വായില്‍ വജ്രക്കരണ്ടിയുമായി ജനിച്ച ഒരു പെണ്ണിന് എന്നെപ്പോലെ ഒരു മിഡില്‍ക്ലാസ്സ് പയ്യനോട് ഇഷ്ടമാണ് എന്നൊക്കെ ഒരു ഫിക്ഷണല്‍ മൂവിയില്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ കയ്യടിക്കാന്‍ ഓഡിയന്‍സ് ഉണ്ടാവും….”
ഗായത്രിയുടെ മുഖമിരുണ്ടു.
“പക്ഷെ….”
ജോയലിന്റെ ശബ്ദം മുറുകി.
“പണക്കാരി പെണ്ണുങ്ങടെ മറ്റൊരു ജോക്ക്…ക്ലബ്ബിലും ഡിസ്ക്കോയിലും ഒക്കെ കൂട്ടുകാര് കൂടി പറഞ്ഞ് കളിയാക്കി പരിഹസിച്ച് രസിക്കാന്‍ ഒരു പ്രാക്റ്റിക്കല്‍ ജോക്ക്! അതല്ലേ? അത്രയെല്ലേ ഗായത്രി ഉദ്ദേശിച്ചുള്ളൂ?”
പറഞ്ഞു കഴിഞ്ഞ് അവന്‍ അവളെ ക്രുദ്ധനായി നോക്കി.
“പറഞ്ഞു കഴിഞ്ഞോ?”
അവള്‍ ശാന്തയായി പുഞ്ചിരിയോടെ ചോദിച്ചു.
അവളുടെ ഭാവം കണ്ട് അല്‍പ്പം അമ്പരപ്പ് തോന്നാതിരുന്നില്ല അവന്.
“അപ്പൊ ഈ സിനിമാക്കാര് സ്റ്റോറി ഉണ്ടാക്കുന്നത് റിയല്‍ ലൈഫില്‍ നിന്നാണ് എന്നിപ്പം എനിക്ക് മനസ്സിലായി…”
“എന്നുവെച്ചാല്‍?”
“എന്നുവെച്ചാല്‍ അതുപോലെയൊക്കെ ഡയലോഗ് അല്ലെ ഞാനിപ്പം കേട്ടത്! അമീര്‍ ഖാന്‍ മാധുരി ദീക്ഷിത്തിനോട് പറയുന്നു, വരുണ്‍ ധവാന്‍ ആലിയാ ഭട്ടിനോട് പറയുന്നു…തും നേ ക്യാ സോചാ അപ്നെ ആപ്കോ? മേ തുമാരെ ജാല്‍ ആനെ വാലാ നഹി ഹൂ…മുഴുവന്‍ മസില്‍മാന്‍ ഡയലോഗ്സ്..ഒറ്റ ശ്വാസത്തില്‍ അവരൊക്കെ എങ്ങനെ പറയുന്നു എന്നൊക്കെ ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്. ഇപ്പം എനിക്ക് ഡൌട്ട് ഒന്നുമില്ല. വെറും സിമ്പിള്‍ ഹമ്പിള്‍ ജോയല്‍ ബെന്നറ്റിനു പോലും ഒറ്റശ്വാസത്തില്‍ ഇത്ര ഈസിയായി ഇതുപോലെ ഡയലോഗ്സ് പറയാമെങ്കില്‍ പ്രൊഫഷണല്‍സ് ആയ അവര്‍ക്ക് എത്ര ഈസി ആയിരിക്കും!”
“ഗായത്രി കളിയാകുകയാണോ?”
“ആണ്! അല്ലാതെ ഇത്ര ശ്വാസം വിടാതെ ജോ ഇങ്ങനെ സംസാരിക്കുമ്പം സീരിയസ്സാകാന്‍ ആര്‍ക്ക് പറ്റും?”
അവള്‍ ചിരിച്ചു.
“ജോ…”
അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു.
“ഐം റിയലി സോറി…ഞാന്‍…”
അവള്‍ ദയനീയമായി അവനെ നോക്കി.
“ഞാന്‍ പറ്റിച്ചതല്ല. അതിന് കാരണമുണ്ട്. പ്ലീസ് ലെറ്റ് മീ എക്സ്പ്ലൈന്‍ !”
ജോയല്‍ അവളെ നോക്കി.
മുഖം ശാന്തമാക്കി.
അത് കണ്ടപ്പോള്‍ അവളുടെ മുഖത്ത് മനോഹരമായ ലജ്ജ നിറഞ്ഞു.
“ചില കാര്യങ്ങള്‍ എനിക്ക് …”