“എന്‍റെ ജോ…ഞാന്‍….”
അവള്‍ക്ക് തുടരാനായില്ല.
ജോയലിന്റെ ചുണ്ടുകള്‍ അവളുടെ അധരത്തിന്‍റെ നനവിനെ മുദ്ര വെച്ചിരുന്നു.
അപ്പോള്‍ അവളുടെ ദേഹം പൂര്‍ണ്ണമായും ശക്തി നഷ്ട്ടപ്പെട്ട് അവനിലേക്ക് കൂടുതല്‍ ചേര്‍ന്ന്‍ അമര്‍ന്ന് ലയിച്ചു.
അവളുടെ അധരത്തിന്റെ മൃദുലത മുഴുവനും അവന്‍റെ ചുണ്ടുകളും പല്ലുകളും കീഴ്പ്പെടുത്തി.
അവളുടെ കൈകള്‍ കൂടുതല്‍ ശക്തിയോടെ അവനെ അപ്പോള്‍ വരിഞ്ഞു മുറുക്കി.
തന്‍റെ അധരത്തിന്റെ മൃദുലത മുഴുവനും അവന്‍റെ ചുണ്ടുകള്‍ക്ക് ഞെരിച്ച് കുടയാന്‍ വിട്ടുകൊണ്ട് അവള്‍ മാറിടം അവന്‍റെ നെഞ്ചിലേക്ക് സമര്‍പ്പിച്ച് ലയിപ്പിച്ചപ്പോള്‍ പുറത്ത് നിന്നും ഫാരിസ് റഹ്മാന്‍ സാറിന്‍റെ അറിയിപ്പ് മുഴങ്ങി.
“എവരി വണ്‍, ഗെറ്റ് ഇന്‍ ദ ബസ്….”
അപായം മണത്ത പട്ടാളക്കാരെപ്പോലെ അവര്‍ പെട്ടെന്ന് അകന്നു മാറി.
മുഖം അമര്‍ത്തി തുടച്ചു. തലമുടി മാടിയൊതുക്കി.
എന്നിട്ട് അവള്‍ അവനെ നോക്കി.
ലജ്ജ കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.
“ചുണ്ട് ഷാള്‍ കൊണ്ട് മറച്ച് പിടിക്ക് ഗായത്രി…”
ജോയല്‍ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
അവള്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി.
“ഉമ്മ വെച്ച് അത് വല്ലാതെ ചുവന്നു. പാട് ഉണ്ട്…”
അപ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം കൂടുതല്‍ മയികമാവുന്നത് ജോയല്‍ കണ്ടു.
] തുടരും [