ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Posted by

അയാള്‍ കാല്‍ ഉയര്‍ത്തി ബഷീറിന്റെ ദേഹത്തെ ചവിട്ടാന്‍ ആഞ്ഞു.

“അപ്പം നീയെന്നെ ആക്കി ചിരിച്ചത് തന്നെയാരുന്നല്ലേ! കുപ്പ തൊട്ടീന്ന്‍ എടുത്ത് നിന്നെ ഒക്കെ കൂട്ടത്തി കൊണ്ട് നടന്നതിനു എനിക്ക് ഇത് തന്നെ കിട്ടണം! നന്ദി വേണടാ പട്ടി നന്ദി!”

എ സി പി മൊബൈല്‍ എടുത്തു ഡയല്‍ ചെയ്തു.

“എസ് പി ഒഫീസല്ലേ? ആ എസ് പി സാറാണോ? ഞാന്‍ കോഴിക്കോട് എ സി പി..അതെ വിന്‍സെന്റ്‌ ആണ്..ആ അറസ്റ്റ് ചെയ്തു സാര്‍ ..ഒരു വന്‍ സ്രാവ് ആണ് ..നമ്മള്‍ സംശയിച്ച ആള്‍ തന്നെ. അതെ അയാള്‍ തന്നെ മേനോന്‍… സര്‍ പിന്നെ ആ ഹെലന്‍ സ്പാ ഇല്ലേ? അവുടുത്തെ ഓണര്‍ ഒരു രേഷ്മ അന്‍വര്‍ അവര് ഈ കേസില്‍ ഇന്‍വോള്‍വ്ഡ് ആണ്…അവര് കടന്നു കളയുന്നതിനു മുമ്പ് ഫോഴ്സിനെ അയച്ച് അവരെ പൊക്കണം ..ഓക്കേ സാര്‍ ..ശരി ..താങ്ക്സ് ….ബൈ…”

“അതേ, സാറേ!”

അഹങ്കാരം നിറഞ്ഞ ശബ്ദത്തില്‍ മേനോന്‍ വിളിച്ചു.

“ഞാനാ ഇത് ചെയ്തേന്ന്‍ നിങ്ങക്ക് അങ്ങനെ കൊണച്ച പ്രൂഫ്‌ ഒന്നും കിട്ടീട്ടില്ലല്ലോ! ഇവന്‍ എഴുതിയ ഈ മൈര് കടലാസ് അല്ലെ ഒള്ളൂ? അത് വെച്ച് എന്നാ കൊണയ്ക്കാനാ? എനിക്ക് എന്‍റെ വക്കീലിനെ വിളിക്കണം!”

എ സി പി വിന്‍സെന്റ് ചുറ്റും നോക്കി.

പെട്ടെന്ന് ശരവേഗത്തില്‍ കയ്യുയര്‍ത്തി മേനോന്‍റെ നേരെ തിരിഞ്ഞു.
ഉയര്‍ത്തിയ കൈ ചുരുട്ടിയ മുഷ്ടിയോടെ മേനോന്‍റെ ചുണ്ടുകള്‍ക്ക് മുകളില്‍ പതിഞ്ഞു.

“ഹോ!!”

അടുത്ത നിമിഷം അയാള്‍ നിലം പൊത്തി.
കൈകളില്‍ വിലങ്ങുണ്ടയിരുന്നതിനാല്‍ അയാള്‍ക്ക് മുഖം പൊത്താനായില്ല.
മുഖം നിറയെ ചോര പടര്‍ന്നു.
തുടര്‍ച്ചയായി ചുമച്ചുകൊണ്ട് അയാള്‍ തുപ്പി.
ചോരയില്‍ പുരണ്ട രണ്ടു പല്ലുകള്‍ നിലത്തേക്ക് വീണു.
വളരെ ആയാസപ്പെട്ട്‌ അയാള്‍ എഴുന്നേറ്റു നിന്നു.

“തനിക്കിപ്പം തന്നെ വേണോ വക്കീലിനെ?”

വീണ്ടും മുഷ്ടി ഉയര്‍ത്തി എ സി പി ചോദിച്ചു.
വിലങ്ങിട്ട കൈകളോടെ മേനോന്‍ മുഖത്തിന്‌ മുമ്പില്‍ പ്രതിരോധം തീര്‍ത്ത് എ സി പിയെ ദയനീയമായി നോക്കി.

“പിടിച്ച് വണ്ടിയെ കേറ്റ് മേനോന്‍ സാറിനെ!”

എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അവര്‍ മേനോനെ പോലീസ് വാഹനത്തില്‍ കയറ്റി.
അഞ്ച് മിനിട്ടിനുള്ളില്‍ കമീഷണര്‍ ഓഫീസില്‍ വാഹനമെത്തി.

“അണ്‍ലോക്ക്”

അകത്തേക്ക് കയറവേ എ സി പി മറ്റുള്ളവരോട് പറഞ്ഞു.
അതിനിടയില്‍ പുറത്ത് വലിയൊരു മാധ്യമ സംഘം നിലയുറപ്പിച്ചിരുന്നു. പീരങ്കി മുഖങ്ങള്‍ പോലെ ക്യാമറകള്‍ ഓഫീസിനെ കേന്ദ്രീകരിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ മേനോന്‍റെ വിലങ്ങഴിച്ചു.
വിലങ്ങ് അഴിഞ്ഞ നിമിഷം അയാള്‍ സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് കുതിച്ചു.
അപ്രതീക്ഷിത നീക്കമായതിനാല്‍ പോലീസിന് മിഴിച്ചുനോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

“ക്യാച്ച് ദാറ്റ് ബാസ്റ്റാഡ്!”

എ സി പി അലറി.

Leave a Reply

Your email address will not be published. Required fields are marked *