ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Posted by

ഒന്നും മനസ്സിലാകാതെ, കഥകളിയിലെ കത്തിവേഷം പച്ചയുടെ ആട്ടവരവ് കണ്ടിട്ടെന്നത് പോലെ ഭയഗ്രസ്ത്നായി അവരെ നോക്കി.

“എന്നിട്ട് ബോഡിയുടെ പാന്‍സിന്റെ പോക്കറ്റ് ഒന്നുകൂടി പരിശോധിക്കുക!”

എസി പി പറഞ്ഞു.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ കോണ്‍സ്റ്റബിള്‍ ബഷീറിന്റെ പാന്‍സിന്റെ പോക്കറ്റില്‍ വീണ്ടും പരിശോധിച്ചു.
ചെറിയ വലിപ്പമുള്ള വെളുത്ത രണ്ടു ഗുളികകള്‍ അയാള്‍ പോക്കറ്റില്‍ നിന്നുമെടുത്ത് എ സി പി യ്ക്ക് കൈമാറി.

“അറസ്റ്റ് ഹിം!”

എ സി പി വീണ്ടും മേനോനെ നോക്കി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ അയാളുടെ നേരെ കുതിച്ചു.

“നിങ്ങള്‍ കാര്യം പറയണം ഹേ!”

മേനോന്‍ എസി പിയുടെ നേരെ ചീറി.
മേനോന്‍ ബലം പ്രയോഗിച്ചെങ്കിലും പോലീസുദ്യോഗസ്ഥര്‍ അയാളുടെ കയ്യില്‍ വിലങ്ങണിയിച്ചിരുന്നു.

“തനിക്ക് കാര്യം അറിയണോ?”

എ സി പി മേനോനോട് ചോദിച്ചു.

“അറിയണോടോ?”

കാര്‍ക്കശ്യം നിറഞ്ഞ ആ ചോദ്യത്തിനു മുമ്പില്‍ മേനോന്‍ ഒന്ന് ഞെട്ടി.

“എന്നാ കേട്ടോ, ഞാന്‍ പറയാം!”

അദ്ദേഹം ആത്മഹത്യാക്കുറിപ്പ്‌ വീണ്ടും നിവര്‍ത്തി.

“ഞാന്‍ ആത്ഹത്യ ചെയ്യുന്നു…”

എ സി പി അത് വായിച്ചു

“…മേനോന്‍ എനിക്ക് രണ്ടു ഗുളിക തന്നു. ഞാന്‍ അത് കഴിച്ചില്ല. അത് കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ തോന്നും എന്ന് എനിക്കറിയാം. അതിന്‍റെ സഹായമില്ലാതെ ആതഹത്യ ചെയ്യാന്‍ തീരുമാനിച്ച ആളാണ്‌ ഞാന്‍. എനിക്ക് ഗുളികകള്‍ തന്നു. എന്നിട്ട് എന്നോട് ഞാന്‍ ആത്ഹത്യ ചെയ്യാന്‍ പോവുകയാണ് എന്ന് നോട്ട് എഴുതാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞു തന്നത് ഞാന്‍ എഴുതിയില്ല. പകരം ഇത് എഴുതുന്നു. ഇയാള്‍ ചെയ്ത കൊലപാതകങ്ങള്‍ ഒക്കെ ഞാന്‍ ആണ് ചെയ്തത് എന്നും അതില്‍ പശ്ചാത്തപിച്ച് ആണ് എന്‍റെ ആത്ഹത്യ എന്നും നോട്ടില്‍ എഴുതണം എന്ന് മേനോന്‍ പറഞ്ഞു. മേനോന്‍ എന്‍റെ അറിവില്‍ ആറു കൊലപാതകം ചെയ്തിട്ടുണ്ട്. സാമുവേല്‍ അലക്സ്, രാജീവ് പണിക്കര്‍, മഞ്ജരി, ആലീസ്, രേഖ, അരുന്ധതി എന്നിവരെ നേരിട്ട് കൊന്നിട്ടുള്ളത് കൂടാതെ മകളായ രേണുകയുടെ മരണത്തിനും എന്‍റെ ഭാര്യ ഖമറുന്നീസയുടെ മരണത്തിനും ഇയാളുടെ പങ്കു ചെറുതല്ല. ഈ കൊലപാതകങ്ങള്‍ ഒക്കെ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ തൃശൂര്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന രേഷ്മ അന്‍വറിന്‍റെ കൈയ്യില്‍ ഭദ്രമായുണ്ട്. ഞാന്‍ കയര്‍ കൊണ്ട് കുരുക്ക് ഉണ്ടാക്കുന്നതും ഫാനില്‍ കെട്ടുന്നതും കഴുത്തില്‍ കുരുക്ക് മുറുക്കുന്നതും എല്ലാം മേനോന്‍റെ മുമ്പില്‍ വെച്ച് അയാള്‍ പറഞ്ഞത് അനുസരിച്ചാണ്. ഗുളികകള്‍ എന്‍റെ പാന്‍സിന്റെ പോക്കറ്റില്‍ ഉണ്ട്. മേല്‍പ്പറഞ്ഞ മേനോന്‍റെ മുഴുവന്‍ പേര് വടക്കെപ്പാടത്ത് നാരായണ മേനോന്‍ എന്നാണു.”

വായിച്ച് കഴിഞ്ഞ് അയാള്‍ മേനോനെ നോക്കി.

“ഇപ്പം മനസിലായോ?”

കോപം കൊണ്ട് മേനോന്‍റെ മുഖം വലിഞ്ഞു മുറുകി വികൃതമായി.

“എടാ മൈരന്‍ ബഷീറേ!”

Leave a Reply

Your email address will not be published. Required fields are marked *