ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Posted by

എ സി പി നിര്‍ദേശിച്ചു.

“കതക് ചവിട്ടിപ്പൊളിക്ക്!”

കോണ്‍സ്റ്റബിള്‍മാരില്‍ ഏറ്റവും കരുത്തനായ ഒരാള്‍ കതക് ആഞ്ഞു ചവിട്ടി.

വലിയ ശബ്ദത്തോടെ കതക് പൊട്ടിയടര്‍ന്ന് തുറന്നു.
അവരുടെ കണ്ണുകള്‍ മുറിയിലേക്ക് വേഗത്തില്‍ ഇഴഞ്ഞു.
അവരുടെ കണ്ണുകള്‍ മുകളിലേക്ക് നൊടിയിടയില്‍ ഉയര്‍ന്നു.

“അത്!!”

മേനോന്‍റെ ചൂണ്ടുവിരല്‍ മുകളിലേക്ക് പൊങ്ങി.

“ആ ലൈറ്റ് അങ്ങിട്ടെ!”

എ സിപി മേനോനോട് പറഞ്ഞു.
മേനോന്‍ ലൈറ്റിട്ടു.
മുറിയിലെ പ്രകാശത്തില്‍, സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന ബഷീറിന്റെ ദേഹം അവര്‍ കണ്ടു.

“ഈശ്വരാ!”

മേനോന്‍റെ ആത്മഗതം അവര്‍ കേട്ടു.
മുറി നിറയെ പത്ര മാസികകളും മരക്കസേരകളും ഒരു കട്ടിലുമുണ്ടായിരുന്നു.
ഒന്ന് രണ്ടു ഷര്‍ട്ടുകളും മറ്റും നിലത്ത് വീണു കിടന്നിരുന്നു.

“ഒന്ന് രണ്ടു പേരെ വിളിച്ചേ!”

ഹാറ്റ് തലയില്‍ നിന്നും മാറ്റിക്കൊണ്ട് മേനോന്‍ പറഞ്ഞു.

“ബോഡി അഴിച്ച് നിലത്തിറക്കണം…”

മേനോന്‍ പുറത്ത് നിന്ന തോമസ്‌ കുട്ടിയോട് എന്തൊക്കെയോ നിര്‍ദേശിച്ചു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കരുത്തന്‍മാരായ രണ്ടു ജോലിക്കാര്‍ അവിടേക്ക് വന്ന് ആജ്ഞ കാത്തു.
എ സി പിയുടെ നിര്‍ദേശപ്പ്രകാരം അവര്‍ ബഷീറിന്റെ ബോഡി സീലിംഗ് ഫാനില്‍നിന്നും അഴിച്ചു.
മുറിയുടെ മദ്ധ്യത്തില്‍ കിടന്നിരുന്ന മരക്കട്ടിലിലെക്ക് അത് വെച്ചു.

‘നോട്ട് എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്!”

മേനോന്‍റെ ഹൃദയം ഒന്ന് മിടിച്ചു.
അയാളുടെ കണ്ണുകള്‍ തിളങ്ങി.
മുഖത്തേക്ക് അറിച്ചുകയറിയ ആഹ്ലാദമടക്കാന്‍ അയാള്‍ നന്നേ ക്ലേശിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ ആദ്യം അയാളുടെ പാന്‍സിന്റെ പോക്കറ്റ് പരിശോധിച്ചു.
പിന്നെ അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റുകളും.
വിരലുകളില്‍ കടലാസിന്‍റെ സ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ അയാള്‍ തിരിഞ്ഞ് എ സി പിയെ നോക്കി.
പിന്നെ പോക്കറ്റില്‍ നിന്നും ഒരു കടലാസ് വലിച്ചെടുത്തു.
എ സി പി വിന്‍സെന്റ് അത് അയാളുടെ കയ്യില്‍ നിന്നും വാങ്ങി.
അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ആ കടലാസിലൂടെ താഴേക്ക് നീങ്ങുന്നത് അവര്‍ കണ്ടു.
വായിച്ച് കഴിഞ്ഞ് അദ്ദേഹം മേനോനെ നോക്കി.
പിന്നെ അദ്ദേഹം സബ് ഇന്സ്പെക്ര്‍ മോഹനെ നോക്കി.

“ടേക് ഹിം!”

മേനോന്‍റെ നേരെ കണ്ണു കാണിച്ച് അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“എന്താ!!”

Leave a Reply

Your email address will not be published. Required fields are marked *