ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Posted by

“ഞാന്‍ ഇവിടെ സിറ്റി ഹോസ്പിറ്റലിലാ! എന്താ സാര്‍?”

“നിങ്ങടെ ഡ്രൈവര്‍ ബഷീറിനെ തപ്പാന്‍ ഇനി ഒരിടവും ബാക്കിയില്ല!”

എ സി പിയുടെ സ്വരം അയാള്‍ കേട്ടു.

“നിങ്ങടെ വീട്ടി അല്ലെ അയാടെ താമസം? അയാടെ മുറി ഒന്ന് ചെക്ക് ചെയ്യണം!”

അത് കേട്ട് മേനോന്‍റെ കണ്ണുകള്‍ തിളങ്ങി.
ഇന്നത്തോടെ ഈ തലവേദന തീരാന്‍ പോകുന്നു.
കുറ്റങ്ങള്‍ എല്ലാം ചെയ്തത് ബഷീര്‍ ആണ് എന്ന് സ്ഥാപിക്കപ്പെടാന്‍ പോകുന്നു.
താന്‍ എന്നെന്നേക്കുമായി ഇതില്‍നിന്നൊക്കെ മോചിതനാകുന്നു.

“ഓക്കേ!”

“ആ എന്നാ വേഗം വീട്ടിലേക്ക് വാ!”

“ശരി!”

മേനോന്‍ വേഗം തന്നെ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് ചെന്നു.
ഗേറ്റ് കടക്കുന്നതിനു മുമ്പ് തന്നെ അയാള്‍ കോമ്പൌണ്ടില്‍ പോലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കിടക്കുന്നത് കണ്ടു.
മുറ്റത്തേക്ക് കസേരകള്‍ എടുത്തിട്ടിരിക്കുന്നു.
അതിലൊന്നില്‍ എ സി പി വിന്‍സെന്റ് ഇരിക്കുന്നു.
മേനോന്‍ കാര്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്ത് അവരെ സമീപിച്ചു.

“എന്താ?”

അയാള്‍ ചോദിച്ചു.

“നമുക്കാ ഡ്രൈവര്‍..എന്താ അയാടെ പേര്? അയാടെ റൂം ഒന്ന് സെര്‍ച്ച് ചെയ്യണം. അയാള് ഇവിടെ തന്നെയാണ് താമസം എന്നല്ലേ നിങ്ങള് പറഞ്ഞത്?”

“അതെ!”

പോലീസ് ഉദ്യോഗസ്ഥരെ മാറി മാറി നോക്കിക്കൊണ്ട് മേനോന്‍ പറഞ്ഞു.

“ഗ്യാരെജിന്റെ പിമ്പില്‍, ദാ അവിടെ ഒരു മുറിയുണ്ട്..അവിടെയാ!”

മേനോന്‍ ഗ്യാരെജിന്റെ പിമ്പിലേക്ക് വിരല്‍ ചൂണ്ടി.

“എന്നാ വാ!”

“ഒരു മിനിറ്റ്!”

അയാള്‍ അകത്തേക്ക് നോക്കി.

“തോമസ് കുട്ടി ബഷീറിന്റെ മുറി പൂട്ടിയ ആ കീ ഇങ്ങെടുത്തെ!”

“ശരി”

തോമസ്‌ കുട്ടി അകത്തേക്ക് പോയി.

“ബഷീര്‍ മുറി പൂട്ടി താക്കോല്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണോ ലാസ്റ്റ് പോയത്?”

എ സി പി ചോദിച്ചു.

“അത് ബഷീറിന്റെ താക്കോല്‍ അല്ല!”

മേനോന്‍ ചിരിച്ചു.

“ഇന്നലെ നോക്കുമ്പോള്‍ അയാടെ മുറി ചാരി ഇട്ടിട്ടേ ഒള്ളൂ. അയാള് മുറി പൂട്ടാതെ ആണ് പുറത്ത് പോയത്. വല്ല വിലപിടിപ്പുള്ള എന്തേലും കാണൂല്ലോ! ഞാന്‍ എപ്പഴും ഓഫീസില്‍ ഒക്കെ അല്ലെ? അതുകൊണ്ട് ഞാന്‍ ഒരു കീ എടുത്ത് അതങ്ങ് പൂട്ടിയിട്ടു!”

Leave a Reply

Your email address will not be published. Required fields are marked *