ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Posted by

ഇന്ന് കമ്പനിയിലെ ഡ്രൈവറിലൊരാള്‍ സോമനെ വിളിച്ചാണ് വന്നത്. പറഞ്ഞാല്‍ എന്തും ചെയ്യുന്നവന്‍.
രേഷ്മയുടെ അടുത്തേക്ക് പോകുമ്പോള്‍ അത്തരക്കാരല്ലങ്കില്‍ കാര്യം പുറത്തറിയും.
കോഴിക്കോട് എത്താറായി.
ഇനി അരമണിക്കൂര്‍ കൂടിയുണ്ട്.
ബാക്കില്‍ ചാഞ്ഞു കിടന്ന് ഉറങ്ങുന്നതിനിടയിലാണ് മേനോന്‍റെ ഫോണ്‍ ശബ്ദിച്ചത്.
അലോസരത്തോടെ അയാള്‍ ഫോണെടുത്തു.
ഇപ്പോള്‍ വരുന്ന ഫോണൊന്നും മിസ്സാക്കരുത്.
എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.
അയാള്‍ ഫോണെടുത്തു.
തോമസ്‌ കുട്ടിയാണ്.
കെയര്‍ടേക്കര്‍.

“ആ എന്നാ തോമസ്‌ കുട്ടീ?”

“സാറേ നമ്മുടെ മോന്‍!”

തോമസ്‌ കുട്ടിയുടെ സ്വരത്തില്‍ പരിഭ്രമവും വിറയലും അയാള്‍ കേട്ടു.

“എന്താ?”

ഭയം കലര്‍ന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.

“മോനെന്താ? എന്താ പറ്റിയെ?”

“നേരം വെളുക്കാന്‍ നേരത്ത് പത്ത് മിനിറ്റ് മുമ്പ് ഒച്ചകേട്ട് ഞാന്‍ മോന്‍റെ മുറീല്‍ ചെന്നതാ. ഋഷി നെലത്ത് വീണു കെടക്കുന്നു.. അമ്മ അമ്മ എന്നൊക്ക വിറച്ച് കൊണ്ട് പറയുന്നു….ഞാന്‍ അന്നേരം ഹോസ്പിറ്റലില്‍ കൊണ്ടുപോയി”

“ഏത് ഹോസ്പിറ്റലില്‍?”

“സിറ്റി ഹോസ്പിറ്റല്‍,”

മേനോന് ഒന്നും മനസ്സിലായില്ല.
ഈ ചെറുക്കന് എന്ത് പറ്റി?
ശതകോടിയോളം വരുന്ന തന്‍റെ സ്വത്തിന്‍റെ ഏക അവകാശിയാണ്.
ലണ്ടനിലോ അമേരിക്കയിലോ അയച്ച് പഠിപ്പിക്കാം എന്ന് പറഞ്ഞതാണ്. സമ്മതിക്കേണ്ടേ?
എന്നിട്ട് ചെന്നു പെട്ടതോ!
തന്നെ കുപ്പിയിലടയ്ക്കാന്‍ നോയമ്പ് നോറ്റ് കാത്തിരിക്കുന്ന ലീനയുടെ കയ്യിലേക്കും!

ഈ കേസും പുകിലും ഒക്കെ ഒന്നടങ്ങട്ടെ!
അവളെ ഭൂമിക്ക് വെളിയില്‍ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ല!
അയാള്‍ തീര്‍ച്ചപ്പെടുത്തി.

********************************************************

ആശുപത്രിയില്‍ നിന്നും മേനോന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മേനോന്‍റെ മൊബൈല്‍ റിംഗ് ചെയ്തു.
അസിസ്റ്റന്‍റ്റ് കമ്മീഷണര്‍ വിന്‍സെന്റ് ആണ്!

“ഹലോ..”

“നിങ്ങള് എവിടെയാ ഇപ്പോള്‍?”

എ സി പി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *