കാല്‍ മുട്ടില്‍ വെടിയേറ്റ മേനോന്‍ നിലംപതിച്ചു.
“ടേക് ഹിം!”
എ സി പി ഗര്‍ജ്ജിച്ചു.
****************************************
തൃശൂര്‍ ജില്ലയുടെ മഴക്കാട് എന്നറിയപ്പടുന്ന ഭാഗമാണ് വെള്ളിമാന്‍കാട്.
നിബിഡ വനമാണ്!
കാടിനുള്ളിലെ കുളം ലീനയുടെയും ഡെന്നീസിന്‍റെയും സംഗീതയുടെയും ശ്യാമിന്റെയും സന്ധ്യയുടെയും പ്രിയപ്പെട്ട താവളമായിരുന്നു.
പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.
എല്ലാവര്‍ക്കും നാലഞ്ചു ദിവസം അവധികിട്ടുമ്പോള്‍ കാടിന്‍റെ ദുര്‍ഗ്രാഹ്യതയിലും പച്ച നിറത്തിന്റെ വിസ്മിത സങ്കീര്‍ണ്ണതകളിലും ദിവസങ്ങളോളം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ അവര്‍ ചുറ്റിക്കറങ്ങുമായിരുന്നു.
വെളുപ്പിന് തന്നെ അവര്‍ കറക്കം തുടങ്ങും.
കഴിക്കാന്‍ യാതൊന്നും കരുതുകയില്ല.
നിബിഡമായി വളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകളുടെ തണലില്‍, തടാകത്തില്‍ നിന്ന് വീശുന്ന കുളിര്‍മ്മയുള്ള കാറ്റില്‍, പാട്ടുകള്‍ പാടിയും കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ കൂട്ടുകാരെപ്പോലെയായതിനാല്‍ ലീനയും സംഗീതയും തങ്ങളുടെ യൌവ്വനത്തിന്റെ വന്യമായ നാളുകളിലെ കഥകള്‍ പറഞ്ഞും മണിക്കൂറുകളോളം ഉറങ്ങിയും അവര്‍ സമയം പിന്നിടും.
സാമുവേലും രാജീവനുമുള്ള കാലം മുതല്‍ക്ക് തുടങ്ങിയ ഒരു പരിപാടിയാണ് അത്.
കാട്ടില്‍ പോകുമ്പോഴൊക്കെ അവര്‍ ആ തടാകത്തിലേക്ക് പോകുമായിരുന്നു.
വേനലിന്‍റെ അസഹീനമായ ഉഷ്ണം ഒരിക്കലും തടാകത്തിന്റെ പരിസരങ്ങളിലേക്ക് കടന്നു വന്നിരുന്നില്ല.
പരിസരങ്ങള്‍ നിറയെ പച്ചയുടെയും നീലയുടെയും നിറഭേദങ്ങളില്‍ കുതിര്‍ന്നു കിടന്നു.
തടാകത്തിന്റെ വിശാലമായ പരപ്പും അതിന് ചുറ്റുമുള്ള മുളങ്കാടുകളുടെ നിബിഡതയും അതിനുമപ്പുറത്തെ വനഗഹനതയും മുകളിലെ മേഘങ്ങളില്ലാത്ത ആകാശവും എപ്പോഴും പച്ചയിലും നീലയിലും മുങ്ങിക്കുതിര്‍ന്നു കിടന്നു.
പക്ഷികളുടെ ശബ്ദവും കാറ്റിലുലഞ്ഞു നൃത്തം ചെയ്യുന്ന മുളങ്കാടുകളുടെ മര്‍മ്മരങ്ങളും തടാകത്തിന്റെ പരിസരങ്ങള്‍ക്ക് അഭൌമവും നിഗൂഡാത്മകതയും നല്‍കിയിരുന്നു.
അന്ന് സംഗീതയും ഇര്‍ഫാനും ലീനയും ഋഷിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡെന്നീസും ശ്യാമും സന്ധ്യയും അവരെ തനിച്ചു വിട്ടു.
അവര്‍ തമിലുള്ള ബന്ധം അല്‍പ്പം കൂടി പുഷ്പ്പിക്കണമെങ്കില്‍ അതാണ് നല്ലതെന്ന് മൂവരും തീരുമാനിക്കുകയായിരുന്നു.
തടാകത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന ലീനയെ കണ്ടപ്പോള്‍ ഋഷിയുടെ അനിയന്ത്രിതമായ പ്രലോഭനം കീഴടക്കി.
മദാലസയായ വനമോഹിനിയുടെ രൂപമാണവള്‍ക്ക് അപ്പോഴെന്ന് അവന് തോന്നി.
വെള്ളിമാന്‍കാട്ടിലെ മദ്ധ്യത്തിലുള്ള തടാകക്കരയില്‍, പച്ച ചുരിദാറില്‍ നിറഞ്ഞുനിന്ന അവളുടെ സൌന്ദര്യം തനിക്ക് അപ്രാപ്യമായതാണെന്ന് അപ്പോഴവന് തോന്നി.
പ്രകൃതിയുടെ വന്യ സൌന്ദര്യത്തിന്‍റെ മടിത്തട്ടില്‍, ദേഹകാന്തികതയുടെ വശ്യഗന്ധവും ജലനിര്‍ജ്ജരിപോലെ ഇടതൂര്‍ന്ന തലമുടിയില്‍ നിന്ന് മോഹനമായ വെളിച്ചെണ്ണയുടെ സുഗന്ധവും ബഹിര്‍ഗ്ഗമിപ്പിച്ച് അവള്‍ നിന്നു.
നീണ്ട മിഴികളിലെ കാന്തികതയും തുടിപ്പ് മാറാത്ത കവിളുകളും ആകൃതിയൊത്ത മൂക്കും തടിച്ച അധരവും അവനെ ഭ്രാന്തമായി ഉണര്‍ത്തി.
ഷാളിന്‍റെ മറയില്ലാതെ, ചുരിദാര്‍ ടോപ്പിനുള്ളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന