ഉണ്ടായിരുന്നുള്ളൂ…എന്‍റെ മമ്മീനേ ഉപദ്രവിച്ചതിന് എന്‍റെ പപ്പായെ കൊന്നതിന്, സാമുവല്‍ അങ്കിളിനെ കൊന്നതിന്…രേണുകയുടെ പ്രശ്നം മനസിലാക്കിയപ്പം എനിക്ക് മനസിലായി എനിക്ക് മറ്റൊരു രീതീല്‍ റിവഞ്ച് ചെയ്യാം എന്ന് …നിങ്ങളേം അവളേം വെച്ച് …”
സന്ധ്യ ഒന്ന് നിര്‍ത്തി അയാളെ നോക്കി.
“പിന്നെ വാട്ട്സ് ആപ്പിലൂടെ ഒക്കെ ചാറ്റ് ഒക്കെ ചെയ്ത് കൂടുതല്‍ അടുത്തു…”
അവള്‍ തുടര്‍ന്നു.
“സെക്സിനോടുള്ള രേണുകയുടെ ആര്‍ത്തി ഞാന്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. നിങ്ങള് സ്ഥിരം രേഷ്മേടെ അടുത്ത് പോകുന്ന ആളാണ് ഞാന്‍ മനസിലക്കി. അങ്ങനെ അമ്മയുടെ കൂടെ ഞാന്‍ രേണുകയെ രേഷ്മേടെ അടുത്ത് വിട്ടു..
“അന്ന് നീ എങ്ങനെയാ അവളെ ചാടിച്ചേ?”
“ഞാന്‍ അന്ന് നിങ്ങടെ വീട്ടില്‍ വന്നിരുന്നു…”
സന്ധ്യ തുടര്‍ന്നു.
“നിങ്ങടെ ഭാര്യേടെ കൂടെ രേണുക അകത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ പുറത്ത് ഉണ്ടായിരുന്നു. ഞാനാ അവളെ വീട്ടീന്ന് വിളിച്ച് കൊണ്ടുപോയെ,”
മേനോന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു.
“ഞാന്‍ മംഗലാപുരം പോയ ദിവസമല്ലേ എന്‍റെ ഓഫീസില്‍ നീ ആദ്യമായി വന്നെ?”
ആലോചനയ്ക്ക് ശേഷം മേനോന്‍ ചോദിച്ചു.
“അന്ന് ആരുടെ കൂടെയാടീ നീ അവിടെ വന്നെ? ആരാരുന്നു ആ ചെറുക്കന്‍? അവന്‍ തന്നെയല്ലേ ഇന്നലെ രേഷ്മേടെ സ്പായില്‍ വന്ന് ഞാനും രേഷ്മേം പറഞ്ഞത് ഒക്കെ മൊബൈലില്‍ റിക്കോഡ് ചെയ്തെ? ആരാരുന്നു അവന്‍? പറയെടീ ആരരുന്നു അവ …..”
പറഞ്ഞു തീരുന്നതിന് മുമ്പ് മേനോന്‍റെ മുഖമടച്ച് കൊക്കക്കോളയുടെ ഒരു ഫുള്‍ ബോട്ടില്‍ വന്ന് പതിച്ചു.
അയാള്‍ പിമ്പോട്ട് മലര്‍ന്ന് വീണു.
“ഇര്‍ഫാന്‍! ഇര്‍ഫാന്‍ ബഷീര്‍!”
മേനോന്‍ ചോദിച്ചതിനു ഉത്തരമെന്നോണം കടന്നുവന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.
സംഗീതയുടെ മുഖത്ത് നിലാവ് ഉദിച്ചത് പോലെ പുഞ്ചിരി വിടര്‍ന്നു.
“നീ കാരണം ആത്മഹത്യ ചെയ്ത ഒരു സാധു സ്ത്രീയുടെ മകന്‍!”
അയാളുടെ മുഖത്ത് വിലങ്ങനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി ഇര്‍ഫാന്‍ പറഞ്ഞു.
“നീ ബ്രയിന്‍ വാഷ് ചെയ്ത് നരകപിശചാക്കിമാറ്റിയ ഒരു മനുഷ്യന്‍റെ മകന്‍!”
അടുത്ത കാലും അയാളുടെ മുഖത്ത് പതിഞ്ഞു .
മേനോന്‍റെ ചുണ്ടുകളും കവിളും പൊട്ടി, കണ്ണുകള്‍ കലങ്ങി. മുഖം ചുവന്നു പൊട്ടി ചൊര വന്ന് ഒഴുകാന്‍ തുടങ്ങി.
അയാള്‍ മലര്‍ന്ന് മലച്ച് അവന്‍റെ മുമ്പില്‍ക്കിടന്നു.
അവന്‍ പെട്ടെന്ന് ആദ്യം ലീനയുടെയും പിന്നെ സംഗീതയുടെയും സന്ധ്യയുടെയും കെട്ടുകള്‍ അഴിച്ചു.
“മേനോന്‍ ശരിക്കും പെരുമാറിയല്ലോ!”
സംഗീതയുടെ കവിളില്‍ തലോടി ഇര്‍ഫാന്‍ പറഞ്ഞു.