ലീനയുടെ മനസ്സ് വായിച്ചിട്ടെന്നോണം ഡെന്നീസ് ഋഷിയേ വിളിച്ചു. എന്നിട്ടും അവന്‍ ലീനയുടെ മുഖത്ത് നിന്നും കണ്ണുകള്‍ മാറ്റിയില്ല. ഡെന്നീസ് അവന്‍റെ കയ്യില്‍ തൊട്ട് വിളിച്ചു.
“ങ്ങ്ഹേ!”
ഋഷി ലീനയുടെ മുഖത്ത് നിന്ന് കണ്ണുകള്‍ പിന്‍വലിച്ച്, ഞെട്ടിയുണര്‍ന്ന് ഡെന്നീസിനെ നോക്കി.
“എന്താ? എന്താ ഡെന്നീ?”
ഋഷി ചോദിച്ചു.
“നീയെന്താ കഴിക്കാത്തെ?”
പിന്നെ എന്തായാലും കഴിച്ചു തീരുവോളവും ഋഷി എന്തായാലും മറ്റൊന്നും ചെയ്തില്ല.
ലീനയ്ക്ക് ഡെന്നീസിനോടും അവന് ലീനയോടും ഇതേകുറിച്ച് സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ചും ലീനയ്ക്ക്. പക്ഷെ ഇരുവരും എന്തായാലും പരസ്പ്പരം സംസാരിക്കുന്നതിന് മുമ്പ് ഋഷി വന്ന് ഡെന്നീസിനെ വിളിച്ചുകൊണ്ട് ഗാര്‍ഡനിലേക്ക് പോയി.
രാത്രി വളരെ വൈകി ഉറങ്ങാന്‍ കിടന്നപ്പോഴും ഋഷിയുടെ മുഖം പ്രസന്നമായിരുന്നു.
ഋഷിയും ഡെന്നീസും അവരുടെ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഡെന്നീസിന്‍റെ വാട്സ്ആപ്പിലെക്ക് ലീനയുടെ മെസേജ് വന്നു.
“കം ടു മൈ റൂം”
“ടാ, ഞാന്‍ ദാ വന്നു…”
ഡെന്നീസ് മുറിയ്ക്ക് പുറത്ത് കിടന്ന് ലീനയുടെ ബെഡ്റൂമിലേക്ക് പോയി. ലീന കിടക്കയില്‍. ക്രാസിമേല്‍ തലയണ വെച്ച് ചാരിക്കിടക്കുകയാണ്. കയ്യില്‍ മൊബൈല്‍ ഉണ്ട്.
“എന്താ മമ്മി?”
കിടക്കയിലേക്ക് കയറി അവളുടെ നേരെ ചരിഞ്ഞ് കിടന്ന് ഡെന്നീസ് ചോദിച്ചു.
“എടാ ഋഷി ആളെങ്ങനെയാ?”
ലീന ഗൌരവത്തില്‍ ചോദിച്ചു. അത്ര ഗൌരവത്തില്‍ ലീന മുമ്പ്സംസാരിച്ചിട്ടില്ല. ലീനയുടെ ചോദ്യം അവന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെന്നീസിന് ഉത്തരമൊന്നും പെട്ടെന്ന് പറയാനായില്ല.
“അത് മമ്മി,മമ്മിക്ക് അവനെ അറിയാല്ലോ, ആളൊരു വികാരജീവിയാ. കവിത, മ്യൂസിക്ക്…”
“അതൊക്കെ എനിക്കറിയാം,”
അവനെ തുടരാന്‍ അനുവദിക്കാതെ ലീന പറഞ്ഞു.
“ഞാന്‍ ചോദിച്ചത് അവന്‍റെ ഫാക്കല്‍റ്റി അല്ല. നേച്ചര്‍. അതെങ്ങനെയാന്നാ? അവന് ഒരു കുട്ടിയെ ഓര്‍ത്ത് ആകെ മാഡ് ആയി ഇരിക്കുവാന്ന് അല്ലേ നീ പറഞ്ഞെ? എന്നിട്ട് അതിന്‍റെ ഒരു വെഷമോം ലക്ഷണോം ഒന്നും മുഖത്തില്ലല്ലോ! ഇല്ലെന്നു മാത്രല്ല….”
ബാക്കി പറയാതെ അവള്‍ മകന്‍റെ മുഖത്തേക്ക് നോക്കി.
അവള്‍ എന്താണ് പറയാന്‍ പോകുന്നത് എന്നോര്‍ത്ത് ഡെന്നീസ് ഒന്ന് വിരണ്ടു.
“മമ്മീനെ അങ്ങനെ നോക്കി ഇരുന്നത് കൊണ്ടാണോ?”
“മോനൂ അറിവ് വെച്ച നാള്‍ മുതല്ക്കല്ല, നിനക്ക് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കേ നമ്മള് ഒന്നും ഒളിച്ചിട്ടില്ല.ഷേര്‍ ചെയ്യാതെ ഇരുന്നിട്ടുമില്ല. നീ പറ. ഋഷി ഒരു നല്ല കുട്ടി ആണോ?”