നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Posted by

അവന്റെ മുന്നിലേക്ക് കയറിനിന്ന് ചെവിക്കല്ല് പൊട്ടും കണക്കെ കൊടുത്തു തലങ്ങും വിലങ്ങും,

“” ന്റെ പൊന്ന് ചേട്ടാ തല്ലല്ലേ.. ചത്തോവും ഞാൻ.. “” അവനെന്റെ നേരെ കൈ കൂപ്പിയതും, അത് വക വൈകാതെ വീണ്ടും കൊടുത്തു, അതോടെ ആമി ഓടി ന്റെ അടുത്തെത്തി

“” ഏട്ടാ വിട്ടേക്ക് പോകാം.. വാ . “” കരഞ്ഞുകൊണ്ട് പറഞ്ഞെന്റെ കയ്യിൽ പിടിച്ചതും..

“” ചേച്ചി സോറി.. ഇനി മേലാൽ ഞാനിത്..അല്ല ഞങ്ങളിതവർത്തിക്കില്ല… അടിക്കെല്ലന്ന് പറയേച്ചി.. “”

അവൻ സോറി ചോദിച്ചതും അവളൊന്ന് ചിരിച്ചു, ചിരിച്ചോണ്ട് തന്നെ ന്റെ കൈയിലെ പിടി മുറുക്കി,

“” മതിയേട്ടാ പോവാം വാ.. “”

അവളുടെ ചിരിച്ചമുഖം കണ്ടതും പിന്നെ നമ്മക്കെന്ത് ദേഷ്യം, ഞാൻ അവനെ വിട്ട് അവൾക്കൊപ്പം ന്റെ പ്രാണനെയും ചേർത്തുപ്പിടിച്ചു വെളിയിലേക്ക് നടന്നു, പോലീസ് വരുന്നത് വരെ ഞങ്ങളവിടെ നിന്നു, ആ സമയങ്ങളിൽ ന്നെ കാര്യമായി പരിശോധിക്കുകയായിരുന്നു ആമി, പുറത്തു കിട്ടിയ അടിയുടെ വേദന ഇപ്പോ അറിയുന്നുണ്ട്, അത് തെളിഞ്ഞു കിടപ്പുണ്ടെന്ന് അവൾ അതിലൂടെ കൈ ഓടിക്കുമ്പോൾ മനസിലാവുന്നുണ്ട്,

“” വേദനിക്കുണ്ടോ… “” അവളൊന്ന് വിതുമ്പിക്കൊണ്ട് ചോദിച്ചതും

“” ഏയ്യ് നല്ല സുഖം…! മടലിന് മുതുകത്തടികിട്ടുമ്പോൾ ന്താ രേസോന്നറിയോ..””

ഞാനൊരു തമാശ രൂപേണ പറഞ്ഞതും, അവൾക്കതു ഇഷ്ടപ്പെട്ടില്ല.. പുറം തിരുമ്മി നിന്നവൾ അടിച്ചിടത്തൊരു കുത്ത്.. അമ്പോ.. സ്വർഗ്ഗം കണ്ട്.. പിന്നെ അടുത്ത് പിള്ളാര്‌ നിൽക്കുന്നത് കൊണ്ട് ഇത്രേം നേരം ഉണ്ടാക്കിയെടുത്ത ഇമേജ് കളയണ്ടല്ലോ എന്നുംകൂടെ കരുതി അനങ്ങില്ല.. വെറുതെ നോക്കിയൊന്ന് കണ്ണുരുട്ടി, അതിനവളും കണ്ണീരിൽ ചാലിച്ചൊരു ചിരിനൽകി

അങ്ങനെ പോലീസും വന്നു ഞങ്ങളുടെ മൊഴിയും ആമിയുടെ പരാതിയും, നാട്ടുകാരുടെ അഭിപ്രായവുമറിഞ്ഞതും അവന്മാരെ വണ്ടിക്കാത്തു കേറ്റി സ്റ്റേഷനിൽ കൊണ്ടോയ്, കേസാക്കണ്ട ന്ന് ഞാൻ പറഞ്ഞു.. വെറുതെ ന്തിനാ വള്ളി ല്ലാം..,

“” മോനെ സൂക്ഷിക്കണം.. അതാ സതീശന്റെ പിള്ളാരാ… “”

പെട്ടനാണ് ആ പേര് ഓർമ്മ വന്നത്, ഞാൻ ആമിയെയും അഞ്ചുനേയും നോക്കി, അവർ ഒന്ന് ചിരിച്ചു, കൂടെ ഉണ്ടായിരുന്നവർക്ക് അവനെ അറിയില്ലലോ,, സിനിമയിലൊക്കെ ഇമ്മാതിരി ഡൈലോഗ്സ് വിടുമ്പോൾ ഉള്ള തൊലിഞ്ഞ മോന്ത എല്ലാത്തിനും., അവന്റെ പിള്ളേരയിരുനെന്ന് അറിഞ്ഞിരുന്നേൽ രണ്ടെണ്ണം എക്സ്ട്രാ കൊടുക്കായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *