വർഗ്ഗീസ് കോശിയെ ഒരിക്കലും ശ്രീരാഗ് ചിരിച്ചു കണ്ടിട്ടില്ല.
“അതേ.. ”
ചിരിക്കിടയിൽ ശ്രീരാഗ് അയാളുടെ വാക്കുകൾ കേട്ടു.
“വർഗ്ഗീസ് കോശിയുടെ പേര് നിർദ്ദേശിക്കുന്നതിനേക്കാൾ വേറെ ഒരു എളുപ്പ വഴിയുണ്ട്….”
ശ്രീരാഗ് കാതോർത്തു.
“രാജ്യത്തെ ഏറ്റവും വലിയ കാട്ടുകള്ളന്മാരെ താമസിപ്പിച്ചിരിക്കുന്ന ജയിലാണ് തീഹാർ ജയിൽ..അവിടെപ്പോയി ജയിൽ സൂപ്പ്രണ്ടിന്റെ അടുത്ത് പറയണം: സാർ ഈ ജയിലിലെ ഏറ്റവും കൗശലക്കാരൻ കള്ളനെ റിലീസ് ചെയ്യണം…അപ്പോൾ ബഹുമാനപ്പെട്ട സൂപ്രണ്ട കാരണം ചോദിക്കും.അന്നേരം ഞാൻ പറയും.സാർ എനിക്കൊരു ചെറിയ..ചെറിയതെങ്കിലും നല്ല രീതിയിൽ പോകുന്ന ഒരു കമ്പനി ഉണ്ട് …അതൊന്ന് തകർത്ത് നാരായണകല്ലു പിടിപ്പിക്കാനാ…”
അദ്ദേഹം പിന്നെയും ചിരിക്കാൻ തുടങ്ങി.
“ശ്രീരാഗിന്റെ തലയ്ക്കകത്ത് എന്നാ ചാണകമാണോ ഇതുപോലത്തെ പൊട്ടത്തരം പറയാൻ?”
അദ്ദേഹം ശബ്ദമുയർത്തി.
“അല്ല ..എന്നോട് മാത്യു സാർ പറഞ്ഞത് ..എന്റെയും ജോർജ്ജിന്റെയും പേരാണ് പോസ്സിബിൾ ലിസ്റ്റിൽ ഉള്ളതെന്നാണ്…”
“അത് വേറൊന്നും കൊണ്ടല്ല …മൂന്ന് ദിവസം മുമ്പല്ലേ പറഞ്ഞെ? അന്ന് ഏപ്രിൽ ഫാസ്റ്റല്ലാരുന്നോ?എന്റെ ശ്രീരാഗേ …കമ്പനീടെ വി പി ചെയറിൽ ഇരുന്ന് കഴിഞ്ഞാൽ കമ്പനീടെ ഫിനാൻസ് എമ്പയർ മുഴുവൻ നിന്റെ കയ്യിലാ …ഒരു മാത്യുവും നിനക്ക് മുകളിൽ വരില്ല …ഞാനല്ലാതെ …ആ പെണ്ണുപിടിയൻ കാരണം ഉണ്ടായ പൊല്ലാപ്പുകൾക്കൊന്നും ഒരു കണക്കുമില്ല …എന്നിട്ടാണ്…ആ പൊട്ടൻ തന്നെയാ പറഞ്ഞെ…പപ്പാ എന്റെ കയ്യിൽ പൈസേടെ കൺട്രോൾ ഒന്നും വേണ്ട …എനിക്കത്ര പിടുത്തം ഒന്നും ഇല്ല …പപ്പാ പറഞ്ഞ പോലെ ശ്രീരാഗ് തന്നെ മതി ..പക്ഷെ അവനാണ് നെക്സ്റ്റ് വി പി ആകാൻ പോകുന്നെന്ന് പാപ്പാ അവനോട് പറയേണ്ട എന്ന്…”
മുമ്പിലിരിക്കുമ്പോൾ ശ്രീരാഗ് ഓർത്തു,
പെട്ടെന്ന് ശ്രീരാഗിന്റെ മൊബൈൽ ശബ്ദിച്ചു.
“വിളിച്ചത് പെണ്ണുംപിള്ള ആയിരിക്കും അല്ലെ?”
വർഗ്ഗീസ് കോശി ചിരിച്ചു.
“ചെല്ല് ചെല്ല് …നേരം ഒത്തിരിയായി..ഒരു സമയംകഴിഞഞ വീട്ടിൽ കെട്ട്യോൻമാര് തിരിച്ച് വന്നില്ലേൽ വീട്ടിലിരിക്കുന്ന പെണ്ണങ്ങക്ക് ടെൻഷനാ ..ആ ..സമയം കളയേണ്ട…”
“താങ്ക്യൂ സാർ..”
കണ്ണിൽ നനവോടെ ശ്രീരാഗ് എഴുന്നേറ്റു.
“ങ്ഹാ…അനീ …”