അനിത വീണ്ടുംചോദിച്ചു.
“ദുൽഖർസൽമാൻ..!”
അവർ ചിരിച്ചു.
“ആണോ!”
അനിത മുഖം കൊട്ടി.
“ഞാൻ കരുതി വാപ്പച്ചി മമ്മൂട്ടി ആരിക്കൂന്ന്!”
ലതിക ചിരിച്ചു.
“അമ്മേടെ പൊറകേ ആരോ കൂടിയിട്ടുണ്ട്..”
അനിത പറഞ്ഞു.
“അമ്മയ്ക്കും അയാളെ ഇഷ്ടമായി…എനിക്ക് കൃത്യം അറിയാം ഇത്.പേടിക്കണ്ട…ഞാൻ കണ്ടുപിടിച്ചോളാം!”
“ശരി ആയിക്കോട്ടെ!”
“ങ്ഹാ! ആയിക്കോട്ടെ!”
കാര്യമായി അതെടുത്തില്ല.
അവരിരുവരും അൽപ്പ സമയം ടിവിയിലെ ടോപ് സിംഗറിലേക്ക് കണ്ണുകളയച്ചു.
“മോളേ..”
അൽപ്പ സമയംകഴിഞ്ഞ് ലതിക അനിതയെ വിളിച്ചു.
അനിത അമ്മയെ നോക്കി.
“ശ്രീക്കുട്ടൻ വി പി ആയിക്കഴിഞ്ഞാൽ …അപ്പോൾ ഉണ്ടാവുന്ന ഫിനാൻഷ്യൽ ബെനെഫിറ്റൊക്കെ മോളോട് പറഞ്ഞിരുന്നോ?”
“പറഞ്ഞിരുന്നു..പക്ഷേ ..പക്ഷേ ഞാനത്ര കാര്യമായി അതെടുത്തില്ല…”
“ങ്ഹേ!”
അവർ അദ്‌ഭുതപ്പെട്ടു.
കാര്യമായി അതെടുത്തില്ലന്നോ! കൊള്ളാല്ലോ! അതെന്താ?”
“ശ്രീയേട്ടൻ പറഞ്ഞു അമ്മേ,ചാൻസ് തീരെ ഇല്ലന്ന്…എന്തെലുംചാൻസ് ഉണ്ടാരുന്നെകിൽ ആ ജോർജ്ജ് സാറിൻറെ പേരെങ്ങനെ ശ്രീയേട്ടന്റെ പേരിനൊപ്പം വന്നു?”
“ചാൻസ് ഉണ്ട്…”
“ങ്ഹേ! നേരോ?”
വളരെ അദ്‌ഭുതത്തോടെ, ആവേശം നിറഞ്ഞ ഉത്സാഹത്തോടെ അവൾ ലതികയുടെ അടുത്തേക്ക് നീങ്ങി നിവർന്നിരുന്നു.
“പിന്നല്ലാതെ! പറ എന്തൊക്കെ ഫിനാഷ്യൽ ബെനെഫിറ്റാ കിട്ടുന്നെ? എന്തൊക്കെയാന്നാ ശ്രീക്കുട്ടൻ പറഞ്ഞെ?”
“അത് അമ്മേ…”
അനിത ഓർക്കാൻ ശ്രമിച്ചു.