ഗീതിക പറഞ്ഞു തുടങ്ങി.
“ഞാൻ താഴെ ഇരുന്ന് ഒരു ബുക്ക് വായിക്കുവാരുന്നു. അപ്പം ചാക്കോച്ചി ഞാനിരിക്കുന്നിടത്തേക്ക് വന്നു. അയാളെ നോക്കിയപ്പം അന്നത്തെ കാര്യമോർത്ത് എനിക്ക് നാണം വന്നെന്നേ! അയാടെ മുഖത്ത് ആകെ ചമ്മല്! കുറച്ച് കഴിഞ്ഞ് അയാള് പറഞ്ഞു: മാഡം അന്ന് രാത്രീല് കണ്ടത് …എനിക്ക് ഭയങ്കര വിഷമം ഉണ്ട് ..മാഡം അത് ഫ്‌ളാറ്റ് ചെയർമാനെ അറിയിക്കരുത് പ്ലീസ്! എന്റെ പണി പോകും! ഞാൻ അയാളോട് പറഞ്ഞു: ചാക്കോ ചേട്ടൻ എന്നതാ പറയുന്നേ? എന്നൊക്കൊന്നും മനസ്സിലാവുന്നില്ല! രാജേഷേട്ടാ ഞാൻ കരുതി അയാൾ ടോപ്പിക് അവസാനിപ്പിച്ച് അപ്പം തന്നെ പോകുമെന്നാ!”
“എന്നിട്ട് പോയോ അയാള്?”
“ഇല്ലന്നെ!”
ഗീതിക തുടർന്നു.
“ആ പൊട്ടന് ഒന്നും മനസ്സിലായില്ല,ഞാൻ പറഞ്ഞത്! അങ്ങനെയൊരു സംഭവം നടന്നേയില്ല എന്നത് പോലെ ഞാൻ പറയുമ്പം അയാൾക്ക് മനസ്സിലാക്കിക്കൂടെ ഞാൻ ആരോടും പറയില്ല എന്ന്? മാഡം ഓർക്കുന്നില്ലേ? അന്ന് ലീല ചേച്ചീടെ ഫ്‌ളാറ്റിന്റെ ടെറസ്സിൽ …അയാളത് പറഞ്ഞപ്പംഎനിക്കെന്തോ ദേഷ്യം വന്നു…ഞാൻ പറഞ്ഞു എന്റെ ചാക്കോ ചേട്ടാ ,ചേട്ടൻ പറയുന്നത് എന്നതാന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാനീ പുസ്തകം ഒന്ന് തീർക്കട്ടെ! കൊറേ നേരം അയാള് മിണ്ടാതെ നിന്നു…പിന്നെ പറഞ്ഞു, മാഡം സോറി …ലീല ചേച്ചീടെ ഫ്‌ളാറ്റിന്റെ ടെറസ്സ് തെരഞ്ഞെടുത്തത് ..അത് മാഡത്തിന് അറിയാല്ലോ ..എനിക്ക് വേറെ ഒരിടവും കിട്ടാഞ്ഞിട്ടാ… ഞാൻ താമസിക്കുന്നത് ഒരു കുഞ്ഞ് ഷെഡ് അല്ലെ? അവിടെ ഞാനും എന്റെ ഷിഫ്റ്റ് പാർട്ടണർ കുഞ്ഞുമോനും ഒരുമിച്ചല്ലേ ..അവിടെ വേണ്ട പ്രൈവസി ഇല്ലല്ലോ ..അത് കൊണ്ടാ ഞാൻ …എനിക്കാണെങ്കിൽ അത് കേട്ടപ്പോൾ ശരിക്കും ദേഷ്യം വന്നു …ഞാൻ അയാളെ ഒഴിവാക്കാൻ വേണ്ടി പെട്ടെന്ന് പറഞ്ഞു..ശരി ചാക്കോ ചേട്ടാ ..ഞാനാരോടും പറയില്ല ..ശരി എന്നാ ..ഓക്കേ?”
“ഓഹോ! അങ്ങനെ നീയയാളെ അവസാനമൊരു വിധത്തിൽ ഒഴിവാക്കിയല്ലേ?”
“എന്നാ ഞാനും വിചാരിച്ചെ!”
ദീർഘമായി നിശ്വസിച്ചുകൊണ്ട് ഗീതിക പറഞ്ഞു.
“അത് കഴിഞ്ഞ് അയാള് നീണ്ട ഒരു ദുഃഖ പ്രസംഗം അല്ലാരുന്നോ! അഞ്ചു കൊല്ലം മുമ്പ് ഭാര്യ മരിച്ചതും ….ഒറ്റയ്ക്കുള്ള ഫീലിങ്ങും …തനിച്ചു ഭാര്യയില്ലാതെ കഴിയുന്ന ബുദ്ധിമുട്ടും അങ്ങനെ കൊറേ! കൊറേ കേട്ട് കഴിഞ്ഞപ്പം ഞാൻ എഴുന്നേറ്റ് അകത്തേക്ക് നടന്നു …ഭാഗ്യത്തിന് അയാള് പിറകെ വന്നില്ല!”
“നീയാ കാര്യം ആരോടും പറയില്ല എന്ന് ഒറപ്പാണെൽ അയാൾക്ക് കൊഴപ്പം ഒന്നും ഇല്ലന്നെ!”
ഞാൻ പറഞ്ഞു.
“എന്നാലും അന്ന് കണ്ടതും അവരുണ്ടാക്കിയ ആ സൗണ്ടും എന്റെ തലേന്ന് പോകുന്നില്ല രാജേഷേട്ടാ!”