“എന്റെ വൈഫ് ഇല്ലാത്തപ്പം …നിന്റെ ഹബിയും ഇല്ലാത്തപ്പം ഒന്ന് കാണുന്നേന് എന്താ ഇത്ര കുഴപ്പം?”
ജോബിൻ പാന്സിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കാർഡ് എടുത്തു അവളുടെ നേരെ നീട്ടി.
“ഇതാ എന്റെ കാർഡ്…”
അയാൾ പറഞ്ഞു.
ഗീതിക ഒന്നും പറയാതെ ആ കാർഡ് അയാളിൽ നിന്നും വാങ്ങി.
“ഞാൻ ഒന്ന് അവമ്മാരുടെ കൂടെ പോകുവാ,”
അയാൾ പറഞ്ഞു.
“വിളിക്ക് കേട്ടോ,”
അത് പറഞ്ഞ് അയാൾ ഗീതികയുടെ തോളിൽ പതിയെ ഒന്നമർത്തി.
പിന്നെ ആഘോഷത്തിന്റെ മധ്യത്തിലേക്ക് പോയി.
ഇവനാള് കൊള്ളാമല്ലോ!
ഞാൻ അദ്‌ഭുതപ്പെട്ടു. സ്ത്രീകളെ വലയ്ക്കുന്ന കാര്യത്തിൽ ഞാൻ എനിക്ക് തന്നെയാണ് ഏറ്റവുമധികം മാർക്ക് നൽകിയിരുന്നത്. ഇപ്പോളിതാ ജോബിനും. അധികം നിർബന്ധിക്കുന്നില്ല. നല്ല “ക്ലൂ” ഇട്ടുകൊടുക്കുകയും ചെയ്തു. ബന്ധപ്പെടാനുള്ള മാർഗ്ഗവും മാന്യമായി നൽകിയിട്ട് സ്ഥലം കാലിയാക്കിയിരിക്കുന്നു!
മരങ്ങൾക്ക് പിമ്പിൽ നിന്ന് ഗീതിക എന്ത് ചെയ്യുന്നു എന്ന് ഞാൻ നിരീക്ഷിച്ചു. അവൾ അവിടെത്തന്നെ ഇരിക്കുകയാണ്. കയ്യിലെ കാർഡിലേക്ക് നോക്കുന്നുണ്ട്. അവളത് കയ്യിലിരുന്ന പേഴ്‌സിലേക്ക് വെച്ച് അതിൽ നിന്ന് അവളുടെ മൊബൈൽ ഫോണെടുത്തു. ഇനി കാത്തു നിൽക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ഞാൻ മരങ്ങളുടെ പിമ്പിൽ നിന്ന് അവളുടെ നേർക്ക് ചെന്നു.
“ഏഹ്? ഇവിടെ ഉണ്ടായിരുന്നോ?”
അവൾ എന്നെക്കണ്ട് പെട്ടെന്ന് ചോദിച്ചു.
“എന്താ ഇത്രേം താമസിച്ചേ?”
“മുകളീന്ന് താഴേക്ക് ഇറങ്ങി വരുന്ന വഴിക്ക് ഒരുത്തനെ കണ്ടു,”
ഞാൻ വിശദീകരിച്ചു.
“പിന്നെ നീയും ആ ജോബീഷും വർത്താനം പറയുന്നത് കണ്ടു …”
“ഓ!”
ഗീതികയുടെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞുപോയി .
“അയാള് ..അയാള് പറയുന്നതും അപ്പൊ രാജേഷേട്ടൻ കേട്ടോ?”
“ആം..”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നാണമില്ലാത്ത മനുഷ്യൻ!”