“എടീ ഞാൻ വർഷത്തിൽ ആറു മാസമല്ലേ വീട്ടിലുള്ളൂ?”
ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു.
“നിനക്കുമില്ലേ ആവശ്യങ്ങളും ആഗ്രഹങ്ങളും? നിനക്ക് എന്നെ അറിയാമല്ലോ! ഈ വിഷയത്തിൽ ഞാൻ ഒരു കപടനാട്യക്കാരനല്ല! നിനക്ക് ആവശ്യമാണേൽ ….”
“നിർത്ത്!”
എന്റെ കവിളിൽ അടിച്ചുകൊണ്ട് ഗീതിക പറഞ്ഞു.
“എങ്ങനെ പറയാൻ തോന്നി രാജേഷേട്ടന് എന്നോടിത്…?”
അവൾ കരയാൻ തുടങ്ങി.
ഞാനവളോട് ക്ഷമ ചോദിച്ചു.
പിന്നീട് ആ വിഷയം ഞാനവതരിപ്പിച്ചിട്ടേയില്ല.
കഴിഞ്ഞ വർഷം ഒരു കുടുംബ സുഹൃത്തിന്റെ കല്യാണവാർഷികാഘോഷത്തിന് ഞങ്ങൾ ക്ഷണിക്കപ്പെട്ടു. വൈറ്റിലയിൽ, അവരുടെ വലിയ ബംഗ്ളാവിന് മുമ്പിലുള്ള വിശാലമായ കോമ്പൗണ്ടിലായിരുന്നു പ്രോഗ്രാം. കോളേജ് കാലം മുതൽ അറിയുന്ന കൂട്ടുകാരനാണ് അവൻ. രണ്ടു ഡസൻ ഭാര്യാഭർതൃജോഡികളും അവരുടെ മക്കളും പങ്കെടുത്ത ആഘോഷം. കേറ്ററിംഗ്കാർ സപ്ലൈ ചെയ്ത സൂപ്പർ ഭക്ഷണം. മദ്യം. സംഗീതം . നൃത്തം. അങ്ങനെ മുതിർന്നവർക്കും കുട്ടികൾക്കുമൊരുപോലെ ആനന്ദകരമായ അന്തരീക്ഷമൊരുക്കുന്നതിനുള്ള സകലതുമവിടെയുണ്ടായിരുന്നു.
പഴയ കുറച്ച് കോളേജ് സുഹൃത്തുക്കളുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് കൂടിയിരുന്നു പഴയ കാര്യങ്ങൾ പറയുന്ന തിരക്കിലായിരുന്നു. ഗീതിക മറ്റു സ്ത്രീകളോടൊപ്പമിരിക്കുന്നത് ഞാൻ കണ്ടു. ജയകൃഷ്ണൻ അവന്റെ കൂട്ടുകാരോടൊപ്പം കളിക്കുന്നതും. ഒരു മണിക്കൂർ സംസാരം തുടർന്നു പോയി. പിന്നെ ഞാൻ നോക്കുമ്പോൾ ഗീതികയേ കാണുന്നില്ല. കൂട്ടുകാരുടെ മധ്യത്തിൽ നിന്നും എഴുന്നേറ്റ് ഗീതിക എവിടെപ്പോയി എന്ന് തിരക്കാൻ ഞാൻ തീരുമാനിച്ചു.
പലരോടും തിരക്കി ഞാൻ വീടിന്റെ മുകളിലേക്ക് കയറി. ബാൽക്കണിയിലെത്തിയപ്പോൾ, വീടിൻറെ പിന് ഭാഗത്ത് നിന്നും ഞാൻ ഗീതികയുടെ ശബ്ദം കേട്ടു.
താഴെ പോർച്ചിൽ അവൾ നിൽക്കുന്നത് ഞാൻ കണ്ടു.
“മമ്മി, ഞാൻ രാജേഷേട്ടനുമായി സംസാരിച്ചിട്ട് തീരുമാനിക്കാം ..എന്നിട്ട് പറയാം,”
അവൾ ഫോണിലൂടെ അവളുടെ അമ്മയോട് സംസാരിക്കുകയാണ്.
ഞാൻ മുകളിൽ നിന്ന് അവളുടെ നേരെ കൈ വീശിക്കാണിച്ചു.