അവൾ പെട്ടെന്ന് പറഞ്ഞു.
“പക്ഷെ നീ കാഡ് വാങ്ങി പേഴ്സിൽ സൂക്ഷിച്ചല്ലോ!”
“എന്താ?”
ഗീതിക പരിഭ്രമത്തോടെ ചോദിച്ചു.
അപ്പോൾ ആരോ ഞങ്ങൾ നിൽക്കുന്നിടത്തിന് സമീപമുള്ള വാതിൽക്കൽ നിന്ന് വിളിച്ചു.
“വേഗം വാ.കേക്ക് കട്ട് ചെയ്യാനുള്ള ടൈമായി!”
ഞാൻ ഗീതികയോടൊപ്പം അങ്ങോട്ട് നടന്നു.
പിന്നെ അതേക്കുറിച്ച് സംസാരിക്കാൻ അവസരമുണ്ടായില്ല. പാർട്ടിയിൽ മുഴുവൻ സമയവും ഭാഗമാവേണ്ടി വന്നു. തിരികെപ്പോരുമ്പോൾ കാറിൽ ജയകൃഷ്ണൻ ഉണ്ടായിരുന്നു. അതുകൊണ്ട് കിടക്കാൻ നേരം ബെഡ് റൂമിലാണ് അതേക്കുറിച്ച് സംസാരിക്കാൻ സാധിച്ചത്.
“ഞാനാ കാർഡ് എറിഞ്ഞുകളഞ്ഞു കേട്ടോ”
ഗീതിക പറഞ്ഞു.
“എന്താ?”
ഞാൻ അജ്ഞത നടിച്ചു.
“ആ നാണംകെട്ടവന്റെ കാർഡ്!”
ഗീതിക തുടർന്നു.
“അന്നേരം തന്നെ എറിഞ്ഞു കളയാനാ തോന്നിയെ. പക്ഷെ അത്രേം ക്ളീനായ ലോണിൽ അത് ഇട്ട് കളയാൻ തോന്നിയില്ല. പിന്നെ കളയാം എന്ന് വെച്ചാ ഞാനത് പേഴ്സിൽ ഇട്ടേ,”
“അതിന് നീയെന്തിനാ ചക്കരേ ഇത്രേം ഡിഫൻസീവ് ആകുന്നെ?”
അവളുടെ തോളിൽ തലോടിക്കൊണ്ട് ഞാൻ ചോദിച്ചു.
“നീ കാർഡ് സൂക്ഷിച്ചാലും ഇനി അയാളെ കണ്ടാലും …എനിക്ക് പ്രോബ്ലം ഇല്ല …നിനക്കറിയാമല്ലോഎന്റെ പോളിസി ..ഇക്കാര്യത്തിൽ…”
എന്റെ തോളിൽ നിന്ന് അവൾ മുഖം മാറ്റി.
ഞാൻ വീണ്ടും അവളുടെ ചുമലുകൾ തഴുകി.
അൽപ്പ സമയം മൗനമായി കടന്നുപോയി.
ഒരു മിനിറ്റ് കഴിഞ്ഞ് അവളെന്നെ നോക്കി. എന്നിട്ട് ചോദിച്ചു:-
“ജസ്റ്റ് അയാളെ ….”
അവൾ മടിയോടെ ചോദിച്ചു.
“ജസ്റ്റ് ഒന്ന് വിളിച്ചാൽ ..ചിലപ്പോൾ ..ഒന്ന് മീറ്റ് ചെയ്താൽ …വുഡ് യൂ ബി ഓക്കേ വിത്ത് ഇറ്റ്?”
“ഷുവർ!”
“അയാള് പറഞ്ഞത് രാജേഷേട്ടൻ കേട്ടതല്ലേ?”