ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

ചന്ദന നിറമുള്ള രാവുകള്‍

Chandana Niramulla Raavukal | Author : Smitha


“അമ്മെ!, ഇന്നത്തെയും കൂടി ഇത് അഞ്ചാമത്തെ തവണയാ ഞാനീ കാര്യം പറയുന്നേ!”

അനിത മുടി ഡ്രൈ ചെയ്യുന്നതിനിടയില്‍ അമ്മ പത്മജയോട് പറഞ്ഞു.

“മോളെ…”

അനിതയെ അനുനയിപ്പിക്കാന്‍ വേണ്ടി സ്വരത്തില്‍ പരമാവധി മൃദുത്വം കൊണ്ടുവന്ന് പത്മജ പിന്നെയും ഒരു ശ്രമം നടത്തി.

“നിനക്ക് കല്യാണപ്രായമായില്ല. എനിക്കറിഞ്ഞൂടെ അത്? പക്ഷെ നമുക്ക് വേറെ ആരാ ഉള്ളെ കുട്ടീ? ആരൂല്ല്യ. വല്ല്യ വായില് എന്റെം അച്ഛന്റേം സൈഡില്‍ സ്റ്റേറ്റ് മൊത്തം ബന്ധുക്കാരോക്കെ ഇണ്ട് എന്ന് ഭംഗിക്ക് അങ്ങട് പറയാം. പക്ഷെ പറഞ്ഞിട്ട് വല്ല ഫലോം ഉണ്ടോ? എന്തേലും ഉപകാരോം ഒണ്ടോ അവറ്റൊളെക്കൊണ്ട്, നാളിന്ന് വരെ?”

“അതിന് ഞാനിപ്പം കല്യാണം കഴിക്കണംന്ന് പറയണതെന്തിനാ അമ്മ?”

അനിത അമ്മയോട് ചോദിച്ചു.

“ഞാന്‍ കല്യാണം കഴിച്ചാല്‍ ആ സെക്കന്‍ഡില്‍ അവരൊക്കെ നമുക്ക് ഇപകാരം ചെയ്തു തുടങ്ങുമോ? അല്ലേലും എന്തിനാ അവരൊക്കെ ഉപകാരം ചെയ്യുന്നേ? അമ്മയ്ക്ക് ശമ്പളമുണ്ട്. എനിക്കുള്ള ജോലി മോശമാണോ? എന്‍റെ ശമ്പളം പോരെ? നമുക്ക് രണ്ടാള്‍ക്കും ജീവിക്കാന്‍ എന്തിനാ അമ്മെ വേറെ ഉള്ലോര്ടെ സഹായമൊക്കെ? അവരുടെ ഒക്കെ ഉപകാരം കിട്ടീട്ട് കൂടി വേണോ നമുക്ക് ജീവിക്കാന്‍?”

പത്മജയുടെ മുഖത്ത് ദേഷ്യം കടന്നുവന്നു.

“നീ എന്താ പറയണേ?”

അവര്‍ ശബ്ദം ഉയര്‍ത്തി.

“ഞാന്‍ പറയണത് വേറെ ഒന്നുമല്ല മോളെ…നിനക്കിപ്പം ഞാന്‍ മാത്രമേ ഉള്ളൂ, അല്ലെ? പറയത്തക്ക ആരോഗ്യ പ്രശ്നം ഒന്നും എനിക്ക്യില്ല. സമ്മതിച്ചിരിക്ക്യണൂ. എന്നാലും എപ്പഴാ എന്താ എവിടെയാ സംഭവിക്കണേ എന്നാര് കണ്ടു? ഞാന്‍ ജീവിച്ചിരിക്കുമ്പം തന്നെ നീ സേഫ് ആയി ആര്ടെയേലും കൂടെ ജീവിക്കണത് കാണാന്‍ എനിക്ക് കൊതിയില്ല്യെ കുട്ടീ?”

അനിത പെട്ടെന്ന് എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *