പക്ഷെ പുള്ളീടെ ഷൂട്ട് തീര്‍ന്നില്ല. അങ്ങേരെപ്പോലെ ഒരാള്‍ക്ക് പകരം ക്വാളിറ്റിയുള്ളതായിട്ട് ഞാനിപ്പം നിന്നെ മാത്രേ കണ്ടുള്ളൂ. അതല്ലേ?”
അവന്‍ ഓട്ടോ പരിചയമുള്ള ഒരാളുടെ കടയുടെ വശം ചേര്‍ന്ന് പാര്‍ക്ക് ചെയ്തു.
പിന്നെ നഗര ബഹളങ്ങളിലേക്ക് അവര്‍ ഇറങ്ങി.
“ഇത് പോലെ നടക്കാന്‍ എനിക്ക് കൊതിയാ രഘൂ,” അവള്‍ പറഞ്ഞു. “രവിയേട്ടന് ഒന്ന് ഫ്രീയായിട്ട് അങ്ങനെയൊക്കെയാകാന്ന് വെച്ചാ ഈ ജന്മത്ത് നടക്കില്ല.”
രഘു ചിരിച്ചു.
സോനാ ടെക്സ്റ്റൈല്‍ എമ്പോറിയവും മാളവിക ഫര്‍ണിച്ചര്‍ ആര്‍ക്കേഡും കടന്ന് അവര്‍ പിള്ളയാര്‍ കോവില്‍ തെരുവിലേക്ക് കയറി.
“ഇത്ര നല്ല ഡ്രസ്സ് ആണോ സ്യൂട്ട് അല്ല എന്ന്‍ പറഞ്ഞെ നീ രഘൂ?” അവള്‍ അവനെ നോക്കി. “നല്ല ബ്ലാക്ക് ഷര്‍ട്ട്, ചുവന്ന മുണ്ട്. എന്തുഗ്രന്‍ ലുക്കാഡാ ഇത്? എന്നിട്ടാണ്…”
രഘു വീണ്ടും ചിരിച്ചു.
“ഇങ്ങനെ എന്‍റെ കൂടെ നടക്കണ്ട.” അവള്‍ ശബ്ദമിട്ടു. “എനിക്കാ പഴയ രഘുവിനെയാ വേണ്ടത്. കുസൃതിക്കാരന്‍. കള്ളച്ചിരി ചിരിച്ചു മയക്കുന്നവന്‍. തെമ്മാടി.”