“അങ്ങനെ മടമടാന്ന് കുടിക്കരുത്…ഡ്രോപ്പ് ബൈ ഡ്രോപ്പ് ….”
“സാരമില്ല…”
അനുപമ ചിരിച്ചു.
“അടുത്ത പെഗ്ഗോഴിക്കുമ്പം അങ്ങനെ കുടിക്കാം…”
എല്ലാവരും ചിരിച്ചു.
അതിനിടയിൽ അനിൽ പോയി കാറിൽ നിന്ന് വർക്കിയുടെ ഇരട്ടക്കുഴൽ തോക്ക് എടുത്തുകൊണ്ടു വന്നു.
“അനിലേ,അതെന്തിനാ എടുക്കുന്നെ?”
അൽപ്പം പരിഭ്രമിച്ച് അഭിരാമി ചോദിച്ചു.
“പേടിക്കണ്ട ഡോക്റ്ററെ!”
അഭിരാമിയുടെ പരിഭ്രമം കണ്ടിട്ട് വർക്കി പറഞ്ഞു.
“അവനറിയാം വെടിവെക്കാൻ…ഞാൻ പഠിപ്പിച്ചിട്ടുണ്ട്…ഇപ്പം നല്ല വെടിക്കാരനാ..ഡോക്റ്റർക്കത് മനസ്സിലാകും…”
അനിൽ ചിരിച്ചു.
പിന്നെ അവൻ തോക്കുയർത്തി ഉന്നം പിടിച്ചു.
“എപ്പഴാ പഠിച്ചേ ഇവൻ?”
അനുപമ ചോദിച്ചു.
“ഒന്ന് രണ്ടാഴ്‌ച്ചയായി …”
വർക്കി പറഞ്ഞു.
“കഴിഞ്ഞ ദിവസം ഞാനും അനിലും കൊടെ കെഴക്കൻ മലേൽ പോയില്ലാരുന്നോ? അന്നുകൊണ്ടന്ന കാട്ടാടിനെ ഇവനാ തട്ടീത്!”
“പിന്നെ!”
അനുപമ അത് വിശ്വസിച്ചില്ല.
“ചുമ്മാ ഗുണ്ട് പൊട്ടിക്കല്ലേ വർക്കി ചേട്ടാ! ഇവനോ? ഈ മൂക്കളച്ചാത്തൻ ചെക്കൻ! നടന്നതാ!!”
“ഉള്ളതാ മോളേ!”
വർക്കി പറഞ്ഞു.
“ഒള്ളതാണേലും ഇല്ലാത്തത് ആണേലും ഇന്ന് ഞാൻ ഒറ്റയ്ക്ക് പോകുവാ. ഒരെണ്ണത്തിന്റെ പള്ളേൽ ഉണ്ട കേറ്റി കൊണ്ടരാം! അന്നേരം വിശ്വസിച്ചാ മതി നീ…”
അനിൽ അനുപമയെ നോക്കി.
അനിൽ തോക്കുമായി കാടിന്റെ നേരെ പോയി.
അഭിരാമി വിലക്കാൻ നോക്കിയെങ്കിലും വിഫലമായി.