“ആഹാ!”
അത് കേട്ട് അഭിരാമി പറഞ്ഞു.
“വർക്കീടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി …”
പെട്ടെന്ന് എന്തോ ഓർത്ത് കൊച്ചുത്രേസ്സ്യാ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ നേരെ ചെന്ന് പിൻഡോർ തുറന്ന് ഒരു ചുവന്ന പ്ലാസ്റ്റിക് കവർ എടുത്തുകൊണ്ടുവന്നു.
“എടീ ഗ്ളാസ്സൊക്കെ?”
വർക്കി ചോദിച്ചു.
“ഒന്നടങ്ങെന്റെ മനുഷ്യാ!”
അസഹീനമായ സ്വരത്തിൽ കൊച്ചുത്രേസ്സ്യാ പറഞ്ഞു.
“എല്ലാം ഉണ്ട് ഇതിനകത്ത്!”
വർക്കി ആ കവർ വാങ്ങി.
അതിനുള്ളിൽ നിന്ന് രണ്ട് പാക്കറ്റുകൾ എടുത്ത് അഴിച്ചു.
പച്ച നിറമുള്ള ബോട്ടിൽ ആയിരുന്നു ആദ്യം.
“ഗ്ലെൻ ലിവറ്റ് വിസ്‌കി…”
അനുപമ അതിന്റെ ലേബൽ വായിച്ചു.
“എന്ത് ഭംഗിയാ മമ്മി ബോട്ടിൽ കാണാൻ!”
അവൾ അത് കയ്യിലെടുത്തു.
“ബോട്ടിലിനകത്ത് ഉള്ളതാ മോളെ നല്ലത്!”
വർക്കി പറഞ്ഞു.
“അകത്ത് ശരിക്ക് സൊയമ്പൻ നൈസ് വെള്ളമാ…”
അയാൾ അവളെ ചുണ്ടു നനച്ച് കാണിച്ച് ചിരിച്ചു.
“ഇതെന്തിനാ ഇത്രേം ഗ്ളാസ്?”
അഭിരാമി ചോദിച്ചു.
“നമ്മള് ആറു പേരില്ലേ?”
വർക്കി എല്ലാവരുടെയും നേർക്ക് നോക്കി പറഞ്ഞു.
“ആറു പേരോ?”
അഭിരാമി പെട്ടെന്ന് ചോദിച്ചു.
“അതിനാത്ത്ന്ന് പിള്ളേരുടെ പേരങ്ങ് വെട്ടിയേരെ! വല്ല ബിയറോ വല്ലതും ആരുന്നേൽ കുഴപ്പമില്ലാരുന്നു!”
“അതെന്നാ പിള്ളേര് ഇതുവരേം കുടിച്ചിട്ടില്ലേ?”
വർക്കി അദ്‌ഭുതത്തോടെ ചോദിച്ചു.
“അതുശരി!”
അഭിരാമി വർക്കിയെ ദേഷ്യത്തോടെ നോക്കി.
“ഇതെന്താ പിള്ളേരെന്തോ കുറ്റം ചെയ്തപോലെ ചോദിക്കുന്നെ?”
“മമ്മി ഇതൊരു ക്യാംപിങ് അല്ലെ മമ്മി…”
പ്രതീക്ഷയോടെ അനുപമ ചോദിച്ചു.
“ഞാനും കൂടി അൽപ്പം കുടിച്ചോട്ടെ മമ്മി..പ്ലീസ്..എന്താ അതിന്റെ ടേസ്റ്റ് എന്നെങ്കിലും ഒന്നറിയാല്ലോ…ഒരു സ്പൂൺ മതി…”
“അനു, ഇത് …”
അഭിരാമി വിലക്കാൻ ശ്രമിച്ചെങ്കിലും വർക്കി എല്ലാ ഗ്ളാസുകളിലും ഒഴച്ചിരുന്നു.
അപ്പോഴേക്കും കൊച്ചു ത്രേസ്സ്യാ അതിൽ സോഡാ മിക്സ് ചെയ്തു.
“പിള്ളേർക്ക് ഒരു പെഗ്ഗ് തികച്ചും ഒഴിച്ചിട്ടില്ല…”
വർക്കി പറഞ്ഞു.
“ഡോക്റ്ററ് പേടിക്കണ്ട!”
ചുറ്റുമിരിക്കയായിരുന്ന എല്ലാവരും ഗ്ളാസ്സുകളുയർത്തി.
“ചീയേഴ്സ്!!”
അനിലും അനുപമയും ഒറ്റവലിക്ക് കുടിച്ചു.
“കണ്ടോ കണ്ടോ കുടിക്കുന്ന രീതി!”
മദ്യം സിപ്പ് ചെയ്ത് അനുപമയേയും അനിലിനേയും നോക്കി അഭിരാമി പറഞ്ഞു.