“ആഹ്,മമ്മി,”
അവളെ കണ്ടിട്ട് അനുപമ പുഞ്ചിരിച്ചു.
“എന്താ? എന്ത് പറ്റി മമ്മി?”
അഭിരാമിയുടെ മുഖത്തെ ഭാവത്തിലേക്ക് നോക്കി അനിൽ ചോദിച്ചു.
“രണ്ടാളും പോയി ഡ്രസ്സ് ചെയ്തിട്ട് വാ,”
അവൾ പറഞ്ഞു.
അവർ എഴുന്നേറ്റു.
“പെട്ടെന്ന്!”
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അവരിരുവരും മുറികളിലേക്ക് പോയി അൽപ്പ സമയത്തിനുള്ളിൽ വസ്ത്രങ്ങൾ ധരിച്ചു വന്നു.
“എന്ത് പറ്റി മമ്മി?”
അവളുടെ ഇരുവശത്തുമിരുന്ന് അവരിരുവരും ഒരുമിച്ച് ചോദിച്ചു.
അഭിരാമി തന്റെ ഇരുവശത്തുമിരുന്ന മക്കളെ ചേർത്ത് പിടിച്ചു.
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നത് അവർ കണ്ടു.
“മമ്മി!!”
അങ്കലാപ്പോടെ അനിൽ തിരക്കി.
“കാര്യമെന്താ?”
“ഇന്ന് പോലീസ് ആശുപത്രിയിൽ വന്നിരുന്നു..”
“എന്തിന്?”
അവരിരുവരും ഒരുമിച്ച് ചോദിച്ചു.
“പപ്പായെ ക്വൊസ്റ്റിൻ ചെയ്യാൻ,”
“പപ്പായെ ക്വൊസ്റ്റിൻ ചെയ്യാനോ? എന്തിന്? അതിന് പപ്പയുടെ കണ്ടീഷൻ…”
“പപ്പാ സെല്ലിൽ കിടന്ന് ഉറക്കെ ഉറക്കെ പറയുന്നുണ്ടാരുന്നു …റഹ്മത്തിനെ കൊന്നത് പപ്പാ ആണ് റഹ്മത്തിനെ കൊന്നത് പപ്പാ ആണ്…എന്നൊക്കെ..”
“ആരാ റഹ്മത്ത് മമ്മി …?”