അകത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു മധ്യവയസ്ക്കൻ.
ചുറ്റും പോലീസുദ്യോഗസ്ഥർ!
**************************************
സഹോദരന്റെ മരണംകഴിഞ്ഞിട്ട് ഒരാഴ്ച്ച കഴിഞ്ഞു.
ഇനി ദിനചര്യകൾ പതിവ് പോലെയാക്കാമെന്ന് അഭിരാമി തീരുമാനിച്ചു.
ഒരാഴ്ച്ചയായി പതിവുള്ള പ്രഭാതജോഗിങ് മുടങ്ങിയിട്ട്.
തനിയെ ആയിരുന്നു മിക്കപ്പോഴും.
“കേസിന്റെ കാര്യങ്ങളൊന്നും എങ്ങുമെത്തിയില്ല,”
ഒരു ദിവസം അഭിരാമി നിറകണ്ണുകളോടെ ഫിറോസിനോട് പറഞ്ഞു.
വൈകുന്നേരം മുറ്റത്ത് വലിയ ഗാർഡന് മുമ്പിൽ അഭിമുഖമായി ഇരിക്കുകയായിരുന്നു അഭിരാമിയും ഫിറോസും.
അനുപമയ്ക്കും അനിലും അകത്ത് ടീവിയുടെ മുമ്പിൽ ഏതോ ഒരു സിനിമയുടെ പ്രീമിയം ഷോ കാണുകയായിരുന്നു.
പ്രവീൺ ഹോസ്പിറ്റലിലും.
“ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്, ഏട്ടൻ ഞങ്ങൾക്ക്…ശത്രുക്കൾ ആരുമില്ല …എല്ലാവർക്കും ഉപകാരി! എന്നിട്ടും!”
അവളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഫിറോസ് വെറുതെ മുഖത്തേക്ക് നോക്കിയിരുന്നു.
“മാഡം …”
അവസാനം അവൻ പറഞ്ഞു.
“പാസ്റ്റ് നമുക്ക് മാറ്റാൻ പറ്റില്ല. പക്ഷെ ഫ്യൂച്ചർ നമുക്ക് മാറ്റാം…നമ്മുടെ പ്രസൻറ്റ് ശരിയാണെങ്കിൽ…അതുകൊണ്ട്…”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
“അതുകൊണ്ട് മാഡം ഇങ്ങനെ അകത്ത് ചടഞ്ഞു കൂടിയിരിക്കരുത്… മുമ്പൊക്കെ എല്ലാ ദിവസവും മാഡം മോണിംഗിൽ ജോഗിംഗിന് ഒക്കെ പോകുന്നതല്ലേ …അതൊക്കെ വീണ്ടും തുടങ്ങണം…നാളെ തന്നെ …”
അവൾ പുഞ്ചിരിയോടെ തലകുലുക്കി.
“നാളെ നടക്കാൻ പോകുമ്പോൾ ഞാൻ ഗേറ്റിൽ കാണും …”
അവൻ വീണ്ടും പറഞ്ഞു.
“അനുപമയേയും കൂട്ടിക്കോളൂ…അവിടെ വെച്ച് ഞാൻ അജ്മീറിൽ നിന്ന് കൊണ്ടുവന്ന പ്രസാദം തരാം …പുതിയ തുടക്കം അങ്ങനെയാകട്ടെ!”
അഭിരാമി വീണ്ടും പുഞ്ചിരിയോടെ തലകുലുക്കി.
പിറ്റേന്ന് അവൾ അനുപമയെ വിളിച്ചുണർത്തി ജോഗിങ്ങിന് വരാൻ പറഞ്ഞു.
ശങ്കരൻ അങ്കിളിന്റെ മരണത്തിന് ശേഷം ദുഃഖാകുലയായിരുന്ന അഭിരാമിയുടെ മാറിയ മുഖം കണ്ട് സന്തോഷിച്ച് അനുപമ അപ്പോൾ തന്നെ ഉത്സാഹത്തോടെ സമ്മതിച്ചു.
അനുപമ പെട്ടെന്ന് ഒരു ട്രാക്ക്സ്യൂട്ടണിഞ്ഞു.
എന്നിട്ട് അഭിരാമിയോടൊപ്പം പുറത്തു കടന്നു.
ഗേറ്റിൽ ഫിറോസ് കാത്തു നിൽപ്പുണ്ടായിരുന്നു.
“ഗുഡ് മോണിങ്!”
അവൻ അവരെ അഭിവാദ്യം ചെയ്തു.
അവർ തിരിച്ചും.
“പുതിയ ദിവസം ഇത് കഴിച്ച് തുടങ്ങൂ…”
അവൻ കൈവെള്ള അവരുടെ മുമ്പിലേക്ക് നീട്ടി പറഞ്ഞു.
“ഇത് ആല്മണ്ട്സ് ആണോ ഫിറോസ് ചേട്ടാ?”