“ഇല്ല ഫിറോസ്…സാറിപ്പോൾ പുറത്തേക്ക് പോയതേ ഉള്ളൂ; എന്താ?”
“ഞാൻ മാഡത്തിനെ കാണാൻ വന്നതാ..”
“എന്നെയോ?”
അഭിരാമിയുടെ നെഞ്ചിൽ തുടി കൊട്ടി.
രോമഹർഷം!
“എങ്കിൽ വരൂ ഫിറോസ്!അകത്തേക്ക് വരൂ!”
അവൾ വീടിനുള്ളിലേക്ക് കടന്നു.
പിന്നാലെ ഫിറോസും.
ഹാളിൽ അപ്പോൾ അനുപമയ്ക്കും അനിലുമിരിപ്പുണ്ടായിരുന്നു.
ഫിറോസ് അകത്തേക്ക് കയറിവന്നപ്പോൾ അവൾ അയാളെ നോക്കി വശ്യമായി പിഞ്ചിരിച്ചു.
“ഹായ് ഫിറോസ് ചേട്ടാ!”
അവൾ ആഹ്ലാദത്തോടെ പറഞ്ഞു.
“എന്തുണ്ട് വിശേഷം?”
“ഒന്നുമില്ല…!”
അവനും പുഞ്ചിരിച്ചു.
“എനിക്ക് മാഡത്തിനെ കണ്ടിട്ട് ഒരത്യാവശ്യം…”
“ഒഫീഷ്യലാണ്!”
അഭിരാമി അനുപമയോട് ഗൗരവത്തിൽ പറഞ്ഞു.
“ഓക്കേ..ഓക്കേ ..ക്യാരിയോൺ…”
അനുപമ അഭിരാമിയുടെ നേർക്ക് കണ്ണടച്ച് കാണിച്ചു.
പെട്ടെന്ന് വന്ന ലജ്ജ അഭിരാമി ഗൗരവത്താൽ മറച്ചു.
“പിന്നെ കുടിക്കാൻ എന്തെങ്കിലും മുകളിലേക്ക് കൊണ്ടുവരണം!”
അഭിരാമി അനുപമയോട് പറഞ്ഞു.
“ഹോട്ട് ഓർ കോൾഡ്?”
അവൾ കണ്ണുകളിറുക്കിക്കൊണ്ട് ചോദിച്ചു.
“കോൾഡ് മതി…”
അഭിരാമി പറഞ്ഞു.
മുകളിൽ ടെറസിനടുത്ത് ചെറിയ ഹാൾ പോലെയുള്ളടത്ത് എത്തിയപ്പോൾ അഭിരാമി നിന്നു.
അവിടെ ഇരിപ്പിടങ്ങളുണ്ടായിരുന്നു.