അയാള്‍ക്ക് ഉത്തരം ഒരു പുഞ്ചിരിയിലൂടെ നല്‍കി അവള്‍.
“അശ്വതിക്ക് അതില്‍ പ്രോബ്ലം ഇല്ലേ?’
“സാറിനറിയാമല്ലോ, അങ്ങനത്തെ കാര്യങ്ങളൊക്കെ ഏതൊരു തൊഴില്‍ ചെയ്യുമ്പോഴും ഞങ്ങള്‍ സ്ത്രീകള്‍ കേട്ടേ മതിയാവൂ. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ജോലി ഭംഗിയായി ചെയ്യുക. അതിന്‍റെ സാലറി വാങ്ങുക. ഇതാണ് എന്‍റെ മിനിമം ആന്‍ഡ് മാക്സിമം പ്രോഗ്രാം.”
അയാള്‍ പുഞ്ചിരിച്ചു. അവള്‍ തിരിച്ചും. അയാള്‍ കണ്ണുകള്‍ മാറ്റാതെ അവളെ നോക്കി.
“എന്താ സാര്‍?”
“ചുമ്മാ നിന്നെ ഇങ്ങനെ നോക്കിയിരിക്കാന്‍ ഒരു പ്രത്യേക സുഖം.”
അതിനും അവള്‍ പുഞ്ചിരിയിലൂടെ മറുപടി നല്‍കി.
“നീയും കണ്ണുകള്‍ മാറ്റാതെ എന്നെ നോക്കുകയാണ്. എന്നെയും അതുപോലെ നോക്കാന്‍ സുഖമുള്ളത്കൊണ്ടാണോ അതോ ഒരു എമ്പ്ലോയറെ സഹിക്കേണ്ട അവസ്ഥയുള്ളത്കൊണ്ടാണോ?’
“അത്രയ്ക്കങ്ങ് സ്വയം താഴണ്ട. എനിക്കിഷ്ടമല്ല അത്. ഇപ്പോള്‍ എന്‍റെ കുടുമ്പത്തിന്‍റെ ഒരു താങ്ങ് സാറാണ്. എനിക്ക് റെസ്പെക്റ്റ് ആണ്. ഇഷ്ട്ടം ആണ്.”
അയാള്‍ തന്നെ അദ്ഭുതത്തോടെ നോക്കിയത് അവള്‍ കണ്ടു.
“ഇഷ്ട്ടം ആണ് എന്ന് വെച്ചാല്‍?”
“അതൊന്നും പറയാന്‍ എനിക്കറിയില്ല,” അവള്‍ മുഖം ഒരു കൈകൊണ്ട് മറച്ചു പുഞ്ചിരിയോടെ പറഞ്ഞു.