അശ്വതി ഹൃദയമിടിപ്പോടെയാണ് ആ വാക്കുകള്‍ കേട്ടത്. എല്ലാവരും തന്നെ വാക്കുകള്‍കൊണ്ടും കൊണ്ടും അല്ലാതെയും സ്നേഹിച്ചു കൊല്ലുകയാണോ? താന്‍ ആദ്യമായി കാണുന്ന രോഷ്നി പോലും? അവളെയൊന്നു കെട്ടിപ്പിടിക്കണം എന്ന്‍ അശ്വതിക്ക് തോന്നി.
“പിന്നെ ഡോക്റ്ററെ അത് പാവമാ കേട്ടോ. നമ്മുടെ രീതിക്ക് ഉള്ള കുട്ടിയല്ല. അതിനെ വളച്ച് പറ്റിച്ചാ ദൈവ കോപം കിട്ടും.”
“ഇല്ല രോഷ്നി. അവളെ എനിക്കിഷ്ടമാണ്. ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട്. പക്ഷെ..നീ പറഞ്ഞ പോലെയാ… ഒരു ചൈതന്യം ഉണ്ട് അവള്‍ക്ക് ദൈവിക ചൈതന്യം. അതുകൊണ്ട്…ഇല്ല ഞാന്‍…കണ്ട്രോള്‍ ചെയ്യും.”
അശ്വതിക്ക് എന്തുകൊണ്ടോ കണ്ണുകള്‍ നിറഞ്ഞു. പെണ്ണുപിടിയന്‍ മാരെയും ഏതു ആണുങ്ങള്‍ക്കും വേണ്ടി തുണിയഴിക്കുന്നവരെയും താന്‍ എത്രയോ ഏറെ വെറുത്തിരുന്നു. പെണ്ണുപിടിയന്‍ അല്ലെങ്കില്‍ വേശ്യാ സ്വഭാവമുള്ള സ്ത്രീ എന്ന് വെച്ചാല്‍ ഏറ്റവും സ്നേഹമുള്ളവര്‍ എന്നാണോ അര്‍ഥം?