ഏട്ടത്തി [Achillies]

Posted by

കസേര നീക്കി അതിലേക്കിരുന്ന നീരജ കാലെടുത്തു കിച്ചുവിന്റെ തുടയ്ക്കു മേലേ വെച്ചു.

“ഡാ…ന്റെ സിസ്റ്റം അനാലിസിസിന്റെ ബുക്ക് എടുത്തു തരുവോ…”

ഒന്നുകൂടി ഇളകി ചന്തിമുഴുവൻ കസേരയിൽ നിറച്ചവൾ ചോദിച്ചു.

ബെഡിന്റെ അരികിൽ അട്ടി വെച്ചിരുന്ന ബുക്കുകളിൽ നിന്ന് ഒന്നു തിരഞ്ഞു അവളുടെ ബുക്ക് എടുത്ത് അവൻ അവൾക്ക് നീട്ടി…

കിട്ടിയപാടെ നീരജ ബുക്കിലേക്ക് മുഖം പൂഴ്ത്തി.

“ഡാ…..ഡാ….”

“ആ….”

നീരജ കൂർപ്പിച്ചു വിളിച്ചപ്പോൾ കിച്ചു വിളി കേട്ടു.

“എന്റെ കാല് ഞെക്കാത്തത് ന്താ…?”

തുടയ്ക്കു മേലേ ഇരിക്കുന്ന കാല് ആട്ടിക്കൊണ്ടവൾ ചോദിച്ചു.

“അയിന് നീ എനിക്ക് ഫീസ് ഒന്നും തരുന്നില്ലാല്ലോ…”

മുഖം കയറ്റിപ്പിടിച്ചു കിച്ചു കെറുവിച്ചു നിന്നു. നേരത്തെ കളിയാക്കിയതിന്റെ കുറുമ്പ് അവന്റെ സ്വരത്തിൽ അറിഞ്ഞ അവൾ അതിമനോഹരമായി മുല്ലമുട്ടു പൊഴിച്ചുകൊണ്ടു ചിരിച്ചു.

“പിടിച്ചു താ…ന്റെ കിച്ചു അല്ലെ…നീ അങ്ങനെ പിടിക്കുമ്പോൾ എനിക്ക് നല്ലോണം പഠിക്കാൻ പറ്റും അതോണ്ടല്ലേ…പ്ലീസ്…ന്റെ കിച്ചൂട്ടൻ അല്ലെ…”

നീരജ കണ്ണും വിടർത്തി ഇരുന്ന് കൊഞ്ചുന്നത് കണ്ട കിച്ചു ഒരുനിമിഷം സ്വയം മറന്നു പോയിരുന്നു….

“എനിക്ക് എന്ത് തരും…”

മുഖം വിടാതെ കിച്ചു ചോദിച്ചു.

“ഉം…..!!!

ആലോചിക്കും പോലെ ഇത്തിരി ഇരുന്നിട്ട് നീരജ പെട്ടെന്ന് മുഖം വിടർത്തി.

“രാത്രി ടി വി കാണാൻ നേരം തലയിൽ മസ്സാജ് ചെയ്‌തരാം…”

“എന്നെ അന്നത്തെ പോലെ പറ്റിച്ചാൽ ഉണ്ടല്ലോ…”

ചൂണ്ടു വിരൽ നീട്ടി കിച്ചു ചോദിച്ചതും കിലുങ്ങി ചിരിച്ചു നീരജ കൊഞ്ചി.

“ഇല്ലെന്റെ കിച്ചു…പറ്റിക്കത്തില്ല…”

അതോടെ തുടയിൽ ഇരുന്ന വെളുത്ത സുന്ദരി പാദങ്ങളെ അവൻ ഉഴിയാൻ തുടങ്ങി…ഇടയ്ക്ക് വിരലുകളോരോന്നും കറക്കിയും വലിച്ചും ഒക്കെ അവൻ പഠിക്കുന്നതിനിടയിൽ മസ്സാജ് ചെയ്തു.

“ഡാ….ഞാൻ താഴെക്ക് പോവാ…രാത്രിയിലേക്ക് എന്തേലും വെക്കണ്ടേ…എന്നിട്ട് കുറച്ചൊന്നു ഉറങ്ങണം…

രാത്രി ഞ്ഞി എന്താണോ ബാക്കി എന്നറിയില്ലാല്ലോ..”

ബുക്ക് അടച്ചു മുടി വാരികെട്ടി അവൾ വേദനയോടെ അവനെ നോക്കി ചിരിച്ചു.

“ആ ചിരവ വലിച്ചൊന്നു കൊടുക്ക് ഏട്ടത്തി, ചിലപ്പോ നന്നായിക്കോളും…”

“പോടാ ചെക്കാ….ന്റെ കേട്ട്യോനാ…..”

“ഓ പിന്നെ, കെട്ട്യോൻ അല്ല കാലമാടനാ,കഴുവേറി.…”

കിച്ചുവിന് വെറുപ്പ് അടക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *