അറിഞ്ഞെന്ന ഭാവം കാണിക്കാതെ ചോദിച്ചു.
“മുളക് പൊടിപ്പിക്കാൻ.
“വൈകിയാണോ പോയെ??”
“തിരക്ക് ഉണ്ടെന്ന് തോന്നുന്നു. പീടിൽ കയറുവാരിക്കും.”
“അടുത്താണോ??”
“അതെ അല്ലാതെ അമ്മ പുറത്തിറങ്ങില്ല..”
ഹരി കഴിക്കാൻ തുടങ്ങി. ഉച്ചയുടെ അലസ വെയിലിന്റെ പ്രഭാവം ഉള്ളിൽ നിറഞ്ഞിരുന്നു. ഷൈമയുടെ കണ്ണുകളിൽ ഉറക്കത്തിന്റെ ക്ഷണം.
നീതു റൂമിലെത്തി ഫോൺ എടുത്ത് നോക്കിയപ്പോൾ ആദിഷിന്റെ മെസ്സേജ് ഉണ്ട്. അവൾ നാക്ക് കടിച് മെസ്സേജ് തുറന്നു. ആൾ ഓൺലൈനിൽ ഉണ്ട്.
“ഹലോ നീതു…”
“ആ..”
“ഇന്നലെ എവിടെ പോയെ പെണ്ണേ.. ഞാൻവിളിക്കും പറഞ്ഞിട്ടുണ്ടായില്ലേ.. എന്തു പറ്റി?”
“നല്ല മേലും കയ്യും വേദനയും വന്നു ഏട്ടാ.. ഉറങ്ങി പോയി..”
“അതെയോ എന്ത് പറ്റി??”
“അറിയില്ല..”
“പനി ഉണ്ടോ??”
“ഇല്ല..രാവിലെ നോക്കുമ്പോൾ ഫോൺ ഓഫ് ആയിരുന്നു.
“ഓ അതെയോ? ഞാൻ പ്രതീക്ഷിച്ചിരുന്നു..”
“അയ്യോ സോറി.. ഇന്ന് ഉറങ്ങില്ല ഇന്ന് സംസാരിക്കാം.”
“ആ”
“പിന്നേ ഏട്ടന്റെ വർക്ക് കഴിഞ്ഞോ??”
“ഏകദേശം കഴിഞ്ഞു. ഇനി സമയമുണ്ടാകും..”
“ആ..”
“രാത്രി വിളിക്കുന്നത് ബുദ്ധിമുട്ടാവുന്നുണ്ടോ നീതുവിന്?”
“ഇല്ല..”
“ആ ഈ വർക്ക് കഴിഞ്ഞാൽ പിന്നെ ഫുൾ ടൈം കിട്ടും. പിന്നെ അങ്ങോട്ടേക്ക് വരേണ്ടതിന്റെ കാര്യങ്ങൾ വേഗം നോക്കണം.”
“ആ..”
“ഞാൻ എന്നാൽ ലഞ്ച് കഴിക്കട്ടെ. നീതു കുട്ടി കഴിച്ചോ?”
“ഞൻ കഴിച്ചില്ല.. ഏട്ടൻ കഴിച്ചിട്ട് വാ..”
“ഓക്കേ..”
ഭക്ഷണം കഴിച്ച് പുറത്തെ കസേരയിൽ ചാരിയിരുന്ന് ഹരി ഫോൺ എടുത്തു. നേരത്തെ വന്ന ഹരിയല്ലേ എന്ന് ചോദിച്ചു നമ്പറിൽ നിന്നു വന്ന മെസ്സേജ് തുറന്നു. ഫോട്ടോ ഒന്നുമില്ല. അതെ ഇതാരാണ് എന്ന് റിപ്ലൈ കൊടുത്തു. വേറെ ഒരു അനക്കവും ഇല്ലാതിരുന്ന മനസ്സിൽ നീതുവിന്റെ മുഖം തെളിഞ്ഞു. അവളെ ഒന്ന് കൊഞ്ചിക്കാൻ അവന്റെ മനസ്സ് വെമ്പി. പെട്ടെന്ന് രേഷ്മയുടെ കാര്യം ഓർത്തപ്പോൾ ടെൻഷൻ. ലഹരിയുടെ പുറത്ത് മതിൽ ചാടാമെന്നും പറഞ്ഞു.
സ്വന്തം നാട് പോലുമല്ല. പണി പാളിയാൽ കതം..! ചിന്തകളുടെ കൂമ്പാരവും പേറി ഉച്ച കാറ്റ് കൊണ്ട് അൽപ നേരം ഇരുന്നപ്പോൾ കണ്ണുകൾ മൂടി തുടങ്ങിയ ഹരി അവിടെ ഇരുന്ന് മയങ്ങി. സമയം നീണ്ടപ്പോൾ ഹരിയുടെ ഫോണിൽ രേഷ്മയുടെ പേര് തെളിഞ്ഞു.