ഷൈമ അവളെ ചോദിച്ചു കുഴപ്പിക്കും എന്ന് മനസ്സിലാക്കി ഞാൻ ഷൈമയെ ഹാളിലേക്ക് വിളിച്ചു. അവൾ ഭക്ഷണവും എടുത്ത് വന്ന് വിളമ്പി. നീതുവിനെ അവിടേക്ക് പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. അവളെ കാണാതെ വേദനയുടെ അവസ്ഥയും അറിയാതെ എനിക്ക് ഇറങ്ങേണ്ടി വന്നു. പണി സ്ഥലത്ത് എത്തി ഫോൺ നോക്കിയപ്പോൾ മെസ്സേജുകൾ ശൂന്യമായിരുന്നു. രേഷ്മയുടെയോ നീതുവിന്റെയോ മെസ്സേജുകൾ ഇല്ല. വെറുതെ നീതുവിന് ഒരു മെസ്സേജ് അയച്ചു. ഡെലിവേറെഡ് പോലും ആയില്ല. രേഷ്മയുടെ വിവരമേ ഇല്ല. അവൾക്കും രണ്ട് മെസ്സേജ് ഇട്ടു.
സെയിം അവസ്ഥ. ശേഷം ഫിനിഷിങ് സ്റ്റേജിലേക്ക് എത്തിയ ഇന്റീരിയർ വർക്കിന്റെ ബാക്കി വർക്കുകൾ കൂടെ ഏല്പിച്ച് അൽപം വർക്കുകൾ ഞാനും ചെയ്തു. മനസ്സിലൊരു മ്ലാനത. അപ്പോഴാണ് കീശയിലിട്ട ഫോണിൽ ഒരു വൈബ്രേഷൻ. ഫോണെടുത്ത് നോക്കിയപ്പോൾ ‘ഹരിയല്ലേ?’ എന്നു ചോദിച്ചു കൊണ്ട് ഒരു ഗൾഫ് നമ്പറിൽ നിന്നു മെസേജ്. വർക്ക് കഴിഞ്ഞിട്ട് നോക്കാം എന്നു കരുതി താല്പര്യമില്ലാതെ ഞാൻ ഒഴിവാക്കി. വേഗം വീട്ടിലേക്ക് പോവാം എന്ന് കരുതി ഉച്ചയോടെ ഓരോ പോർഷൻസ് തീർത്ത് ഞാൻ ഇറങ്ങി. നീതുവിന്റെ വയ്യാത്ത അവസ്ഥ ഓർത്ത് മനസ്സിലൊരു വിങ്ങൽ.
അവളാണെങ്കിൽ ഒരു മെസ്സേജും അയച്ചിട്ടും ഇല്ല. ഓരോന്ന് ആലോചിച്ചു വണ്ടി നീങ്ങിയപ്പോൾ ഫോണിൽ കാൾ വന്നു. പതിയെ ഉയർത്തി നോക്കിയപ്പോൾ രേഷ്മ എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു. വലിയ ഒരു ഹോൺ മുഴക്കം കേട്ട് ഞാൻ തന്ത്രപാടോടെ വണ്ടി ഒതുക്കാൻ ശ്രമിച്ചു. കാൾ കട്ടായി. വണ്ടി നിർത്തി തിരിച്ചു വിളിക്കാൻ ശ്രമിച്ചപ്പോൾ അവൾ വേറെ ഒരു കോളിലാണെന്ന് അറിയിപ്പ് കിട്ടി. നെടുവീർപ്പ് ഇട്ട് എതിർ വശത്തേക്ക് നോക്കിയപ്പോൾ മെഡിക്കൽ ഷോപ്പ്..!
ഗുളികയുടെ കാര്യം ഓർമ വന്നു. വേഗം അവനത് വാങ്ങി, കുറച്ചപ്പുറത്തുള്ള സ്റ്റാളിൽ നിന്നും ചിക്കനും വാങ്ങി അല്ലറ ചില്ലറ സാധനങ്ങളും ബേക്കറി ഐറ്റംസും അൽപം പഴങ്ങളും വാങ്ങി കെട്ടി പേറി വണ്ടിയിൽ തൂക്കി വീട്ടിലേക്ക് തിരിച്ചു. അരമണിക്കൂർ ഓടി വീട്ടുമുറ്റത്തേക്ക് കയറിയപ്പോൾ തിണ്ണയിലിരുന്ന് സംസാരിക്കുന്ന നീതുവും ഷൈമയും.
അത് കണ്ട് എനിക്ക് സമാധാനമായി. നീതുവിനെക്കൊണ്ട് എന്തെങ്കിലും കിള്ളി പറയിപ്പിച്ചോ ചൂഷണം ചെയ്തോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. ഇപ്പോ രണ്ടാളെയും കണ്ടിട്ട് കുഴപ്പം തോന്നുന്നില്ല.അല്ലെങ്കിലും അവരുടെ പരിഭവ പിണക്കങ്ങൾ അധികം നീളിലെന്ന് ഷൈമ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഹേമയെ പോലെയല്ല നീതുവെന്നും. കോലായിലേക്ക് കയറി ഷൈമക്ക് കെട്ടുകൾ കൈമാറി. അവളുടെ മുന്നിൽ വച് നീതുവിനെ വിചാരിച്ച പോലെ എനിക്ക് നോക്കാൻ പറ്റിയില്ല. എന്നാലും ഒരു നോക്ക് പതിപ്പിച്ചപ്പോൾ ചെമ്പക പൂവ് പോലെ തുടിച്ചു നിൽക്കുന്ന മുഖത്തു മന്ദഹാസം. നേരിയ മഞ്ഞ കളർ ചുരിദാർ ടോപ് ആയിരുന്നു വേഷം
“ചോറെടുക്കട്ടെ ഹരിയേട്ടാ..?”