“ടാ പിള്ളേരെ.. എല്ലാം ഭംഗിയാക്കിയേക്കണേ.. എന്നെ പറീപ്പിക്കരുത്..”
“ഇല്ല..” അവർ ചിരിച്ചു കൊണ്ടു പറഞ്ഞു.
“എല്ലാം ഈ റഫറൻസ് നോക്കി മതി. നിങ്ങളുടെ കയ്യിൽ നിന്നു ഒന്നും ഇടാൻ നിക്കണ്ട..പിന്നെ മെറ്റീരിയൽസൊക്കെ വലിയ പൈസേടെ ആണ്. എല്ലാം എന്നോട് ചോദിച്ചിട്ട് മതി..
“ആ..”
ഇത് കുറെ കേട്ടിട്ടുണ്ട് എന്ന മട്ടിലായിരുന്നു രണ്ടാളുടെയും ഉത്തരം.
“മ്മ് എന്നാ വേഗം നോക്കിക്കോ. നിങ്ങടെ കഴിഞ്ഞിട്ട് വേണം നാളെ എനിക്ക് അടുത്ത സെക്ഷൻ നോക്കാൻ..”
“ഒക്കെ ബോസ്സ്..”
ഒന്ന് ആക്കിയതാണോ തോന്നിയതാണോ അറിയില്ല. മ്മ് എന്തായാലും പോട്ടേ. ഞാൻ ഫോണെടുത്ത് നീതുവിന്റെ മെസ്സേജ് തുറന്നു. ഏട്ടാ, ഹായ്, കൂയ്, ഹായ്,
അവളുടെ മെസ്സേജ് കണ്ട് ചിരി വന്നു. ഈ പെണ്ണിനെയെന്താ വേണ്ടത്.! ആലോചിച്ചു കൊണ്ട്ഞാൻ റിപ്ലൈ കൊടുത്തു.
“എന്താടി??”
അപ്പോൾ തന്നെ മെസ്സേജും കണ്ട് റിപ്ലൈ ഉം വന്നു.
“എവിടെയാന്ന് പോയെ പറയാണ്ട്??”
“ആ നല്ല ആളാ.. നി എന്നെ നോക്കിയോ അതിനു.”
“ആ നോക്കി..”
“കണ്ടിരുന്നു ഇടം കണ്ണിട്ട് പാളി നോക്കുന്നത്. നിന്റെ നാണം ഇനിയും മാറിയില്ലേ..?”
“ഹി ഹി..”
“ഇനി അങ്ങനെ കണ്ടാൽ അപ്പൊ പിടിച്ചൊരു ഉമ്മ തരും. പറഞ്ഞില്ലെന്നു വേണ്ടാ..”
“അയ്യേ…”
“എന്ത് അയ്യേ?? ഇന്നത്തെ മരുന്നെവിടെ?”
“മരുന്നൊന്നും ഇനിയില്ല പോ..”
“രാത്രി??”
“ഇല്ല ഞാൻ വരുവൊന്നും ഇല്ല..”
“ആ എന്നാ ഞാൻ പോവാ..”
“ഏയ് പോകല്ല.. ഇന്ന് വേഗം വരുമോ??”
“എന്തിനാ??”
“ഷൈമേച്ചി ഒന്നും പറഞ്ഞില്ലേ?”
“ഇല്ല..”
“വൈകുന്നേരം അമ്പലത്തിൽ പോണം.”
“എവിടെ?”
“ഇവിടടുത്തുള്ളതാ..”
ഏട്ടാ അമ്മ വിളിക്കുന്നുണ്ട് ഞാൻ വരാം..”