“പിന്നെ രക്ഷിക്കാതെ.. ഞാനില്ലേ കൂടെ..”
അവളവനെ വട്ടം പിടിച്ചു. മുട്ടിനു മുകളിൽ നേരിയ വേദന അനുഭവപ്പെട്ട അവൾ പാവാട കയറ്റി മുട്ടിൽ തടവി. കല്ലും പൊടിയും പറ്റിപ്പിടിച്ചിരിക്കുന്നു. അവളത് തട്ടി കളഞ്ഞു. തൊലി പൊളിഞ്ഞ നേർത്ത വേദനയിൽ അവൾ കണ്ണടച്ചു. നേരെ വീട്ടിലേക്കെത്തി. ഉമ്മറത്തു തന്നെ ഷൈമയും അമ്മയും ഉണ്ടായിയുന്നു. വണ്ടിയിൽ നിന്നിറങ്ങി ഉമ്മറതേക്ക് ഇളിച്ചു കൊണ്ട് കയറിയ നീതുവിന്റെ തലക്ക് നല്ലൊരു കിഴുക്ക് കിട്ടി.
“ആാാ……
വേദനയോടെ തലയിൽ തടവി സങ്കടം വന്ന മുഖവുമായി അവൾ അമ്മയുടെ പുറകിൽ നിന്നു.
“ചെ.. നോവിക്കാതെടി പെണ്ണിനെ…”
ഗാംഭീര്യ ശബ്ദത്തിൽ ഷൈമയോട് പറഞ് ഹരി ഉമ്മറത്തേക്ക് കയറുന്നതെ ഉണ്ടായുള്ളൂ. അതിനിടക്ക് ചാടി കയറി പോയ നീതുവിനോട് അവനു ദേഷ്യം വന്നു. വെറുതെ കിഴുക്ക് കൊള്ളാനായിട്ട്…
“പിന്നെ നോവിക്കാതെ… നിങ്ങൾക്ക് എന്തിനാ ഫോൺ??”
അതിനു ഹരി ഒന്നും മിണ്ടിയില്ല.
“തിരക്കുണ്ടെങ്കിൽ പിന്നെ വഴിപാട് കഴിക്കാൻ നിക്കണമായിരുന്നോ??
എങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ??”
കലങ്ങിയ കണ്ണുകളോടെ അമ്മയുടെ പുറകിൽ നിന്നു അല്പം തലമാറ്റി നീതു ഷൈമയെ നോക്കി. അവർ ഒന്നും മിണ്ടാതെ നിന്നു.
“മതിയെടി പോട്ടേ..”
ശ്യാമളയുടെ സ്വരം.
“ഹ്മ്മ്..”
“ഫോൺ റിങ് ചെയ്തത് കേട്ടില്ല. സൈലന്റ് ആയിരുന്നു.” ഹരിയുടെ സ്വരം.
“ഇങ്ങനെയുമുണ്ടാകുമോ മനുഷ്യർ..!”
ഷൈമ ചന്തിയും കുലുക്കി ഉള്ളിലേക്ക് കയറി പോയി. അമ്മയും ഞാനും പരസ്പരം നോക്കി.
“നിങ്ങളെ കാണായിട്ട് ഉള്ള സങ്കടം ആണ്.. പോട്ടെ.”
ഞാൻ അമ്മയെ നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു. ശ്യാമളയുടെ കണ്ണുകൾ നനഞ്ഞ ഷർട്ട് കരിമ്പാറ പുറത്തു ഒട്ടിപിടിച്ച ഹരിയിൽ തന്നെ ആയിരുന്നു.
ഹരി റൂമിൽ കയറി ഒന്നു ഫ്രഷ് ആയി കൈലിയും ബനിയനും ഇട്ട് റൂമിലിരുന്നു. ഷൈമ ഈ അടുത്ത പഞ്ചായത്തിലൊന്നും ഇല്ല. വെറുതെ വിളിച്ചു വരുത്തി വായിലുള്ളത് കേൾക്കേണ്ട എന്നു കരുതി ചാർജിനിട്ട ഫോൺ എടുത്തു നോക്കി. രേഷ്മയുടെ മെസ്സേജ് വന്നു നിറഞ്ഞിരുന്നു. ഞാൻ. അതെടുത്ത് റിപ്ലൈ അയച്ചു.
“ഡീ രേഷ്മേ…”