“ഹലോ..”
“ആ ഹരി എവിടെയാ??”
“ഇതാ ഞാനവിടെ വർക്കിലാണ്..”
“എല്ലാം ഞാൻ ഏല്പിച്ച പോലെ അല്ലെ??”
“ഇത് തന്നെയല്ലേടാ നി മിനിഞ്ഞാന്ന് രാത്രി വിളിച്ചപ്പോളും ചോദിച്ചത്??”
“ടാ അത്…”
“നി ഒന്നും പേടിക്കണ്ട.. എല്ലാം നി പറഞ്ഞതു പോലെ തന്നെ ചെയ്യുന്നുണ്ട്. അല്ല നിനക്കൊന്നു ഇങ്ങ് വന്നൂടെ?..”
“അതല്ലടാ.. ഇവിടെ നിന്നു തിരിയാൻ പറ്റുന്നില്ല. വൈഫിന്റെ പ്രെഗ്നൻസി ഇപ്പോ കഴിഞ്ഞല്ലെ ഉള്ളു. ടെൻഷൻ ഒഴിവാക്കാം എന്ന് കരുതിയല്ലേ വർക്ക് നിന്നെ തന്നെ ഏല്പിച്ചത്..”
“എന്നാൽ ഒരു ടെൻഷനും വേണ്ട.”
“പിന്നെ ചേച്ചിയും അളിയനും രണ്ടാഴ്ച കഴിഞ്ഞാൽ എത്തും. അപ്പോ കുഴപ്പമില്ലലോ.”
“എനിക്ക് ഇനി ഒരാഴ്ച കൂടിയേ വേണ്ടു..”
“എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടാണ്. ചേച്ചി സമ്മതിച്ചത്. എന്നിട്ട് ഞാൻ വീട് ശ്രദ്ധിക്കാതെയിരുന്നെന്ന് അറിഞ്ഞാൽ എന്നെ കൊല്ലും..”
“നിനക്ക് ഇനി സമാധാനക്കേട് വേണ്ട. നി വീഡിയോ കാളിൽ വാ. ഞാൻ കാണിക്കാം..”
“ഓക്കെ..”
ഞാൻ കാൾ കട്ട് ചെയ്ത് സിഗരറ്റ് കളഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. മനോഹരമായ ഇന്റീരിയറിന്റെ പണി കഴിഞ്ഞ കിച്ചണും റൂമുകളും കാണിച്ചു കൊടുത്തു.
“സഭാഷ്..”
“ഇനി ഇതാ ഈ സെന്റർ ഹാളിന്റെ കൂടെ തീർന്നാൽ കഴിഞ്ഞു.”
ഞാൻ നേരെ രണ്ട് പയ്യന്മാർ വർക്ക് ചെയ്തോണ്ടിരിക്കുന്ന ഭാഗം കൂടെ കാണിച്ചു കൊടുത്തു.
“ഓക്കെ മുത്തേ..”
എല്ലാം ചുറ്റി കാണിച്ചു കൊടുത്ത് തിരിച്ചപ്പോഴ്ഴേക്കും അവന്റെ ഭാഗത്തു നിന്ന് കാൾ കട്ടായി. ഞാൻ അവനെ സാദാ കാൾ ചെയ്തു.
“ഹരി..”
“ഇതൊന്നു നേരിൽ കാണാൻ നി എപ്പഴാ വരുന്നേ..”
“ചേച്ചി വരുമ്പോൾ വരാം..”
“ഓ അപ്പോഴേ ഉള്ളോ??”
“ആ പിന്നെ ഞാനവൾക്ക് നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്. നിന്നെ വിളിക്കും. നിനക്കും നമ്പർ അയക്കാം. ആളെ നീ കണ്ടിട്ടുണ്ടാവില്ല. പേര് കവിത.”
“ഓക്കെ. പിന്നെ ഇത് ഞാൻ നിനക്ക് വീഡിയോ എടുത്ത് അയച്ചു തരണോ??”
“ആ തന്നേക്ക്. അവൾക്ക് അയച്ചു കൊടുക്കാം. കണ്ട് ഞെട്ടട്ടെ..”
“ഹ ഹ. ഓക്കെ.”
“ഓക്കെ..”
ഞാൻ എല്ലാം നടന്ന് കറങ്ങി വിഡിയോയിൽ പതിപ്പിച്ചു. ദിനേഷിന് അയച്ചു കൊടുത്തു. ശേഷം പണിയെടുക്കുന്ന പയ്യന്മാരുടെ അടുത്തേക്ക് നീങ്ങി..