പദമലർ വിരിഞ്ഞത് പോലുള്ള അവളുടെ മുഖത്തിന്റെ അഴകും അതിനു മാറ്റൊലി കലങ്ങിയ കണ്ണുകളും എന്റെ നെഞ്ചിനാഴം അളന്നു.
ഞാനെന്റെ മുണ്ടിന്റെ അറ്റം കൊടുത്ത് മൂക്ക് തുടക്കാൻ പറഞ്ഞു. കൊച്ചു കുട്ടിയുടെ ശാട്യവും കുറുമ്പും കാണിച് വീണ്ടും ഇല്ലെന്നവൾ തലയാട്ടി. ഞാൻ തന്നെ മുണ്ട് പിടിച്ച് അവളുടെ മൂക്കിൽ താഴേക്ക് തുടച്ചു പിടിച്ച് തുഴിക്കാൻ പറഞ്ഞു. അവൾ ശക്തമായി നിശ്വസിച്ച് മൂക്കിലിറങ്ങിയ വെള്ളം മുണ്ടിലാക്കി.
“വാ നടക്കാം”
കവിളണകളിൽ കാറ്റിലാറി പറ്റിനിന്ന വെള്ളത്തുള്ളികളെ ഞാൻ വിരൽ ചേർത്തു തുടച്ചു. ശേഷം നടക്കാൻ തുടങ്ങിയപ്പോൾ അവളെന്റെ കയ്യിൽ പിടിച്ചു. നമ്മൾ അമ്പലത്തിന്റെ നാലുകെട്ടിനുള്ളിൽ കയറി. നീതുവിന്റെ മുഖം ഓർത്ത് മനസ്സിൽ എന്തോ ഒരു വിങ്ങൽ വന്നത് കൊണ്ട് അവളെ ശ്രദ്ധിക്കാനും പറ്റിയില്ല നേരാവണ്ണം തൊഴാനും കഴിഞ്ഞില്ല. സൂര്യന്റെ അസ്‌തമയ സൗന്ദര്യം വർണിക്കും വിധം അന്തരീക്ഷത്തിൽ ഓറഞ്ച് നിറം പടർന്നു. ഞങ്ങൾ തൊഴുതു പുറത്തിറങ്ങി.
“ഏട്ടാ..”
“ആ..”
“എന്താ ഒന്നും മിണ്ടാത്തെ??”
“ഏയ്യ്.. വേദനയുണ്ടോ മോളെ ഇപ്പോ??”
“ആ സമയത്തുണ്ടായി.. ഇപ്പോഴില്ല..”
“സോറി..”
അവന്റെ മുഖത്തു കുറ്റബോധം നിഴലടിച്ചിരുന്നു.
“ഓ സാരില്ല. അതെന്നെ ആലോചിക്കേണ്ട..”
ഹരിയവളെ ഒരു നോക്ക് നോക്കി ഒരുമിച്ച് ബൈക്കികിനടുത്തേക്ക് നീങ്ങി.
“ശെടാ.. ഇതിപ്പോ ഏട്ടനായല്ലോ വിഷമം.”
“വിഷമം മാറാൻ ഞാൻ എന്താ ചെയ്യണ്ടേ..?”
അവളുടെ ഈ ചോദ്യം കേട്ട് നോക്കി ഒന്നു ചിരിക്കാനെ ആയുള്ളൂ.
“നി കേറു പോകാം.”
“ഇങ്ങനെ ആണെങ്കിൽ ഞാൻ കൂടെ വരുന്നില്ല..”
അവളെന്നെ നോക്കി കള്ള ദേഷ്യം കാണിച്ചു.
“ഉമ്മ തന്നാൽ മതി.”
പറഞ്ഞ ശേഷം ഹരിയുടെ ചിരിയിൽ അൽപം ജാള്യത.
“കള്ളാ…എന്നാ ഞാൻ പറയുന്ന വഴീക്കൂടെ പോയ മതി.”
അതും പറഞ്ഞവൾ ബൈക്കിൽ കയറി ഇരുപുറവും കാലിട്ടിരുന്നു എന്നിട്ട് നമ്മൾ വന്ന വഴിയുടെ എതിർ ദിശയിലെ സമാന്തരമായ റോഡിലേക്ക് ചൂണ്ടി.
“ആ വഴി പൊയ്ക്കോ..”
“അത് ഏതാടി വഴി??”
“അതൊക്കെ ഉണ്ട്. നമ്മൾ വന്ന വയലിന്റെ ഇപ്പുറത്തെ അറ്റത്തൂടി പോവുന്നയ. ചുറ്റും പൊന്തക്കാട് പിടിച്ച വഴിയാ.. നല്ല രസമായിരിക്കും..”