മലയോരങ്ങളിൽ 🌈 [സണ്ണി]

Posted by

മലയോരങ്ങളിൽ

Malayorangalil | Author : Sunny


“ഇങ്ങനെ നടന്നാൽ മതിയോ…. എന്തെങ്കിലും നോക്കെടാ…”

വീട്ടുകാരും നാട്ടുകാരും കൂടെ പഠിച്ചു നടന്ന് തട്ടിക്കൂട്ട് ചെറിയ ജോലി കിട്ടിയ കൂട്ടുകാരുമൊക്കെ  വരിവരിയായി ചോദിച്ചു തുടങ്ങിയപ്പോഴാണ്  ………കേരളത്തിൽ തേങ്ങയേക്കാൾ ബിരുദദാരികളുണ്ട് , ഒരു പണിയും ചെയ്യാനറിഞ്ഞുകൂടാത്ത കുറേ ബിരുദദാരികൾ… എന്ന് ശ്രീനിയേട്ടൻ പണ്ട് പറഞ്ഞതിന്റെ പൊരുളുകൾ മനസിലായത്. ഇപ്പോൾ കേരളത്തിലെ ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിന്റെ കാരണവും കൂടെയങ്ങനെ തെരിഞ്ഞു പോച്ച്…..

ഒരു കടലോര മുക്കിൽ ജനിച്ച് വളർന്നത് കൊണ്ടാണോ അതോ ‘മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ…’ എന്ന പോലെ ഡിഗ്രി കഴിഞ്ഞത് കൊണ്ടാണോ.. ഞാനൊക്കെ പഠിച്ച് എന്തായാലും രക്ഷപ്പെടും എന്ന തോന്നലിൽ തന്നെയായിരുന്നു എനിക്ക് സർട്ടിഫിക്കറ്റ് കിട്ടി ആറ് മാസം കഴിയുന്നത് വരെ!. ചോരത്തിളപ്പ് കൊണ്ട് ചെലവ് കഴിയാൻ തുടങ്ങിയപ്പോഴാണ് പല സങ്കല്പങ്ങളും തകർന്നു വീഴാൻ തുടങ്ങിയത്.. ജോലിയുടെ കാര്യം മാത്രമല്ല, ആദർശങ്ങൾ കൊണ്ടും അനു സരണ കൊണ്ടും പിടിച്ച് നിർത്തിയ പലതും കെട്ട് പൊട്ടിച്ചൊഴുകാൻ തുടങ്ങി….

അനുഭവങ്ങളുടെ ഉരകല്ലിൽ  ജീവിതത്തിലെ നിഷ്കളങ്കതകളിൽ തഴമ്പ് വീഴാൻ തുടങ്ങിയിരുന്നു……

……പ്രധാനപ്പെട്ട ഒന്ന് രണ്ട് വ്യത്യാസം ഒഴിച്ച് നിർത്തിയാൽ തനി കടലോരവാസി ചെറുപ്പക്കാരൻ തന്നെ ആയിരുന്നു ഞാനും…..ആ പ്രധാനപ്പെട്ട ഒന്ന് രണ്ടെണ്ണം എന്തെന്ന് വെച്ചാൽ ഞങ്ങളുടെ ട്രേഡ് മാർക്കായ വെള്ളമടിചീട്ടുക്കളി പരുപാടികളിൽ അത്ര പ്രാവീണ്യമില്ല എന്നത് തന്നെ ആണ്… പക്ഷെ നീന്തലും മീൻപിടുത്തവും കൂടാതെ നാടൻ ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങി അത്യാവിശ്യം കളികളെല്ലാം കളിച്ച് നല്ല ഒരു ബോഡിയും മൈൻഡുമൊക്കെ ഉണ്ട്.

പിന്നെ പാട്ടുകളോട് വല്ലാത്ത പ്രാന്തും. ആ പ്രാന്ത് കൊണ്ട് ഞാനും പലവട്ടം മൂളി മുരണ്ട് നോക്കാറുണ്ടെങ്കിലും ഒരൊറ്റയാളും ഇതുവരെ നല്ലത് പറഞ്ഞിട്ടില്ല! അല്ലെങ്കിലും ബ്ളഡി മലയാളിസ് ആരെയും വളരാനനുവദിക്കില്ലാ എന്നത് പാട്ടിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് പല കാര്യത്തിലും ഉണ്ടെന്ന് വൈകാതെ മനസിലായിത്തുടങ്ങി. ഇതുവരെ പേരന്റ്സ് എന്നൊരു ചുറ്റുവട്ടം ഉള്ളത് കൊണ്ട് അങ്ങനെ പലതും അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു ജോലി തെണ്ടി ആയപ്പോഴാണ് പലതും മനസിലായിത്തുടങ്ങിയത്…

Leave a Reply

Your email address will not be published. Required fields are marked *