ഹരി ഇത് കേട്ട് ആശങ്കാകുലനായി .
“ഞാൻ പറയുന്നത് നീ മുഴുവൻ ക്ഷമയോടെ കേൾക്കണം. ഞാൻ ഒരു സ്ത്രീയാണ്, ഒരു ഭാര്യായാണ്, ഒരമ്മയാണ്. ഒരു സ്ത്രീക്ക് തന്റെ ദേഹത്ത് ഒരു പുരുഷൻ കൈവയ്ക്കുന്നതും തൊടുന്നതും ഏതർഥത്തിൽ ആണെന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ട്. നീ ഇതുവരെ എന്നോട് ചെയ്ത് മുഴുവനും നീ എന്നെ നിന്റെ ചേച്ചിയെ പോലെ കാണുന്നു എന്ന് വിചാരിച്ചായിരുന്നു. പക്ഷെ ഇന്ന് ഞാൻ അറിഞ്ഞു അത് അങ്ങനെയല്ല എന്ന്. ഞാൻ ആയതു കൊണ്ട് ഇതുവരെയുള്ളതെല്ലാം ക്ഷമിച്ചിരിക്കുന്നു വേറെ ആരോടേലും ഇത് ചെയ്തിരുന്നേൽ കേസ് വേറെയാ. ഇങ്ങനെയുള്ള ബന്ധം പുലർത്താൻ എനിക്ക് താല്പര്യം ഇല്ല. നീയും ഞാനും ഒരു 13 വയസ്സ് വ്യത്യാസമുണ്ട്. പോരാത്തതിന് ഞാൻ ആണേൽ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്.നിന്നെ ഞാൻ ഒരു അനുജന്റെ സ്ഥാനത്താണ് കണ്ടു വന്നത് എന്നാൽ നീ എന്നിൽ ആകൃഷ്ടനാണെന്ന് എനിക്ക് മനസിലായി ഈ പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് ചില പയ്യന്മാർക്ക് ആകർഷണം തോന്നും അത് നിങ്ങളെ കാളും പക്വത ഉള്ളത് കൊണ്ടും നിങ്ങൾക്കു നമ്മളെ പോലുള്ളവർ ഒരു കെയർ നൽകുന്ന പോലെ തോന്നും . എനിക്ക് ഒന്നേ പറയാൻ ഉള്ളു. പഴയപോലെ നല്ല കൂട്ടുകാരായി തുടരാം അതല്ലാതെ വേറെ ഉദ്ദേശം വലതുമുണ്ടേൽ എനിക്ക് ഈ കൂട്ട് വേണ്ട.”- അവൾ പറഞ്ഞൊതുക്കി.
ഇതെല്ലാം അവൻ മൂകനായി കേട്ടുകൊണ്ടിരുന്നു. അവൻ തിരിച്ചു എന്ത് പറയണം എന്ന് അറിയാതെ മിഴിച്ചു നിന്നു. തന്റെ കള്ളി വെളിച്ചതായി എന്ന് അവന് ബോധ്യമായി. എന്തേലും പറഞ്ഞില്ലേൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അവനുറപ്പായി. ഒരു സുഹൃത്ത് ബന്ധത്തിനാണെൽ അവന് ഒട്ടും താല്പര്യം ഇല്ല എന്നാൽ മറിച്ചു മറ്റേ ഉദ്ദേശം ആണേൽ ചേച്ചി പിന്നീട് തന്നോട് ഒരിക്കലും മിണ്ടില്ല എന്ന് വിശ്വാസവുമുണ്ട്. അവൻ എന്തും വരട്ടെ മനസിലുള്ളത് പറയാം എന്ന് ഉറപ്പിച്ചു അതാണ് ആണത്തം. അവൻ പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങി
“ചേച്ചി പറഞ്ഞതെല്ലാം സത്യം തന്നെയാണ്. ആദ്യം സ്വന്തം ചേച്ചിയെ പോലെ കണ്ട ഞാൻ പിന്നീടെപ്പോഴോ മറ്റു ചിന്തകൾ മനസ്സിൽ കടന്ന് കൂടി. എനിക്കിപ്പോ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ചേച്ചിയെന്നു പറഞ്ഞാൽ എനിക്ക് ജീവനാണ്. എന്റെ സ്വന്തം ചേച്ചി പോയതിൽ പിന്നെ ഏറ്റവും സന്തോഷിച്ചത് ഞാൻ ജിൻസി ചേച്ചിയുടെ കൂടെയാണ്.ചേച്ചിയില്ലാതെ എനിക്ക് പറ്റില്ല ഐ ലവ് യൂ ചേച്ചി ” അവൻ അവന്റെ മനസിലുള്ളതെല്ലാം തുറന്നടിച്ചു.