രൂപ : ഇന്നലെ ക്ലാസ്സിൽ കിടന്ന് നല്ല ഷോ ആയിരുന്നെന്ന് കേട്ടല്ലോ അവളെ കാണിക്കാൻ വേണ്ടിയായിരിക്കുമല്ലേ
ആദി : ഏവളെ
രൂപ : ആ സാന്ദ്രയെ അവളുടെ മുന്നിൽ ആളാവാനായിരിക്കുമല്ലോ അത്രയും പ്രഫോമൻസ് നടത്തിയത് എന്തയാലും നല്ല ചീപ്പായിട്ടുണ്ട്
ആദി : ടീ വെറുതെ ഓരോന്ന് പറയല്ലേ എന്ത് പറഞ്ഞാലും നീ എന്തിനാ സാന്ദ്രയെ വലിച്ചിടുന്നത്
രൂപ : എന്താ അവളെ പറഞ്ഞത് പിടിച്ചില്ലേ
ആദി : ( ദൈവമേ ഈ പണ്ടാരത്തോട് ഞാൻ എങ്ങനെ കാര്യം പറയാനാ ) ടീ നീ അവളുടെ കാര്യം വിട് എന്നിട്ട് നമ്മുടെ കാര്യത്തെ കുറിച്ച് പറ
രൂപ : നമ്മുടെ കാര്യമോ
ആദി : നമ്മുടെയെന്ന് പറഞ്ഞാൽ നിന്റെ കാര്യം നിന്നെ പറ്റി പറ
രൂപ : എന്നെ പറ്റി എന്ത് പറയാൻ
ആദി : എന്ത് വേണമെങ്കിലും പറഞ്ഞോടി ഞാൻ നിന്റെ ഫ്രിണ്ട് അല്ലേ നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം
രൂപ : ഫ്രിണ്ടോ എപ്പോൾ മുതൽ ഞാൻ അറിഞ്ഞില്ലല്ലോ
ആദി : എന്നാൽ ഇപ്പോൾ അറിഞ്ഞോ ഞാൻ നിന്റെ ഫ്രണ്ട് ആണ് എന്നോട് എന്ത് രഹസ്യം വേണമെങ്കിലും നിനക്ക് പറയാം
രൂപ : ഓഹ് അപ്പോൾ രഹസ്യം ചോർത്താൻ വന്നതാണല്ലേ എനിക്കങ്ങനെ ഒരു രഹസ്യവുമില്ല ഉണ്ടെങ്കിൽ തന്നെ നിന്നോട് പറയാൻ ഉദ്ദേശവുമില്ല
ആദി : ശെരി നീ പറയണ്ട ഞാൻ പറയാം
രൂപ : വേണോന്നില്ല
ആദി : വേണം എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട് അത് നീ കേട്ടേ പറ്റു
രൂപ : ഇത് വലിയ ശല്യമായല്ലോ ശെരി പറ
ആദി : എന്നെ പറ്റി നിനക്കറിയാലോ പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്ന കൂട്ടത്തിലാ എന്റെ ഈ സ്വഭാവം ചിലർക്കൊന്നും അങ്ങനെ പിടിക്കാറില്ല അതുകൊണ്ട് തന്നെ എനിക്ക് ഫ്രണ്ട്‌സ് ഒക്കെ വളരെ കുറവാ പിന്നെ എനിക്ക് പെൺകുട്ടികളോടും വലുതായി പെരുമാറി പരിചയവുമില്ല +1,+2 വൊക്കെ ആയപ്പോഴാ പെൺകുട്ടികളോട് കുറച്ചൊക്കെ മിണ്ടാൻ തുടങ്ങിയത് എങ്കിലും ഒരാളോടും അങ്ങനെ പ്രത്തേകിച്ച് ഇഷ്ടമൊന്നും തോന്നിയിട്ടില്ല പക്ഷെ ഇവിടെ വച്ച് അതൊക്കെ മാറി ഒട്ടും പ്രതീക്ഷിക്കാതെ ഒരാളോട് എനിക്ക് ഇഷ്ടം തോന്നാൻ തുടങ്ങി ആദ്യം വെറുതെ തോന്നുന്നതാണെന്നാ കരുതിയത് പക്ഷെ പെട്ടെന്ന് തന്നെ സീരിയസ് ആണെന്ന് പിടികിട്ടി ആ കുട്ടി..